പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ആണ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’. സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ആണ്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.മമ്മൂട്ടിയും തന്റെ സോഷ്യൽ മീഡിയ പേജിൽ ചിത്രം പങ്കുവച്ചിട്ടുണ്ട് .

“ഈ നടന്ന് വരുന്നത് ഇന്നലെ വരെ നമ്മൾ കണ്ട മമ്മുട്ടിയെ ആയിരിക്കില്ല…. അത്പോലെ നാളെ വരാൻ പോകുന്ന മമ്മുട്ടിയും ആകില്ല…. ആവാതിരിക്കാൻ അങ്ങേര് എന്നും ശ്രമിച്ചോണ്ടിരിക്കും. എന്തൊരു മനുഷ്യൻ വേറെ ആരെയോ പോലെ” എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. അക്ഷരാർത്ഥത്തിൽ ശരിയാണ്. നമ്മൾ ഇതുവരെ ഈ മുഖവും ഭാവവും നടത്തവുമൊന്നും കണ്ടിട്ടേയില്ല. മറ്റാരെയോ പോലെ തന്നെ. അതുകൊണ്ടുതന്നെയാണ് ആരാധകർ ഒരുപാട് പ്രതീക്ഷ വയ്ക്കുന്നതും. പോരെങ്കിൽ ലിജോ ജോസ് പല്ലിശേരി എന്ന മാസ്റ്റർ ഫിലിം മേക്കറുടെ സിനിമ.

എസ് ഹരീഷിന്‍റേതാണ് രചന. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ആന്‍സണ്‍ ആന്‍റണി, സുനില്‍ സിംഗ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ ബി ശ്യാംലാല്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍ ബല്‍റാം ജെ.

 

Leave a Reply
You May Also Like

പോരാട്ടവും അതിജീവനവും മനുഷ്യൻ ഉള്ളടിത്തോളം കാലം നിലനിൽക്കുന്നതിനാൽ ഇത്തരം പടവെട്ടുകൾ തുടർന്നു കൊണ്ടേയിരിക്കും

Sarath Kannan പോരാട്ടവും അതിജീവനവും മനുഷ്യൻ ഉള്ളടിത്തോളം കാലം നിലനിൽക്കുന്നതിനാൽ ഇത്തരം പടവെട്ടുകൾ തുടർന്നു കൊണ്ടേയിരിക്കും.വലിയൊരു…

സാമന്ത -ഉണ്ണിമുകുന്ദൻ ചിത്രം ‘യശോദ’ യുടെ റിലീസ് പ്രഖ്യാപിച്ചു.

സാമന്ത നായികയാവുന്ന ചിത്രമാണ് യശോദ. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 11നാണ് തെലുങ്ക്, തമിഴ്, കന്നഡ,…

ദി ബിയോണ്ട്, മാനവികതയുടെ പ്രതിഫലനം

ബിജു സി ദാമോദരൻ (ബിജു മട്ടന്നൂർ )സംവിധാനം ചെയ്ത The Beyond വളരെ മനോഹരമായൊരു ഫീൽ…

എന്തിനാണ് നിങ്ങൾ സറോഗസിയെക്കുറിച്ച് പ്രബന്ധമെഴുതുന്നത് ?

Lijeesh Kumar എന്തിനാണ് നിങ്ങൾ സറോഗസിയെക്കുറിച്ച് പ്രബന്ധമെഴുതുന്നത് ? ഈ രണ്ട് നിൽപ്പുകൾ തമ്മിൽ ഒരു…