Sunil Waynz

നടനെന്ന നിലയിൽ മലയാള സിനിമയിൽ നരേന്ദ്രപ്രസാദ് സജീവമായത് 1992 മുതൽക്കാണ്..എന്നാൽ തൊട്ടടുത്ത വർഷം അതായത് 1993 മുതൽക്കാണ് അദ്ദേഹം മലയാള സിനിമയിൽ കാര്യമായി പരീക്ഷിക്കപ്പെടുന്നത്. ഒന്നും രണ്ടുമല്ല..ഏതാണ്ട് 16ഓളം സിനിമകളാണ് ആ വർഷം മാത്രം അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്.ഇത് കൂടാതെ ഷൂട്ടിങ് പൂർത്തിയായി റിലീസ് ആകാത്ത സിനിമകൾ വേറെയുമുണ്ട്

⭕ ഓ ഫാബി
⭕ ബന്ധുക്കൾ ശത്രുക്കൾ
⭕ യാദവം
⭕ തലസ്ഥാനം
⭕ ജനം
⭕ സരോവരം
⭕ പൈതൃകം
⭕ ഏകലവ്യൻ
⭕ ജേർണലിസ്റ്റ്
⭕ സ്ഥലത്തെ പ്രധാന പയ്യൻസ്
⭕ ആയിരപ്പറ
⭕ അമ്മയാണേ സത്യം
⭕ പ്രവാചകൻ
⭕ മേലേപറമ്പിൽ ആൺവീട്
⭕ കാവടിയാട്ടം
⭕ ഭാഗ്യവാൻ

എല്ലാം സിനിമകളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മലയാളസിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ചവയാണ്/നാഴികക്കല്ലുകൾ ആയി തീർന്നവയാണ്..പൈതൃകം പോലുള്ള സിനിമകളിലെ അദ്ദേഹത്തിന്റെ വേഷം മലയാളസിനിമ ഉള്ളിടത്തോളം കാലം സമരിക്കപ്പെടും
അരങ്ങേറി..ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികൾക്ക് നരേന്ദ്രപ്രസാദ് എന്ന അഭിനേതാവ് എത്ര സ്വീകാര്യനായി തീർന്നുവെന്ന് ഈ ഒരൊറ്റ വർഷത്തെ മാത്രം മുൻനിർത്തി നമുക്ക് പറയാൻ സാധിക്കും..അതിന് മുമ്പ് വൈശാലിയിലും ഞാൻ ഗന്ധർവനിലും ചിത്രത്തിലുമെല്ലാം ശബ്ദസാന്നിദ്ധ്യമായി മാത്രം മലയാളസിനിമ പരിഗണിച്ചിരുന്ന നരേന്ദ്ര പ്രസാദ്,മലയാളസിനിമാഭൂമികയിലെ അനിഷേദ്ധ്യസാനിദ്ധ്യമായി തീർന്ന വർഷം കൂടിയായിരുന്നു 1993.

Remembering Prof.Narendra Prasad, the Actor | OLD MALAYALAM CINEMAഓർമ വച്ച നാൾ മുതൽക്ക് എനിക്ക് അത്ഭുതവും ആദരവും അമ്പരപ്പുമെല്ലാം തോന്നിപ്പിച്ചിട്ടുള്ള നടനാണ് ശ്രീമാൻ നരേന്ദ്ര പ്രസാദ്..കഥാപാത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ പരകായപ്രവേശം കണ്ട് ആദ്യമായ്‌ ഉൾക്കിടിലം തോന്നിയത് ‘തലസ്ഥാനം’ എന്ന സിനിമ കണ്ടപ്പോഴാണ്
തലസ്ഥാനത്തിലെ അദ്ദേഹത്തിന്റെ ഒരു ഡയലോഗ് സെഷൻ എടുത്ത് പറയാൻ ആഗ്രഹിക്കുന്നു..അതിന് മുൻപും പിൻപും എത്രയോ സംഭാഷണശകലങ്ങൾ പ്രതിനായകവേഷത്തിൽ അദ്ദേഹം ഉരുവിട്ടിട്ടുണ്ടെങ്കിലും Personally ഇതാണെന്റെ Evertime Favourite ????????
????????

ദൈവങ്ങളെ പോലെയാണ് നേതാക്കന്മാർ..ഒരു കൈ കൊണ്ട് അനുഗ്രഹിക്കുമ്പോഴും മറുകൈ കൊണ്ട് പ്രളയവും ഭൂകമ്പവുമെല്ലാം സൃഷ്ടിക്കുന്ന ദൈവങ്ങളെ നാം ഭയക്കുന്നില്ലേ..അത് പോലെ മനസ്സിന്റെ ഒരു പകുതി കൊണ്ട് ആരാധിക്കുമ്പോഴും മറ്റേ പകുതി കൊണ്ട് അണികൾ നേതാക്കന്മാരെ ഭയപ്പെടണം..ഇപ്പോ മീരയുടെ മുഖത്ത് കാണുന്ന ഈ ഭയപ്പാടുണ്ടല്ലോ,എന്നോട് ഇടപെടുന്ന ഒരുപാട് പേരുടെ മുഖത്ത് ഞാൻ ഈ ഭാവം മുൻപൊരുപാട് തവണ വായിച്ചിട്ടുണ്ട്.

Narendra prasad & family photos, friends & relatives | Income, Net worth,  Cars, Houses, Lifestyle - YouTubeഒരു ഷേക്ക് ഹാൻഡിന് വേണ്ടി എന്റെ കൈയ്യിൽ,അവർ കൈ വച്ച് തരുമ്പോൾ പാമ്പിനെ തൊടുന്ന പോലുള്ള അറപ്പും ഭീതിയും എന്റെ പാർട്ടിയിലെ നേതാക്കന്മാരുടെ മുഖത്ത് ഞാനൊരുപാട്
തവണ കണ്ടിട്ടുണ്ട്മീരക്കറിയാമോ…ദൈവം കണ്ടുപിടിച്ചതിൽ ഏറ്റവും വലിയ ലഹരിമരുന്ന് ഏതാണെന്ന്..അറിയില്ല,അല്ലേ (ചിരി) Power..അധികാരമാണ് ദൈവം കണ്ടുപിടിച്ചതിൽ വച്ച് ഏറ്റവും വീര്യമേറിയ ലഹരിമരുന്ന്

ഫെറോഷ്യസ്,അക്രമകാരി..ലേഖനത്തിൽ മീര എനിക്ക് തന്ന മറ്റൊരു വിശേഷണം..ഫെറോഷ്യസ്’എന്ന പദം ഞാൻ ആദ്യം വായിക്കുന്നത് ഡോബർമാൻ ഇനത്തിൽ പെട്ട നായ്ക്കളെ കുറിച്ചുള്ള ഒരു ലേഖനത്തിൽ നിന്നാണ്..മീരയുടെ ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ അറിയാതെ തന്നെ കണ്ണാടിയിലേക്ക് നോക്കി..എന്റെ കഴുത്തിന് മുകളിൽ ദംഷ്ട്രകളുള്ള ഒരു വേട്ടപ്പട്ടിയുടെ മുഖം ഉണ്ടോ എന്നറിയാൻ
And I Like What I Saw
????????
നായിക ഗീതയോടുള്ള അദ്ദേഹത്തിന്റെ മേൽപറഞ്ഞ സംഭാഷണശകലം നരേന്ദ്രപ്രസാദിന്റെ ട്രേഡ്മാർക്ക് എന്ന് പിൽക്കാലത്ത് വിശേഷിപ്പിക്കപ്പെട്ട സകലമാന ആസുരഭാവങ്ങളുടെയും സമ്മേളനമാണ്
കൈകളുടെ വിക്ഷേപം ക്ഷണനേരം കൊണ്ട് മുഖത്ത് വിരിയുന്ന കുടിലത കുശാഗ്രബുദ്ധി ക്രൗര്യം
പിന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ Asset എന്ന് പരക്കെ പറയപ്പെടുന്ന ശബ്ദഗാംഭീര്യവും
വിശേഷ്യാ ആ മുഴക്കം ????????


Narendra Prasad: Movies, TV, and Bioസിനിമനടനായി തീരണം എന്ന ആഗ്രഹം കൊണ്ട് ഇൻഡസ്ട്രിയിലേക്ക് കടന്നു വന്ന ആളല്ല നരേന്ദ്രപ്രസാദ്..പന്തളം എൻ.എസ്.എസ് കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം കേരള ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്..1967ൽ ബിഷപ്പ് മൂര്‍ കോളേജില്‍ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജിലും തിരുവനന്തപുരം ആർട്ട്സ് കോളേജിലും യൂണിവേഴ്സിറ്റി കോളേജിലുമെല്ലാം ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്

ചലച്ചിത്ര മേഖലയോട് അത്ര ആഭിമുഖ്യം പുലര്‍ത്താതിരുന്ന ആളായിരുന്നു തുടക്കം മുതലേ അദ്ദേഹം..നാടകമായിരുന്നു എന്നും അദ്ദേഹത്തിന്റെ തട്ടകം..അദ്ദേഹം എഴുതിയ സൗപർണിക എന്ന നാടകം കേരള സാഹിത്യ അക്കാദമിയുടെ മികച്ച നാടകത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.. അദ്ദേഹത്തിന്റെ കീഴിലുള്ള നാട്യഗ്രഹം എന്ന നാടകസങ്കേതം അടച്ചു പൂട്ടിയതിനെ തുടർന്നാണ് അദ്ദേഹം അഭിനയത്തിലേക്ക് തിരിയുന്നത്..ശ്യാമപ്രസാദിന്റെ ‘പെരുവഴിയിലെ കരിയിലകള്‍’ എന്ന ടെലിഫിലിമിലൂടെയാണ് അദ്ദേഹം ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത്.സാമ്പത്തിക ബാധ്യതകള്‍ മൂലം നാട്യഗൃഹം അടച്ചുപൂട്ടിയതിനു ശേഷമാണ് അദ്ദേഹം തൊണ്ണൂറുകളുടെ തുടക്കം മുതൽക്ക് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്.1989ൽ പുറത്തിറങ്ങിയ ‘അസ്ഥികൾ പൂക്കുന്നു’ എന്ന സിനിമയാണ് അദ്ദേഹം അഭിനയിച്ച ആദ്യ മലയാളസിനിമ..സാമ്പത്തിക അഭിവൃദ്ധി മുൻനിർത്തി മാത്രമാണ് താൻ ചലച്ചിത്രങ്ങളിൽ അഭിനയിച്ചത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്

അതൊരു നിമിത്തം മാത്രമായിരുന്നിരിക്കണം..പ്രതിനായക വേഷങ്ങളിൽ പകരക്കാരില്ലാം വിധം വിരാജിച്ച എത്രയേറെ വേഷങ്ങളിൽ പിൽക്കാലത്ത് അദ്ദേഹത്തെ നാം കണ്ടു
ഈയടുത്താണ് വിഖ്യാത സാഹിത്യകാരൻ ഒ.വി.വിജയനുമായി നരേന്ദ്രപ്രസാദ് നടത്തിയ അഭിമുഖം വളരെ ആകസ്മികമായി യൂട്യൂബിൽ ശ്രദ്ധയിൽപ്പെടുന്നത്..ഒ.വി.വിജയനെ പോലെ,അന്ന് മലയാള സാഹിത്യത്തിൽ സജീവമായൊരു അതികായനെ എത്ര അനായാസേനെയാണ് അദ്ദേഹം അഭിമുഖം ചെയ്യുന്നതെന്ന് ആ അഭിമുഖംകണ്ടാൽ മനസ്സിലാക്കാൻ സാധിക്കും..അത്രക്ക് ആയാസരഹിതമായിട്ടാണ് അദ്ദേഹം ആ ദൗത്യം പൂർത്തീകരിച്ചിരിക്കുന്നത്ത് കച്ചവടസിനിമകളിൽ ഞാൻ കണ്ട് പരിചയിച്ച നരേന്ദ്ര പ്രസാദോ അത്തരം സിനിമകൾ വഴി പ്രേക്ഷകർക്ക് സുപരിചിതമായ ശരീരഭാഷയോ അല്ല ആ അഭിമുഖത്തിൽ ഉടനീളം അദ്ദേഹത്തിന്..

സിനിമയിൽ,ഞാൻ കണ്ടു പരിചയിച്ച നരേന്ദ്ര പ്രസാദ്,സകലരെയും ചൊൽപ്പടിക്ക് നിർത്താൻ കെൽപ്പുള്ള..ദിഗ്വന്തം മുഴങ്ങുമാറ് അട്ടഹസിക്കുന്ന ഒരാൾ ആയിരുന്നു.എന്നാൽ അതിൽ നിന്നേറെ വ്യത്യസ്തനായിരുന്നു ആ അഭിമുഖസംഭാഷണത്തിലെ നരേന്ദ്രപ്രസാദ് അവാച്യമായ വാക്ചതുരി..
ഒരു വാഗ്മിയോട് കിട പിടിക്കുന്ന ഭാഷാനൈപുണ്യം.സാത്വികഭാവം കയ്യാളുന്ന ശരീരഭാഷ..
ഓൺസ്‌ക്രീനിൽ കണ്ട് പരിചയമില്ലാത്ത അദ്ദേഹത്തിന്റെ ചെറുപ്പം വളരെ ആകസ്മികമായി യൂട്യൂബിൽ കണ്ടത് കൊണ്ട് അതിൽ ആകൃഷ്ടനായി കണ്ടുപോയതായിരുന്നു ആ അഭിമുഖം പക്ഷേ കണ്ടു തുടങ്ങിയപ്പോൾ പിന്നെ…മുഴുമിപ്പിക്കാതിരിക്കാനായില്ല

അത്രക്ക് Charismatic ആയിരുന്നു ആ അഭിമുഖത്തിൽ ഉടനീളം അദ്ദേഹം

മലയാളസിനിമയെ സംബന്ധിച്ചിടത്തോളം എല്ലാ അർത്ഥത്തിലും ഒരു Asset തന്നെയായിരുന്നു നരേന്ദ്രപ്രസാദ്..കൈ വച്ച മേഖലകളിൽ എല്ലാം തന്നെയും വിജയം കൊയ്ത ബഹുമുഖപ്രതിഭ ❤️
കുളപ്പുള്ളി അപ്പനടക്കം എണ്ണിയാലൊടുങ്ങാത്ത നിരവധി കഥാപാത്രങ്ങൾ സ്വന്തമായി ഉണ്ടെങ്കിൽ പോലും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വേഷങ്ങളിൽ ഒന്ന് എനിക്ക് മേലേപറമ്പിൽ ആൺവീടിലെ ത്രിവിക്രമൻ പിള്ള എന്ന കഥാപാത്രമാണ് ആ സിനിമയിലെ അദ്ദേഹത്തിന്റെ സീനുകൾ റിപ്പീറ്റടിച്ചു കണ്ടതിന് കയ്യും കണക്കുമില്ല..അദ്ദേഹത്തിന്റ് ഒരു ചിരിക്കുന്ന ക്ലോസപ്പ് ആ സിനിമയിൽ നിന്ന് കണ്ടുകിട്ടാൻ തന്നെ വലിയ പാടാണ്..എത്ര എളുപ്പത്തിലാണ് അന്നോളം പ്രേക്ഷകർ കണ്ടു ശീലിച്ച കർക്കശ്ശക്കാരനായ തന്റെ ശരീരഭാഷയെ ത്രിവിക്രമൻ പിള്ളയെന്ന ആ സിനിമയിലെ കഥാപാത്രത്തിനായി അദ്ദേഹം പരുവപ്പെടുത്തിയെടുത്തിരിയിക്കുന്നത്..

കാർക്കശ്ശ്യഭാവം വെടിയാതെ എത്രയെത്ര ചിരി മുഹൂർത്തങ്ങളാണ് ആ ഒരൊറ്റ സിനിമയിൽ മാത്രം അദ്ദേഹം നമുക്ക് സമ്മാനിച്ചത്.ക്രൂരതയുടെ പര്യായമായി മാറിയ ഏകലവ്യനിലെ സ്വാമി അമൂർത്താനന്ദയിൽ നിന്ന് കേവലം 5 മാസങ്ങളുടെ ദൈർഘ്യമേ ഉണ്ടായിരുന്നുള്ളൂ മേലേപറമ്പിലെ ത്രിവിക്രമൻ പിള്ളയിലേക്ക്..മാസങ്ങളുടെ ഇടവേളയിലാണ് മലയാള സിനിമയിലെ ഏറ്റവും Iconic ആയ..വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് കഥാപാത്രങ്ങളായുള്ള അദ്ദേഹത്തിന്റെ വേഷപ്പകർച്ചകളെന്നതും ഏറെ ശ്രദ്ധേയം.

മേലേപറമ്പിൽ തന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടൊരു രംഗമുണ്ട് , പവിഴത്തിനെ(ശോഭന)ഹരിയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കിയ ശേഷം ഒടുവിലിന്റെ കുട്ടൻ നായർ എന്ന കഥാപാത്രം ഒരു ഭൃത്യനെ പോലെ…ഒരു ആശ്രിത വത്സലനെ പോലെ നരേന്ദ്രപ്രസാദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാൽചുവട്ടിൽ വന്നിരിക്കുകയാണ്
അപ്പോൾ നരേന്ദ്രപ്രസാദിന്റെ ഒരു ഡയലോഗ് : “സകലചെലവും കഴിഞ്ഞ് ഒരു നൂറുറുപ്യാ അങ്ങട് തരും..എന്താ മതിയോ “?
ഒടുവില്‍ : “ഞാനെന്നാ സൊല്ലറുത്..ഇപ്പ സാധനങ്ങളുടെ വെലയെല്ലാം തെരിയും..ല്ലേ?
നരേന്ദ്ര പ്രസാദ് : “അറിയില്ല..അറിയാനായി ഞാനൊന്നും വാങ്ങാറില്ല..ഇവിടെ ഒക്കെ കൃഷിയാ ”
ഒടുവില്‍ (സംശയത്തോടെ) : “അപ്പോ അലക്കാനും കുളിക്കാനും…സോപ്പും പാമോയിലും മണ്ണെണ്ണയും…എല്ലാം കൃഷിയാ..ഒന്നും വാങ്ങാറില്ലിയാ ” ?
നരേന്ദ്രപ്രസാദ് : “ഇല്ല..ഒന്നും വാങ്ങാറില്ല,ഒക്കെ കൃഷിയാ..ദാ ഈ ഇട്ടിരിക്കുന്ന കോണകം വരെ”
????????

മുഖത്തെ ആ ബീഭത്സ ഭാവത്തിന് ഈ ഡയലോഗ് പറയുന്ന വേളയിലും ഒരു തരിമ്പും കുറവില്ല..അധികാരഭാവം.,ആ ഗർവ്വ്..അതൊക്കെ അതേ പടി Maintain ചെയ്തിട്ടാണ് പുള്ളി ഈ സീനിൽ വരുന്ന ഡയലോഗുകൾ മുഴുവനും സംസാരിച്ചിരിക്കുന്നത്..ഇത് ഈ സീനിന്റെ മാത്രം പ്രത്യേകതയല്ല,ഈ സിനിമയുടെ Overall ആയിട്ടുള്ള സവിശേഷതയാണ്..നരേന്ദ്രപ്രസാദ് എന്ന നടൻ ഈ സിനിമയിൽ ഒരിക്കൽ പോലും തമാശ പറയുന്നില്ല..അദ്ദേഹം സംഭാഷണങ്ങൾ പറയുന്ന വേളയിൽ പ്രേക്ഷകന് വരുന്ന ചിരി..അത് സ്വാഭാവികമായി വന്ന് പോകുന്ന ഒരു പ്രക്രിയ മാത്രമാണ്, ഇതിനോട് സമാനമായ..ഇതിനേക്കാൾ സൂപ്പർഹിറ്റായ സിനിമയിലെ മറ്റൊരു രംഗം നടി മീനയോടൊത്തുള്ളതാണ്
“അവളുടെ അണ്ണനെ വിളിക്കാം..എന്നാലും എനിക്കൊരു പേടി..അവളെങ്ങാനും.നിങ്ങടെ പേര് പറയുമോ ന്ന്”..??
“പ്ഫാ…പരമനാറി പട്ടിക്കഴുവേറീടെ മോളെ”
✌️✌️
ഈയിടെ രാജസേനനുമായി അമൃത ചാനലിൽ ഒരു അഭിമുഖ സംഭാഷണം കണ്ടു..മേലേപറമ്പിൽ ആൺവീടിന്റെ ഓർമകൾ അയവിറക്കവേ അദ്ദേഹം ഈ സീനിനെക്കുറിച്ച് എടുത്ത് സംസാരിക്കുകയുണ്ടായി.ഈ സീൻ എടുക്കേണ്ട സമയത്ത് താൻ സീരിയസ് ആയി ഇങ്ങനെയൊരു ഡയലോഗ് മീനയുടെ മുഖത്ത് നോക്കി പറഞ്ഞാൽ അതിലെന്ത് Humour Element ആണ് ഉണ്ടാവുക എന്നതായിരുന്നുവെത്രെ അദ്ദേഹത്തിന് ഉണ്ടായിരുന്ന സംശയം..അത് Humour ആയിട്ട് പ്രേക്ഷകർക്ക് അനുഭവപ്പെടുമോ എന്ന് മാത്രമായിരുന്നു നരേന്ദ്രപ്രസാദിന് സംശയം..

സാർ ഇത് വളരെ സീരിയസ് ആയിട്ട്..പരമാവധി Shout ചെയ്ത് പറഞ്ഞാൽ മാത്രം മതിയെന്നായിരുന്നുവെത്രേ രാജസേനന്റെ ഉപദേശം..പടം റിലീസായി ആ സീനിന് തീയേറ്ററിൽ നിന്ന് ലഭിച്ച വരവേൽപ്പ് നരേന്ദ്രപ്രസാദ് നേരിട്ട് കണ്ടുവത്രെ..അത് കണ്ട് അദ്ദേഹം വളരെ ആഹ്ലാദവാനായിരുന്നുവെന്നും ആ അഭിമുഖത്തോട് അനുബന്ധമായി രാജസേനൻ പറഞ്ഞു വയ്ക്കുന്നുണ്ട്
❤️
പ്രതിനായകവേഷങ്ങൾ ചെയ്ത് മലയാളത്തിൽ എനിക്ക് പ്രിയപ്പെട്ടവരായ അഭിനേതാക്കൾ ആരെന്ന ചോദ്യത്തിന് അന്നും ഇന്നും എന്നും രണ്ട് ഉത്തരങ്ങൾ മാത്രമാണുള്ളത്..ഒന്ന് നരേന്ദ്രപ്രസാദും രണ്ട് എൻ.എഫ്.വർഗീസും..തങ്ങളുടെ പുഷ്കലകാലത്ത് സിനിമയിൽ വിരാജിക്കേണ്ട ഇരുവരും അകാലത്തിൽ നിര്യാതരായി എന്നതിൽ ഇന്നും വലിയ വിഷമമുണ്ട്..എത്രയോ കാലത്തേക്ക് കെട്ടിയാടേണ്ട വേഷപ്പകർച്ചകൾ കേവലം 10 കൊല്ലം മാത്രം നീണ്ട ഹ്രസ്വമായ കാലയളവിൽ സമ്മാനിച്ചു ഇരുവരും കാലയവനികക്കുള്ളിൽ മറഞ്ഞപ്പോൾ അത് ആത്യന്തികമായി നമ്മുടെ നഷ്ടമാണ്..
നമ്മൾ പ്രേക്ഷകരുടെ മാത്രം നഷ്ടം


മലയാള സിനിമയിൽ ഇവർക്കാർക്കും ഇനി പകരക്കാരില്ല.
ഇനിയൊട്ട് ഉണ്ടാവാനും പോകുന്നില്ല
ഒരിക്കലും
ഒരു കാലത്തും

You May Also Like

എന്താണ് ഐ എം ഡി ബി…?

ചലച്ചിത്രങ്ങള്‍,നടീ നടന്മാര്‍, ടെലിവിഷന്‍ പരിപാടികള്‍, നിര്‍മ്മാണ കമ്പനികള്‍, വീഡിയോ ഗേമുകള്‍, ദൃശ്യവിനോദ മാദ്ധ്യമങ്ങളില്‍ വരുന്ന കഥാപാത്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുള്ള ഒരു ഓണ്‍ലൈന്‍ ഡാറ്റാബേസ് ആണ് ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് അഥവാ ഐ.എം.ഡി.ബി. 1990 ഒക്ടോബര്‍ 17നാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. 1998ല്‍ ഇതിനെ ആമസോണ്‍.കോം വിലക്കു വാങ്ങി.

ആക്ഷന്‍ ഹീറോ ബിജു ഇഷ്ടപ്പെടാന്‍ ആറു കാര്യങ്ങള്‍ – റിവ്യൂ

A Ride With A Police Officer “എന്ന ടാഗ് ലൈനെ അന്വര്‍ത്ഥമാക്കിയ, അതിനോട് പൂര്‍ണ്ണ നീതി പുലര്‍ത്തിയ നിലവാരമുള്ള സിനിമ.

ചുംബനത്തിന്റെ ജന്മ സ്ഥലം ഇന്ത്യ- “ചുംബനത്തിന്റെ ഇന്ത്യന്‍ ചരിത്രം” (ചുംബന സമര വിരുദ്ധര്‍ അറിയേണ്ടത് )

ഈ ചുംബനം എങ്ങനെ ഇന്ത്യയിലെത്തി ? ഇന്ത്യന്‍ ചുംബനത്തിന്റെ ചരിത്രം പരിശോധിക്കുകയാണ് ഇവിടെ

അവരുടെ ആവശ്യ പ്രകാരം കിടന്ന് കൊടുത്താല്‍ സിനിമയില്‍ അവസരം ഒരിക്കലും കുറയില്ലെന്ന് ശരത്കുമാറിന്റെ മകൾ

തമിഴ്, മലയാളം, കന്നട ചലച്ചിത്രരംഗത്ത് ശോഭിക്കുന്ന അഭിനേത്രിയാണ് വരലക്ഷ്മി ശരത്കുമാർ തമിഴ് ചലച്ചിത്ര നടനായ ആർ.…