മോദി ഭാര്യയെ ഉപേക്ഷിച്ചോടിയപ്പോൾ ഇന്ദിരാഗാന്ധി ആണവപരീക്ഷണം നടത്തി കഴിഞ്ഞിരുന്നു

273

നിസ്സംശയം പറയാം, സ്വാതന്ത്ര്യാനന്തരമുള്ള ആറു ദശകങ്ങളിൽ ഇന്ത്യ വളരെയധികം വളർന്നിട്ടുണ്ട്. മുൻ പ്രധാനമന്ത്രിമാരുടെയും കഴിവുറ്റ നേതാക്കളുടെയും തീരുമാനങ്ങൾ കൊണ്ട് ലോകത്തിലെ തന്നെ വലിയ ഒരു ശക്തിയായി മാറാൻ കഴിഞ്ഞിട്ടുണ്ട് ഇന്ത്യയ്ക്ക്.എന്നാൽ ഇന്ത്യയെ രൂപപ്പെടുത്തിയത് തങ്ങളാണെന്ന വിധത്തിലുള്ള മോദിയുടെയും മോദി ഭക്തന്മാരുടെയും തള്ളുകളും, ഇന്നത്തെ ഇന്ത്യയെ സൃഷ്ടിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരെ തള്ളിപ്പറയുവാനുള്ള ഇവരുടെ ത്വരയും ഒരിക്കലും മാപ്പർഹിക്കുന്നില്ല.പൈതൃകമായി ഇന്ത്യ നേടിയെടുത്തിട്ടുള്ള പല നേട്ടങ്ങളും ശിഥിലീകരിക്കപ്പെടുന്നതും കൂടി കാണുമ്പോൾ ചിലത് പറയാതിരിക്കാനും പറ്റില്ല.. പ്രധാനമന്ത്രിയാണെങ്കിലും അടിസ്ഥാനമില്ലാതെ തള്ളുന്നതിനൊരു പരിധിയൊക്കെയില്ലേ.?

🔘മോദി ജനിക്കുന്നതിനും മുമ്പു തന്നെ ഇന്ത്യ പാകിസ്ഥാനുമായി ഒരു യുദ്ധം നേടിയിരുന്നു.

🔘മോദി സംസാരിക്കാൻ പോലും പഠിക്കുന്നതിന് മുമ്പേ, ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനകളിലൊന്ന് എഴുതിയിരുന്നു.

🔘മോദി കമിഴ്ന്ന് വീഴാൻ പഠിക്കുന്ന പ്രായത്തിൽ ഇന്ത്യ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ചു കഴിഞ്ഞിരുന്നു.

🔘മോദി ഒളിച്ചേ കണ്ടേ കളിക്കുന്ന പ്രായത്തിൽ ഇന്ത്യ ഭഖ്റാനംഗലും റിഹന്ദ് ഡാമും നിർമ്മിച്ചിരുന്നു.

🔘 മോദി അക്ഷരമാല പഠിക്കുമ്പോൾ, ഇന്ത്യയിൽ ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ നിലവിൽ വന്നിരുന്നു.

🔘മോദി ഒരു വിളക്ക് കത്തിക്കാൻ പഠിക്കുന്ന പ്രായത്തിൽ, താരാപൂർ ന്യൂക്ലിയർ പവർ പ്ലാന്റ് ഇന്ത്യയിൽ പ്രവർത്തനക്ഷമമായി കഴിഞ്ഞിരുന്നു

🔘 മോദിക്ക് ഒരു ഷർട്ട് ധരിക്കാൻ പോലും അറിയാത്തപ്പോൾ, ഡസൻ കണക്കിന് IITS, IIMS, നൂറുകണക്കിന് സർവകലാശാലകൾ എന്നിവ ആയിരക്കണക്കിന് വൈദഗ്ദ്ധ്യമുള്ള ഒന്നാം തരം പ്രൊഫഷണലുകളെയും ബിരുദധാരികളെയും പുറത്ത് വിടാൻ തുടങ്ങിയിരുന്നു.

🔘മോദി മൂക്ക് തുടയ്ക്കാൻ പോലും പഠിച്ചിട്ടില്ലാത്തപ്പോൾ “നവരത്ന” കമ്പനികൾ ഇന്ത്യയിൽ സ്ഥാപിതമായി കഴിഞ്ഞിരുന്നു

🔘മോദി ഭാര്യയെയും അമ്മയെയും ഉപേക്ഷിച്ച് ഹിമാലയത്തിലേക്ക് പലായനം ചെയ്തപ്പോൾ (ഇതിന്റെ സത്യാവസ്ഥ സംശയാസ്പദമാണ്) ഇന്ത്യൻ സൈന്യം ലാഹോറിൽ പ്രവേശിച്ച് പാകിസ്ഥാൻ സൈനികരെ തറപറ്റിച്ചിരുന്നു.

🔘 മോദി സ്കൂളിൽ ചരിത്രം വായിച്ചുകൊണ്ടിരിക്കെ, പോർച്ചുഗീസുകാരിൽ നിന്ന് ഇന്ത്യ ഗോവ വീണ്ടെടുത്തിരുന്നു.

🔘മോദിയുടെ പല്ലുകൾ മുഴുവൻ മുളയ്ക്കുന്നതിന് മുമ്പ്, ISRO (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു.

🔘 മോദിയ്ക്ക് പൊടിമീശ മുളയ്ക്കുന്നതിനുമുമ്പ്, ഹരിത വിപ്ലവം ഇന്ത്യയിൽ ഫലപ്രാപ്തിയിലേയ്ക്കെത്തി തുടങ്ങിയിരുന്നു, കൂടാതെ രാജ്യം ഭക്ഷ്യധാന്യ ഉല്പാദനത്തിൽ സ്വയംപര്യാപ്തമായിത്തീരുകയും ചെയ്തു.

🔘മോഡി മുറി പാന്റ് ധരിച്ചിരുന്നപ്പോൾ ആയിരക്കണക്കിന് വൻകിട വ്യവസായങ്ങൾ ഇന്ത്യയിൽ അഭിവൃദ്ധി പ്രാപിച്ചു കഴിഞ്ഞിരുന്നു.

🔘മോദി “ശാഖ” യിൽ “നിക്കർ” ധരിക്കാൻ തുടങ്ങിയപ്പോൾ, ഇന്ദിരാഗാന്ധി ബംഗ്ലാദേശ് രൂപപ്പെടുത്തുകയും ആയിരക്കണക്കിന് പാകിസ്ഥാൻ സൈനികർ ഇന്ത്യൻ സേനയ്ക്ക് കീഴടങ്ങുകയും ചെയ്തു കഴിഞ്ഞിരുന്നു

🔘 മോദി പ്രായപൂർത്തിയായപ്പോൾ (നിയമപരമായി!) ഇന്ദിരാഗാന്ധി സിക്കിമിനെ ഇന്ത്യൻ സംസ്ഥാനമാക്കി മാറ്റിയിരുന്നു.

🔘 മോദി ഭാര്യയെ ഉപേക്ഷിച്ച് ഓടിപ്പോയപ്പോൾ ഇന്ദിരാഗാന്ധി ആദ്യ ആണവപരീക്ഷണം നടത്തി കഴിഞ്ഞിരുന്നു.

🔘 സൈക്കിൾ ഓടിക്കാൻ മോദി പഠിക്കുന്ന കാലത്ത് ഇന്ത്യ വിമാനങ്ങളും ഹെലികോപ്റ്ററുകളും നിർമ്മിക്കാൻ തുടങ്ങിയിരുന്നു.

🔘 ആർ‌എസ്‌എസ് ഓഫീസിലെ നിലകൾ മോഡി തുടച്ചു വൃത്തിയാക്കുമ്പോൾ, സൂപ്പർ കമ്പ്യൂട്ടറും ഇൻഫർമേഷൻ ടെക്നോളജിയും ഇന്ത്യയിൽ സ്ഥാപിതമായി കഴിഞ്ഞിരുന്നു.

🔘 മോദി ഗുജറാത്തിലെ സ്വന്തം മുതിർന്ന നേതാക്കൾക്കെതിരെ ഗൂഢാലോചന നടത്തുമ്പോൾ, മൻമോഹൻ സിംഗ് ഇന്ത്യയിൽ സാമ്പത്തിക നവീകരണത്തിന് തുടക്കം കുറിച്ചിരുന്നു.

🔘 ഇവ കൂടാതെ “ചന്ദ്രയാൻ”, മാർസ് മിഷൻ, ജി‌എസ്‌എൽ‌വി, മെട്രോ, മോണോ റെയിൽ, അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, ന്യൂക്ലിയർ അന്തർവാഹിനികൾ, നൂറുകണക്കിന് മിസൈലുകൾ – “പൃഥ്വി”, “അഗ്നി”, “നാഗ്”, ഡസൻ കണക്കിന് ആണവായുധങ്ങൾ, ചേതക് ഹെലികോപ്റ്റർ, മിഗ് തേജസ്, അർജുൻ ടാങ്ക്, ധനുഷ് പീരങ്കി ……. മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഇന്ത്യ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കി കഴിഞ്ഞിരുന്നു.

താൻ പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം ഇന്ത്യ അതിൻ്റെ സാമ്പത്തിക സാമ്പത്തികേതര ശക്തികളിൽ നിന്നും പിന്നാക്കം പോയിട്ടുണ്ട് എന്നത് വസ്തുതയായിരിക്കെ, കല്ലുവച്ച നുണകളിലൂടെ തൻ്റെ കഴിവുകേടിനെ മറയ്ക്കാൻ ശ്രമിച്ച് സ്വയം പരിഹാസിതനായി തീർന്നുകൊണ്ടിരിക്കുകയാണ് മോദിയിന്ന്.

യാതൊരടിസ്ഥാനവുമില്ലാത്ത അവകാശവാദങ്ങളും സ്വയം പുകഴ്ത്തലുകളുമായി സ്വന്തം കുറവുകളെ മറച്ചുവയ്ക്കാനുള്ള മോദിയുടെ ദയനീയ ശ്രമങ്ങളിലൊന്നായേ അദ്ദേഹത്തിൻ്റെ ബംഗ്ളാദേശ് സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലും കാണേണ്ടതുള്ളൂ.