ഒരു ഉത്തരേന്ത്യൻ തുകൽ വാദ്യമാണ് നാസിക് ഡോൾ. സാധാരണ ഡോളുകളെ അപേക്ഷിച്ച് ഉയർന്ന വലിപ്പമാണ് ഇവയുടെ പ്രത്യേകത. മഹാരാഷ്ട്രയിലെ നാസിക്കാണ് ഈ വാദ്യത്തിന് പേരു കേട്ട സ്ഥലം.
ഡോൾ എന്ന വടക്കേ ഇന്ത്യൻ സംഗീത ഉപകരണത്തിന് പതിനഞ്ചാം നൂറ്റാണ്ടോളം പഴക്കമുണ്ട്. അക്ബറിന്റെ സംഗീതസദസിൽ ഡോൾ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. വടികൾ കൊണ്ടു കൊട്ടാൻ പാകത്തിന് തുകൽ കൊണ്ടു നിർമിച്ച ഇരുമുഖങ്ങളാണ് സാധാരണ ഡോളിനുള്ളത്. എന്നാൽ ഡോളിനു പല വകഭേദങ്ങളുണ്ട്. മൃദംഗസമാനമായ ഭംഗ്ര ഡോൾ മുതൽ ഭീമൻ ഡോളുകളായ നാസിക് ഡോൾ വരെ അക്കൂട്ടത്തിലുണ്ട്.

വലിയ ഡോളുകൾ വച്ചുണ്ടാക്കുന്ന താളാത്മകമായ സംഗീതമാണ് നാസിക് ഡോൾ. വടക്കൻ സംസ്ഥാനങ്ങളിൽ വിവാഹം, നവരാത്രി പൂജ, ഗണപതിപൂജ, റാലികൾ, കോളജ് പരിപാടികൾ തുടങ്ങി എന്തിന്റെയും അവിഭാജ്യ ഘടകമാണ് ഇന്നു നാസിക് ഡോൾ. മഹാരാഷ്ട്രയാണ് നാസിക്ക് ഡോളിനു പേരു കേട്ട സംസ്ഥാനം. അവിടത്തെ ഗുലാൻ വാഡിയിൽ ഗണപതി പൂജയ്ക്കു മുമ്പു നാസിക് ഡോൾ ടീമുകൾ ചേർന്ന് നടത്തുന്ന പരിശീലനം പ്രസിദ്ധമാണ്. നാസിക് ഡോളിൽ ഡോളിനൊപ്പം താഷയെന്ന ഉപകരണവും വ്യാപകമായി ഉപയോഗിക്കാറുണ്ട്.

ഒരു പതിറ്റാണ്ട് മുമ്പാണ് ഈ സംഗീതം കേരളത്തിന്റെ അതിർത്തി കടന്നെത്തിയത്. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി ഏതു പരിപാടിയുടെ മുൻനിരയിലും നാസിക് ഡോളുണ്ട്. ജില്ലാ തലങ്ങളിൽ അസോസിയേ ഷനുകൾ വരെ തുടങ്ങിക്കഴിഞ്ഞു. നാസിക് ഡോൾ മലയാളിക്കു പ്രിയമാകുന്നതിനു പിന്നിൽ ചില ഘടകങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് കുറഞ്ഞ ചെലവാണ്. ശിങ്കാരിമേളം പോലുള്ളവ 15,000 രുപയ്ക്കു മുകളിലാണ് ഈടാക്കുന്നത്. ഇവിടെ നാസിക് ഡോലിനുള്ള ചെലവ് തുച്ഛമാണ്. ഒരു സാധാരണ ഒരു പരിപാടിക്ക് നാസിക് ഡോളിന് 8000 രൂപയേ വേണ്ടി വരൂ.

രണ്ടാമത്തെ ഘടകം ആകർഷണീയതയാണ്. വ്യത്യസ്ത ഈണങ്ങളായും, താളങ്ങളായും മാറുമ്പോൾ ഡോൾ സംഗീതത്തിന് ഇമ്പമേറും. ചടുലവും നാടകീയവുമാണ് അവതരണം.അനുവദിക്കപ്പെട്ടതിലുമധികമാണ് ഇതിന്റെ ശബ്ദം. മനുഷ്യന്റെ ശ്രവണപുടത്തിന് താങ്ങാനാവുന്ന ശബ്ദത്തിന്റെ അളവ് നാൽപത് ഡെസിബെല്ലാണ്. എന്നാൽ നാസിക് ഡോൽ ഉയർത്തുന്നത് നൂറ് ഡെസിബെല്ലിൽ കൂടിയ ശബ്ദമാണ്. ഉത്സവങ്ങളുടെ സാംസ്‌കാരിക തനിമയെ ഇല്ലാതാക്കുകയാണ് നാസിക് ഡോളുകൾ ചെയ്യുന്നതെന്നും വിവിധ കലാകാരൻമാർ അഭിപ്രായപ്പെടുന്നുണ്ട്. കൂടുതലും സ്കൂൾ തലത്തിൽ ഉള്ള കുട്ടികൾ ആണ് ഈ വാദ്യം ഉപയോഗിക്കുന്നതായി കണ്ടുവരുന്നത്.

അടുത്തിടെ മാത്രം ഉത്സവവേളകള്‍ കണക്കാക്കി പ്രത്യക്ഷപ്പെട്ട നാസിക് ഡോല്‍വാദകസംഘങ്ങളെക്കുറിച്ച് ദുരുഹതകള്‍ വര്‍ദ്ധിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പുമാത്രമാണ് ഉത്സവങ്ങളിലേക്ക് ഇവ കടന്നുവന്നത്.വേളമാനൂരില്‍ മൂന്ന് പേരുടെ ജീവന്‍ അപഹരിച്ചപ്പോഴാണ് ഇത് ചര്‍ച്ചചെയ്യപ്പെട്ടത്. അനുവദിക്കപ്പെട്ടതിലുമധികമാണ് ഇതിന്റെ ശബ്ദം. മനുഷ്യന്റെ ശ്രവണപുടത്തിന് താങ്ങാനാവുന്ന ശബ്ദത്തിന്റെ അളവ് നാല്‍പത് ഡെസിബെല്ലാണ്. എന്നാല്‍ നാസിക് ഡോല്‍ ഉയര്‍ത്തുന്നത് നൂറ് ഡെസിബെല്ലില്‍ കൂടിയ ശബ്ദമാണ്. കേവലം ആയിരം രൂപക്ക് മുകളില്‍ ഈ ശബ്ദമലീനികരണ ഉപകരണം വാങ്ങാന്‍ കിട്ടുമെന്നതിനാലും പ്രത്യേകിച്ച് താളമില്ലാത്തതിനാലും മുക്കിന് മുക്കിന് ഡോള്‍ സംഘങ്ങള്‍ തഴച്ചു വളരുകയായിരുന്നു. ആളൊഴിഞ്ഞ പുരയിടങ്ങളും കായല്‍ തീരങ്ങളും ഡോള്‍ സംഘങ്ങളുടെ പരിശീലന കേന്ദ്രങ്ങളായി.

പരിശീലന വേളയില്‍ ശാരീരികക്ഷമത നിലനിര്‍ത്താന്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നതായാണ് സൂചന. നാസിക് ഡോളില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും 15 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളാണെന്നാണ് സിറ്റി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

 

You May Also Like

എന്താണ് പൊങ്കാല ? എന്താണ് പൊങ്കാലയ്ക്ക് പിന്നിലെ ഐതീഹ്യങ്ങൾ ?

പൊങ്കാല എന്ന വാക്കിനർത്ഥം തിളച്ചു മറിയുക എന്നാണ്. മനം ഉരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃത്വസ്നേഹം…

2030 ൽ മുസ്ലിം വിശ്വാസികൾക്ക് വിശുദ്ധ റമളാൻ ഒരു വർഷത്തിൽ രണ്ട് തവണ ലഭിക്കുമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

2030 ന്റെ ആദ്യത്തിൽ റമളാൻ മാസത്തിൽ നിന്നുള്ള 30 നോമ്പ് ലഭിക്കും.2030 ൽ ജനുവരി 5 നായിരിക്കും ഹിജ്റ കലണ്ടർ പ്രകാരം 1451 ലെ റമളാൻ ഒന്ന് കടന്ന് വരിക.അത് പോലെ 2030 ന്റെ അവസാനത്തിലും 6 റമളാൻ വ്രത നാളുകൾ ലഭിക്കും.

എന്താണ് കാവടി ?

എന്താണ് കാവടി ? അറിവ് തേടുന്ന പാവം പ്രവാസി ആഘോഷങ്ങളടനുബന്ധിച്ച് തലയിലോ, തോളത്തോ ഏറ്റി ആടുന്നതിനുപയോഗിക്കുന്ന…

കാണം വിറ്റും ഓണം ഉണ്ണണം; അപ്പൊൾ എന്താണ് കാണം ?

അത്തം പത്തിനു പൊന്നോണം ഇന്ന് അത്തം കാണം വിറ്റും ഓണം ഉണ്ണണം; അപ്പൊൾ എന്താണ് കാണം…