നഥാൻ ഷാരേന്സ്കിയുടെ കഥ ഈ ലോക്ക് ഡൌൺ കാലത്തു വായിക്കുന്നത് നല്ലതായിരിക്കും

85

ഒരുപാട് തവണചെസ്സിലെ ലോക ചാമ്പ്യനായിരുന്ന ഗാരി കാസ്പ്പറോവ് , ഒരേ സമയം ഇസ്രായേലിൽ പല മത്സരാര്ഥികളോട് മത്സരിക്കുന്ന ഫോട്ടോ ആണിത് . ഈ ഫോട്ടോയിൽ അദ്ദേഹത്തോട് മത്സരിക്കുന്ന ആളാണ് നഥാൻ ഷാരേന്സ്കി (Green shirt). നഥാൻ റഷ്യയിൽ ജനിച്ച ആളാണ് . അനറ്റോളി ബോറിസിവിച് എന്നായിരുന്നു ശെരിക്കും പേര്. റഷ്യൻ ഗവേർണമെന്റിനെതിരെ ശക്തമായി ശബ്ദമുയർത്തിയ നഥാൻ , അതു ലോകം മുഴുവൻ അറിയിക്കാൻ പ്രവർത്തിക്കുകയും ചെയ്തു. ഇതോടെ നഥാനെ സോവിയറ്റ് ഗവേർണമെന്റ് അമേരിക്കക്ക് വേണ്ടി ചാരപ്രവർത്തനം നടത്തി എന്നാരോപിച്ച് 1977 ൽ‌ അറസ്റ്റ് ചെയ്തു .

അറസ്റ്റ് ചെയ്ത നാഥാൻ ക്രൂരമായ സോവിയറ്റ് പീഡന മുറകൾക്കാണ് വിധേയനായത്. നേരെ നിൽക്കാൻ പോലും പറ്റാത്ത, വെളിച്ചം കയറാത്ത കുടുസ്സു മുറിയിലാണ് നാഥാനെ പാർപ്പിച്ചത്. ആരോഗ്യം നശിപ്പിക്കാൻ ഇടക്ക് ദിവസങ്ങളോളം ഭക്ഷണം കൊടുക്കാതിരിക്കുകയും , പിന്നെ നിർബന്ധിച്ചു കഴിക്കാവുന്നതിനെക്കാൾ ഭക്ഷണം നിർബന്ധിച്ചു തീറ്റിക്കുകയും ചെയ്തു കൊണ്ടിരുന്നു . ഇരുട്ടു മുറികളിൽ കടുത്ത തണുപ്പിൽ 9 വർഷം അദ്ദേഹത്തിന് കഴിയേണ്ടി വന്നു .

ആ സമയങ്ങളിൽ നിരാശ ബാധിക്കാതിരിക്കാൻ കണ്ണടച്ചു നാഥാൻ പോസിറ്റീവ് ചിന്തകൾ നിറച്ചു കൊണ്ടിരുന്നു . താൻ ജയിൽ മോചിതനാവുന്നതും , ജനങ്ങൾ അദ്ദേഹത്തെ നേതാവായി വിജയിപ്പിക്കുന്നതും അദ്ദേഹം മനസ്സിലേക്ക് കാണാൻ തുടങ്ങി . അതിനിടയിൽ സമയം ഉപയോഗപ്പെടുത്താൻ വേണ്ടി നാഥാൻ തന്റെ ഇഷ്ടപ്പെട്ട ഹോബി ആയ ചെസ്സ് ഗെയിം മനസ്സിൽ കളിക്കാൻ തുടങ്ങി. ഏതായാലും കളിക്കുകയാണ്, എന്നാൽ ലോകചാമ്പ്യൻ ആയ ഗാരി കാസ്പ്പറോവിന്റെ കൂടെ കളിക്കാം . അങ്ങനെ എല്ല ദിവസവും ഈ സ്വപ്നങ്ങൾ അദ്ദേഹം കാണാൻ തുടങ്ങി .ശക്തമായ മത്സരങ്ങളിൽ അദ്ദേഹം കാസ്പ്പറോവിനോട് തോറ്റു ( കളിക്കുന്നത് രണ്ടും ഇയാള് ആണ് എന്ന് ഓർക്കണം ). കുറെ കളിച്ചപ്പോൾ ഇദ്ദേഹം കാസ്പ്പറോവിനെ തോൽപ്പിക്കാൻ തുടങ്ങി.

9 വർഷത്തെ കഠിനമായ ശിക്ഷക്ക് ശേഷം , ലോക രാജ്യങ്ങളുടെ സമ്മർദത്തെ തുടർന്ന് റഷ്യ നഥാനെ വിട്ടയച്ചു. നഥാൻ ഇസ്രായേലിലേക്ക് കുടിയേറി,പേരും മാറ്റി. അങ്ങനെ ഇരിക്കുമ്പോളാണ് , ഇസ്രായേലിൽ കാസ്പ്പറോവ് വരുന്നത് . കുറെ മത്സരർത്ഥികളോട് കാസ്പ്പറോവ് മത്സരിച്ചു. അതിൽ ഒരാൾ നഥാൻ ആയിരുന്നു.( ആ ഫോട്ടോ ആണിത് ).എല്ലാവരും നിന്ന നിൽപ്പിൽ കാസ്പ്പറോവിന് കീഴടങ്ങി .പക്ഷെ 3 മണിക്കൂറിനു ശക്തമായ മത്സരത്തിനു ശേഷം കാസ്പ്പറോവ് കളി നിർത്തി കൈ കൊടുത്തു പിൻവാങ്ങി .മറ്റാരോടും അല്ല, നഥാൻ ഷെറോൻസ്കിയോട് .വെറും ഒരു അമച്വർ താരം ആയ താങ്കൾ എങ്ങനെ ജയിച്ചു എന്നു ചോദിച്ചപ്പോ , ഞാൻ ആദ്യമായിട്ടല്ല കാസ്പ്പറോവിനെ തോല്പിക്കുന്നത് എന്നാണ് ചിരിച്ചു കൊണ്ട് നാഥാൻ പറഞ്ഞത്. കഴിഞ്ഞില്ല, ഇസ്രായേലിൽ സ്വന്തമായി പൊളിറ്റിക്കൽ പാർട്ടി ഉണ്ടാക്കിയ നഥാൻ, വിജയിക്കുകയും അവിടെ മന്ത്രി ആവുകയും ചെയ്തു.

ക്വറന്റൈൻ കാലത്തു നഥാൻ പറയുന്ന വാക്കുകൾ ഇവയാണ്.
1. നിങ്ങൾ ഏത് പ്രതിസന്ധി ഘട്ടത്തിൽ ആണെങ്കിലും , അതു എത്രെ കാലത്തേക്കാണെങ്കിലും പോസിറ്റീവ് ആയി ചിന്തിക്കുക .വിജയം മനസ്സിൽ കാണുക.Power of Visualization
2.തമാശ കാണുക.കേൾക്കുക .(സോവിയറ്റ് മന്ത്രിമാരെ ട്രോളിയിട്ടാണ് താൻ ജയിൽ ജീവിതം.അസ്വദിച്ചത് എന്നു നാഥാൻ പറയുന്നു)
3. നല്ല മനോഭാവം കൊണ്ടു ഏതു സാഹചര്യങ്ങളെയും മാറ്റി മറിക്കാം.
4. നിങ്ങൾ ഒറ്റയ്ക്കല്ല എന്നു വിശ്വസിക്കുക .മുന്നോട്ട് പോവുക .ലോകം നിങ്ങളുടെ കൂടെ നിൽക്കും.