കേരളത്തിലും തുടങ്ങി ‘നോട്ടി കേക്ക് ‘

719

വിദേശരാജ്യങ്ങളിൽ നോട്ടികേക്കുകൾ സാധാരണമായിക്കഴിഞ്ഞു. ഫങ്ഷനുകളുടെ സ്വഭാവമനുസരിച്ചും കുസൃതിത്തരമായും ഇത്തരംകേക്കുകൾ ചെയ്യിപ്പിക്കുന്നവർ ഉണ്ട്. ഈയിടെ ‘ക്ളോസറ്റും മലവും’ മോഡൽ കേക്ക് കണ്ടു. പിറന്നാളുകാരി അതിനുമുള്ളിൽ ഓർക്കാനിച്ചു നിൽക്കുന്നതും കണ്ടു. കാമുകൻ നിർബന്ധപൂർവ്വം കഴിപ്പിക്കുന്നതും കണ്ടു. ഇതൊക്കെ ഒരു ഫണ്ണിയായി എടുത്താൽ പ്രശ്നമൊന്നും ഇല്ല. നമ്മുടെ നാട്ടിൽ ഇത് പ്രചാരത്തിൽ വന്നിട്ടില്ല എന്നാണു തോന്നുന്നത്. ഇതാ ഇപ്പോൾ ഇവിടെയും തുടക്കമായി. ഉപഭോക്താവിന്റെ താത്പര്യത്തിനനുസരിച്ചു ചെയ്ത ഒരു കേക്ക് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടിക്കുന്നു. പോസ്റ്റ് വായിക്കാം

 

നമ്മുടെ നാട്ടിൽ പ്രചാരത്തിൽ വന്നിട്ടില്ലാത്ത ഒന്നാണ് നോട്ടി കേക്കുകൾ ..മറ്റു ചില രാജ്യങ്ങളിൽ ബാച്ചിലർ പാർട്ടികളിലാണ് നോട്ടി കേക്കുകൾ അധികവും മുറിക്കുക ..ഇങ്ങനെയൊരു കേക്ക് കീർത്തി ചെയ്തു തരുമോ എന്ന് ചോദിച്ചു. എന്റെ കസ്റ്റമർ എന്നെ സമീപിച്ചപ്പോൾ ഒരു ബേക്കർ എന്ന നിലയിൽ എനിക്ക് കഴിയുന്ന ഏതൊരു ഡിസൈനും ഏറ്റെടുക്കണം എന്നാണ് എനിക്ക് തോന്നിയത് ..കാരണം എന്നെ സംബന്ധിച്ച് customer is king ..

Image may contain: 1 person, foodചിത്രരചനയും ശില്പകലയും പോലെ തന്നെ ഒരു art ആയി ഇതിനെ കണ്ടാൽ തീരാവുന്ന പ്രശ്നമേയുള്ളു .ഇത് കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെടാനും ഇഷ്ട്ടപ്പെടാതിരിക്കാനുമുള്ള അവകാശമുണ്ട് എന്നത് പോലെ എനിക്കിതിവിടെ പോസ്റ്റ് ചെയ്യാനുമുള്ള അവകാശമുണ്ട് ..പ്രതികരിക്കുന്നതിൽ പ്രശ്നമില്ല ,മാന്യമായ വാക്കുകളിൽ ആകുന്നതാവും നല്ലത് .ഇന്ത്യയുടെ ചരിത്രപ്രസിദ്ധമായ പല നിർമിതികളിലും കൊത്തിവെച്ചിട്ടുള്ള അത്രയും ഇതിൽ ഉണ്ടോ എന്ന് കൂടി ചിന്തിക്കുക .ഓർഡർ തരാൻ ഒരു കസ്റ്റമർ റെഡിയാണ് എങ്കിൽ എനിക്ക് ഓക്കേ എന്ന് തോന്നുന്ന ഏതു ഡിസൈനും ഞാൻ ചെയ്തു കൊടുക്കും. ©Keerthy’s Bake Treat’s