മുത്ത് നവ രത്തിനങ്ങൾക്കൊത്തൊരു മൈലാളേ …ഏതെല്ലാമാണ് ഈ നവ രത്തിനങ്ങൾ ?

474

Umer Kutty

മുത്ത് നവ രത്തിനങ്ങൾക്കൊത്തൊരു മൈലാളേ …എന്താണ് ഈ രത്തിനം ? അത് രത്നമാണ്. തമിഴിലും മാപ്പിള മൊഴിയിലും രത്തിനം എന്ന് മൊഴി .ഏതെല്ലാമാണ് ഈ നവ രത്തിനങ്ങൾ ?

മുത്ത് , മരതകം , മാണിക്യം , വൈരം ,വൈഡൂര്യം, പവിഴം , ഇന്ദ്ര നീലം , പുഷ്യരാഗം , ഗോമേദകം , ഇങ്ങിനെ ഒൻപതു രത്നങ്ങൾ മാത്രമേ നമ്മുടെ പഴമയിലും പാട്ടിലും ഒക്കയുള്ളൂ ..

എന്നാൽ ഇന്ന് മാർക്കറ്റിൽ ഇതിൽ കൂടുതലുണ്ട് നാച്വറൽ ആയി ലഭിക്കുന്ന പ്രഷ്യസ് സ്റ്റോണുകൾ .[ പ്രഷ്യസ് സ്റ്റോൺ , ജെം സ്റ്റോൺ , ഫൈൻ സ്റ്റോൺ ജ്വൽ തുടങ്ങിയ പേരിൽ അറിയപ്പെടുന്നു ]

അലക്സിയേഡ്രൈറ്റ് ,അമൈതെയ്‌സിറ്റ് , അക്വമാറിൻ , ഡൈമൻഡ് , ഏംറാൾഡ് , ഗാർനെറ്റ് , ഒപെൽ , പേൾ , പെരിഡോട്ട് , റൂബി , ഷാപ്പിയർ , സ്‌പെനൽ , ടോപ്പസ് , ടോർമില്യൻ , ടർക്കിയോസിസ് , സിർക്കോൺ എന്നിങ്ങനെ പതിനാറെണ്ണം മാർക്കറ്റിൽ ലഭ്യമാണ് . അതിലെ പെളും ഡയമണ്ടും ഏംറാൾഡും റൂബിയും മറ്റുമടങ്ങുന്ന ഒന്പത് രത്നങ്ങളാണ് നവ രത്‌നങ്ങൾ എന്ന് പറഞ്ഞു കയ്യിൽ ധരിച്ചാൽ ഭാഗ്യംമലമറിഞ്ഞു നമ്മുടെ നേരെവരും എന്ന് പറഞ്ഞു നമ്മുടെ ആഭരണകടക്കാരും ജോല്സ്യന്മാരും ചേർന്നുള്ള മാഫിയ കമ്മറ്റി വലിയ വിലയിട്ടു ആളുകളെ പറ്റിക്കുന്നത് . ഈ പറ്റിപ്പ് അന്തരാഷ്ട്ര തലത്തൽ വ്യാപിപ്പിക്കുന്നതിൽ അവർ വിജയിച്ചിട്ടുമുണ്ട് ജെമ്മോളജിസ്റ്റ് എന്ന് പേരും പറഞ്ഞു ചില അന്തരാഷ്ട്ര തട്ടിപ്പു വീരന്മാർ ഈ രംഗത്ത് വിലസുകയും ചെയ്യുന്നു , ശരിയായ ജെമ്മോളജി എന്നാൽ ഇത്തരം കല്ലുകളുടെ രാസ ഘടനയും കാഠിന്യവും പഴക്കവും ഒക്കെ പഠിക്കുന്ന രീതിയാണ് , അതിനു MOHS സ്കൈൽ എന്നൊരു മെഷറിങ് സിസ്റ്റം ഉണ്ട് . എന്നാൽ ഇന്ത്യൻ ജെമ്മോളജിസ്റ്റുകൾ എന്ന് പറയുന്ന കള്ളന്മാർ ഒരു കല്ല് ഒരാളുടെ ജന്മനക്ഷത്രവുമായി ബന്ധപ്പെട്ട ജ്യോതിഷ ഫലങ്ങളും ഗുണദോഷങ്ങളും പറഞ്ഞു ഫീസ് വാങ്ങിക്കുന്ന കൂട്ടരാണ് . ദുബായിലും മറ്റും സ്റ്റാർ ഹോട്ടലുകളിൽ തങ്ങിയാണ് ഇവറ്റകളുടെ ഫലപ്രവചനവും തട്ടിപ്പും …

അത് പോട്ടെ , എന്താണ് ജെം സ്റ്റോൺ എന്നാൽ ? അത് ഭൂമിയിലെ മറ്റെല്ലാ മിനറലുകളും പോലെ കല്ല് പോലെ കൽക്കരി പോലെ ചുണ്ണാമ്പ് പോലെ വെങ്കല്ലു പോലെ ഗ്രാനൈറ്റ് പോലെ ഉള്ള ഒന്നാണ് . പിന്നെ എന്ത് കൊണ്ടാണ് മറ്റുള്ളവയ്ക്കു ഇല്ലാത്ത തിളക്കം ? അതിനു കാരണം ഇതിൽ അടങ്ങിയിട്ടുള്ള അതായത് ഭൂമിക്കു അടിയിലോ കടലിലോ ഇത് ഫോം ചെയ്യുമ്പോൾ കൂടി ചേരുന്ന രാസവസ്തുക്കൾ വരുത്തുന്ന നിറമാണ് . ഈ നിറമുള്ള കല്ലുകളും റോ മറ്റീരിയൽ ആയി ലഭിക്കുമ്പോൾ പരുക്കൻ സ്വഭാവത്തോടു കൂടിയുള്ളതാണ് . അതിനെ നല്ല ഷേപ്പിൽ കട്ട് ചെയ്തും മിനുക്കിയും എടുക്കുമ്പോൾ അത് അബ്സോർബ് ചെയ്യുന്ന പ്രകാശ വിതാനത്തിൽ കൂടുതൽ തിളക്കവും വ്യത്യസ്ത പ്രിസങ്ങളിൽ കൂടി പ്രകാശത്തെ കടത്തി വിടാനുള്ള ശേഷിയുമുള്ള ഒന്നായി മാറുന്നു . ഉദാഹരണത്തിന് റഫ് ആയി ലഭിക്കുന്ന വജ്രത്തെ വിവിധ കോണുകൾ ആയി വെട്ടി ഷേപ്പ് വരുത്തിയാൽ അത് അബ്സോർബ് ചെയ്തു പുറത്തു വിടുന്ന പ്രകാശത്തെ മഴവിൽ നിറമായി നമുക്ക് തോന്നും . ഡയമണ്ട് മാത്രമല്ല വെറും ക്രിസ്റ്റൽ ഗ്ളാസ്സും ഇങ്ങിനെ മഴവിൽ നിറങ്ങൾ പ്രസരിപ്പിക്കും അല്ലാതെ ഡയമണ്ടിന് പ്രത്യേക ഗുണങ്ങളും ക്രിസ്റ്റലിനു ദോഷവും ഒന്നുമില്ല . വജ്രം നാച്വറൽ ആണ് എന്ന് മാത്രം അത് പോലെ കാഠിന്യവും കൂടും ..

ചിത്രത്തിൽ ജെം സ്റ്റോണുകളുടെ നിറം കെമിക്കൽ കണ്ടന്റ് തുടങ്ങിയവ കാണാം
മുത്തും മാണിക്യവും മരതകവും ചേർന്ന നവര്തങ്ങൾ പാട്ടിൽ ഉൾപ്പെടുത്താൻ കൊള്ളാം ആഭരണവുമാക്കാം പക്ഷെ അത് വെറും കല്ലാണ് പട്ടിയെ എറിയാനായി പോലും എടുക്കനാവാത്ത വെറും കല്ല് .

No photo description available.

***