വൻ മേക്കോവറിൽ വന്ന നയൻതാരാ ചക്രവർത്തിക്ക് ഇത് നല്ല കാലം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
365 VIEWS

നയൻ‌താര എന്നുകേൾക്കുമ്പോൾ നമുക്കോർമ വരിക സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാരയെ ആണ്. എന്നാൽ ബേബി നയൻ‌താര ആയി വന്നു പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ മറ്റൊരു നയൻതാരയുണ്ട്, നയൻതാര ചക്രവർത്തി. മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബൻ , ജയസൂര്യ , കാവ്യാ മാധവൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെയാണ് ആണ് നയൻ‌താര അരങ്ങേറ്റം കുറിച്ചത്. അച്ഛനുറങ്ങാത്ത വീട്, നോട്ട്ബുക്ക്, അതിശയൻ, കങ്കാരു, 20-20, കുസേലൻ, ക്രേസി ഗോപാലൻ, ലൌഡ് സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി നിരവധി ചിത്രങ്ങളിൽ നയൻ‌താര ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മലയാളം, തമിഴ്,തെലുങ്ക് ഭാഷകളിലായി മുപ്പതിലേറെ വേഷങ്ങൾ ചെയ്തു. എന്നാൽ ഇപ്പോൾ നയൻ‌താര ചക്രവർത്തിയെ തേടി മറ്റൊരു ഭാഗ്യമാണ് കൈവന്നിരിക്കുന്നത്.

ഒരുകാലത്തു വൻ തരംഗമായി മാറിയ ജെന്റിൽമാൻ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിൽ നയൻ‌താര ചക്രവർത്തിയാണ് നായിക. സൂപ്പർ സ്റ്റാർ സംവിധായകൻ ശങ്കർ സംവിധാനം ചെയ്ത്, സൂപ്പർ സ്റ്റാർ നിർമ്മാതാവ് കെ.ടി കുഞ്ഞുമോൻ നിർമ്മിച്ച ജെന്റിൽമാൻ രണ്ടാംഭാഗത്തെ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാണുന്നത്. ജെന്റിൽമാൻ രണ്ടാംഭാഗത്തിൽ തൻ അഭിനയിക്കുന്നതായി കെ.ടി കുഞ്ഞുമോനൊപ്പമുള്ള ഫോട്ടോ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തുകൊണ്ടു നയൻ‌താര അറിയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ