fbpx
Connect with us

Sports

ജാവലിൻ ത്രോ പ്രാക്ടീസ് നടത്തുന്ന അത്‌ലറ്റുകളെ നീരജ് ബസിലിരുന്ന് കണ്ടു, ലവ് അറ്റ് ഫസ്റ്റ് സൈറ്റ്

ഹരിയാനയിലെ പാനിപ്പത്തിൽ ഒരു കൂട്ടുകുടുംബത്തിലാണ് നീരജിൻ്റെ ജനനം. 17 അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികളിൽ ഏറ്റവും മുതിർന്നയാൾ നീരജ് ആയിരുന്നു. അതുകൊണ്ട് തന്നെ മുത്തശ്ശിയുടെ വാത്സല്യം ആവോളം

 608 total views

Published

on

നീരജ് ചോപ്ര

ഹരിയാനയിലെ പാനിപ്പത്തിൽ ഒരു കൂട്ടുകുടുംബത്തിലാണ് നീരജിൻ്റെ ജനനം. 17 അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികളിൽ ഏറ്റവും മുതിർന്നയാൾ നീരജ് ആയിരുന്നു. അതുകൊണ്ട് തന്നെ മുത്തശ്ശിയുടെ വാത്സല്യം ആവോളം ലഭിച്ച നീരജിന് 11ആം വയസ്സിൽ 80 കിലോ ആയിരുന്നു തൂക്കം. ടെഡി ബെയർ, പൊണ്ണത്തടിയൻ എന്നിങ്ങനെ പല പേരുകളിൽ സ്കൂളിലെ സുഹൃത്തുക്കൾ അവനെ പരിഹസിച്ചു.കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി വന്ന മകനെ ആശ്വസിപ്പിക്കാനും അവന്റെ ഭാരം കുറയ്ക്കാൻ നീരജ് പാനിപ്പത്തിലെ ജിമ്മില്‍ ചേർത്തു. ആ യാത്ര ഒരു വഴിത്തിരിവായി. യാത്രക്കിടെ ബസിലിരുന്ന് ശിവാജി സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ നടത്തുന്ന അത്‌ലീറ്റുകളെ നീരജ് കണ്ടു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. ടോക്യോയിലെ സ്വർണത്തിളക്കത്തിലേക്കുള്ള നീരജിൻ്റെ യാത്ര അവിടെ തുടങ്ങുന്നു.

ശിവാജി സ്റ്റേഡിയത്തിൽ തന്നെ നീരജ് ജാവലിൻ പരിശീലനം ആരംഭിച്ചു. 30 രൂപ ആയിരുന്നു ഓരോ ദിവസവും നീരജിൻ്റെ കയ്യിൽ ഉണ്ടാവുക. അത് ബസ് കൂലി കൊടുക്കുമ്പോഴേക്കും തീരും. ഒന്നും കഴിക്കാതെ, കുടിക്കാതെ നീരജ് പരിശീലനം തുടർന്നു. വൈകാതെ നീരജിലെ പ്രതിഭയെ ഹരിയാന ജാവലിൻ ത്രോ താരം ജയ്‌വീർ തിരിച്ചറിഞ്ഞു. അങ്ങനെ 14ആം വയസ്സിൽ പാഞ്ച്കുല സ്പോർട്സ് നഴ്സറിയിലൂടെ നീരജ് ജാവലിൻ ത്രോയിൽ പ്രൊഫഷണൽ പരിശീലനം ആരംഭിച്ചു.പിന്നീട് സ്കൂൾ കായിക മേളകളിൽ സജീവമായ നീരജ് ചോപ്ര ദേശീയ വേദികളിലും തന്റെ സ്ഥാനം അറിയിക്കുകയും അതിവേഗം ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.2012ൽ, 15ആം വയസ്സിൽ നീരജ് ആദ്യ ദേശീയ ജൂനിയർ സ്വർണം നേടി. അന്ന് 68.46 മീറ്റർ ദൂരം താണ്ടി പുതിയ റെക്കോർഡും സ്ഥാപിച്ചു.2013ൽ ലോക യൂത്ത് ചാംപ്യൻഷിപ്പിലാണ് താരത്തിന്റെ രാജ്യാന്തര അരങ്ങേറ്റം.അന്ന് 19-ാം സ്ഥാനത്തായിരുന്നു താരം.2015ൽ ഏഷ്യൻ ചാംപ്യൻഷിപ്പിലേക്ക് എത്തിയപ്പോൾ 9-ാം സ്ഥാനം കണ്ടെത്തി.രാജ്യാന്തര മീറ്റുകളിൽ മോശം പ്രകടനങ്ങൾ നടത്തേണ്ടിവന്നതോടെ നീരജ് വിദേശ പരിശീലകരുടെ സഹായം തേടി. 100 മീറ്റർ ദൂരം ജാവലിൻ പായിച്ച് ലോക റെക്കോർഡ് സ്ഥാപിച്ച ഉവെ ഹോഹ്ന അടക്കമുള്ളവർ നീരജിൻ്റെ ഗുരുക്കളായി. ഇതായിരുന്നു അടുത്ത വഴിത്തിരിവ്.

സാങ്കേതികമായി ഏറെ മുന്നേറിയ നീരജ് പിന്നീട് തുടർച്ചയായി റെക്കോർഡ് ഭേദിച്ച് സ്വർണം നേടാൻ തുടങ്ങി. ഇതിനിടെ 2016ൽ നീരജിന് സൈനികനായി ജോലി ലഭിച്ചു. ഇന്ത്യൻ സൈന്യത്തിൽ മേജര്‍ സുബേദാറാണ് നീരജ്.2016 ആണ് താരത്തിന്റെ കരിയറിലെ ബ്രേക്ക്.2016 ഇന്ത്യയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ 84.23 മീറ്റർ എറിഞ്ഞ് നീരജ് ഒരു സ്വർണ്ണ മെഡൽ നേടി, ഇന്ത്യൻ ദേശീയ റെക്കോർഡ് സ്വന്തമാക്കി. 2016 ല്‍ പോളണ്ടിലെ ബീഗോഷില്‍ നടന്നഅണ്ടർ 20 ലോക ചാംപ്യൻഷിപ്പ് മീറ്റിലാണ് നീരജ് ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് നീരജ്. 86.48 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പിലെ വെള്ളി മെഡൽ നേട്ടവും നിർണായകമായി. 2018 മേയിൽ അദ്ദേഹം ദോഹ ഡയമണ്ട് ലീഗിൽ 87.43 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോർഡ് തിരുത്തി. ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസുകളിൽ സ്വർണം നേടിയ നീരജ് ജാവലിൻ ത്രോയിൽ 86.47 മീറ്റർ മികച്ച പ്രകടനം രേഖപ്പെടുത്തി. കോമൺ‌വെൽത്ത് ഗെയിംസ് അരങ്ങേറ്റത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ കായികതാരങ്ങളുടെ പട്ടികയിൽ ചേരുക മാത്രമല്ല, കോമൺവെൽത്ത് ഗെയിംസിൽ ജാവലിൻ ത്രോയിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനുമായി ചോപ്ര.

Advertisement



2018 ആഗസ്റ്റില്‍ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 88.06 മീറ്റർ ദൂരം എറിഞ്ഞ് സ്വർണം നേടി സ്വന്തം റെക്കോർഡ് തിരുത്തി പുതിയ ഇന്ത്യൻ ദേശീയ റെക്കോർഡ് നേടി. കൈമുട്ടിനു പരുക്കേറ്റ് ശസ്ത്രക്രിയ വേണ്ടിവന്നതോടെ 2019ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജിനു പങ്കെടുക്കാനായില്ല.

2020-ല്‍ കോവിഡിനെ തുടര്‍ന്ന പരിശീലനവും മുടങ്ങിയെങ്കിലുംപിന്നീട് പുനരാരംഭിച്ചു തുടര്‍ന്നു2021-ല്‍ തിരിച്ചുവരവ് കണ്ടു. ഈ വര്‍ഷം നടന്ന അഞ്ച് മത്സരങ്ങളില്‍ നാല് എണ്ണത്തിലും 83 മീറ്ററിന് മുകളില്‍ ജാവലിന്‍ പായിച്ചു. പാട്യാലയില്‍ നടന്ന2021മാര്‍ച്ച് ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ 88.07 ദൂരം ജാവലിൻ എറിഞ്ഞ് ദേശീയ റെക്കോർഡ് സ്ഥാപിച്ചു.2021 ലെ തന്റെ അന്താരാഷ്ട്ര സീസണിൽ83.18 മീറ്റർ എറിഞ്ഞ് പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന ചടങ്ങിൽ ജാവലിൻ സ്വർണ്ണ മെഡൽ നേടിയായിരുന്നു തുടക്കം. ഒന്നാം സ്ഥാനത്തോടെ ഫൈനലിന് യോഗ്യത നേടാൻ പിന്നിട്ട ദൂരത്തേക്കാൾ മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിൽ നീരജ് പോരാട്ടം ആരംഭിച്ചത്. ആദ്യ ശ്രമത്തിൽ പിന്നിട്ടത് 87.03 മീറ്റർ. ആദ്യ റൗണ്ടിൽ മറ്റുള്ളവർക്കാർക്കും 86 മീറ്റർ കടക്കാനായിരുന്നില്ല. 85.30 മീറ്റർ കണ്ടെത്തിയ ജർമനിയുടെ ജൂലിയൻ വെബ്ബറായിരുന്നു രണ്ടാമത്. അടുത്ത ശ്രമത്തിൽ നീരജ് ആദ്യ ത്രോയ്ക്കും മുന്നിൽ കടന്നു. ഇത്തവണ കുറിച്ചത് 87.58 മീറ്റർ ദൂരം. രണ്ടാം ശ്രമത്തിലും മറ്റാർക്കും 86 മീറ്റർ ദൂരം പിന്നിടാനായില്ല. മൂന്നാം ശ്രമത്തിൽ നീരജ് 76.79 മീറ്ററുമായി നിരാശപ്പെടുത്തി. ഫൈനലിന്റെ രണ്ടാം റൗണ്ടിലെ മൂന്നു ത്രോയും പിന്നിലായിരുന്നെങ്കിലും രണ്ടാം ത്രോയിലെ 87.58 മീറ്റർ ദൂരം താരത്തിന് സ്വർണ മെഡൽ സമ്മാനിച്ചു.

2017ലെ ലോക ചാംപ്യനും ഈ ഒളിംപിക്സിൽ സ്വർണം നേടാൻ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ട താരവുമായ ജർമനിയുടെ ജൊഹാനസ് വെറ്റർ യോഗ്യതാ റൗണ്ടിനു പിന്നാലെ ഫൈനലിലും നിറംമങ്ങി. ആദ്യ ശ്രമത്തിൽ 82.52 മീറ്റർ ദൂരം പിന്നിട്ട വെറ്റർ, അടുത്ത രണ്ടു ശ്രമങ്ങളിലും അയോഗ്യനായതോടെ ഫൈനൽ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി. യോഗ്യതാ റൗണ്ടിലും അവസാന ശ്രമത്തിലാണു വെറ്റർ യോഗ്യതാ മാർക്ക് കടന്നത്. ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ 5 പേരിൽ നീരജും വെറ്ററും മാത്രമായിരുന്നു ഫൈനലിനു യോഗ്യത നേടിയത്. 2018-ലെ രാജ്യത്തെ പരമോന്നത കായിക അവാർഡായ അർജുന അവാർഡും 2020 രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ വിശിഷ്ട സേവ മെഡല്‍ നല്‍കി രാജ്യം ആദരിച്ചു.

 609 total views,  1 views today

Advertisement



Advertisement
Entertainment2 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized3 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history4 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment5 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment6 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment6 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment8 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science8 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment8 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy8 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING9 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy9 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment12 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement