മതത്തെ രാജ്യത്തിൽ നിന്നും പൂർണ്ണമായി മറ്റി നിർർത്തുക എന്നതാണ് നെഹ്‌റു അനുവർത്തിച്ച മതേതരത്വം

25

ജവഹർലാൽ നെഹ്റു (1889, നവംബർ 14 – 1964, മേയ് 27 )

നെഹ്റു അനുവർത്തിച്ച സെക്യുലറിസം എന്നത് തികച്ചും മതനിരപേഷതയായിരുന്നു അഥവാ ലളിതമായ ഭാഷയിൽ പറഞ്ഞാൽ മതത്തേ രാജ്യത്തിൽ നിന്നും പൂർണ്ണമായി മറ്റി നിർർത്തുക എന്നതാണ്:പക് ക്ഷേ ഈ നിർവചനം അപ്പാടേ മറുന്നതായിട്ടാണ് പിന്നീട് കണ്ടത്:സെക്കുലറിസം എന്നാൽ എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം എന്ന് പുനർ വായിക്കപ്പെട്ടപ്പോൾ മത വർഗ്ഗീയ ഫാസിസ്റ്റ്‌ ശക്തികൾ ഇന്ത്യൻ ജനാധിപത്യത്തിൽ വളരെ വേഗം പിടിമുറുക്കുകയും ശാസ്ത്രീയ കാഴ്ചപ്പാടുകളേ പുറകോട്ടു വലിക്കുകയും ചെയ്തു:

യുക്തിബോധമുള്ള നെഹ്റുവിന്റെ പിൻതുടർച്ചക്കാർ അദ്ദേഹത്തിന്റെ ശാസ്ത്രബോധത്തേ ഉൾക്കൊണ്ടില്ല എന്നു മാത്രമല്ല മതങ്ങളേയും അതിന്റെ സൈഡ് പ്രോഡക്റ്റുകളേയും തങ്ങളുടെ മൂലധനമായി കരുതുകയും ചെയ്ത് പോന്നിരുന്നു:നെഹ്റുവിന് ശേഷം എക്കാലവും കൊട്ടിഘോഷിക്കപ്പെട്ട പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധി പോലും യുക്തിക്കും ശാസ്ത്രത്തിനും ഉപരിയായി നിഗൂഢ ശാസ്ത്രങ്ങളേയും അതിന്റെ ഉപചാപക വൃന്ദത്തേയും എക്കാലവും ആശ്രയിച്ചിരുന്നു.ഇന്ദിരയുടെ പല ഡിപ്ലോമാറ്റിക്ക് ബ്ലണ്ടറുകളുടേയും പിന്നിൽ ചരട് വലിച്ചത് ചന്ദ്ര സ്വാമി ആയിരുന്നു എന്നത് ചരിത്രം ഇഴകീറി പഠിച്ചവർക്ക് അറിയാം:

ഗാന്ധിവധത്തിന്റെ മുഖ്യ ആസൂത്രകൻ സവർക്കറുടെ പേരിൽ സ്റ്റാമ്പിറക്കിയതും ഒപ്പം അയാളെ ഭാരതത്തിന്റെ വീരപുത്രൻ എന്ന് ഇന്ദിര വിശേഷിപ്പിച്ചതും ഒക്കെ അതിന്റെ പരിണിത ഫലം തന്നേ.മതത്തെ സ്റ്റേറ്റിൽ നിന്നും പൂർണ്ണമായി മാറ്റി നിർത്തുക എന്ന നെഹ്റുവിയൻ സെക്കുലർ ആശയത്തിൽ നിന്നും മതമാണെല്ലാം ഭക്ഷണം പോലും വേണ്ട എന്ന നിലയിലേക്കായി പിന്നീട് കാര്യങ്ങൾ:ഭരണഘടന വിഭാവനം ചെയ്ത പൗരന്റെ അടിസ്ഥാന സൗകര്യങ്ങളായ ആഹാരം വസ്ത്രം പാർപ്പിടം ഒന്നുമില്ലെങ്കിലുംദൈവങ്ങളും ആരാധനാലയങ്ങളും വീണ്ടും വീണ്ടും ഉയരണം എന്ന് വിശ്വസിക്കുന്ന ഒരു ജനതയ്ക്ക് ചേരുന്ന നയമായിരുന്നില്ല മതരഹിത സെക്കുലറിസം സ്വാതന്ത്രം അർഥരാത്രിയിൽ എന്ന പുസ്തകത്തിൽ ലാറി കോളിൻസും,ഡൊമിനിക്ക് ലാപ്പിയറും പറഞ്ഞിരിക്കുന്ന പോലെ കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും മതവും ജാതിയും വേർതിരിച്ചെടുക്കുന്ന ബോധമില്ലാത്ത ഒരു ജനതതി, ദൈവം എന്ന സങ്കൽപ്പത്തിൽ വിഭ്രാന്തി പൂണ്ട അവർക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന സിദ്ധാന്തമായിരുന്നില്ല മത രഹിത സെക്യുലറിസം അവരേ നേർവഴിക്കി നയിക്കാതെ അവരുടെ അന്ധതയെ മുതലെടുക്കുന്നപിൻഗാമികളെയാണ് നിർഭാഗ്യവശാൽ നെഹ്രുവിന് ശേഷം നമ്മൾ കണ്ടത്:

ഇന്ത്യ സ്വാതന്ത്രം പ്രാപിക്കുവാൻ ഇനിയും പ്രാപ്തരല്ല എന്ന് ഗോഖലയും ഗാന്ധിയും അസ്വാതന്ത്രത്തിന്റെ അവസാന നാളുകളിൽ കരുതിയിരുന്നു:ഇത് തന്നെയാണ് വിൻസ്റ്റൺ ചർച്ചിലടക്കമുള്ളവർ ഉച്ചത്തിൽ പറഞ്ഞിരുന്നത് റോബർട്ട് ലോയ്ഡ് പറഞ്ഞതുപോലെ
ഇന്ത്യയിൽ ബഹുഭൂരിപക്ഷത്തിനും സ്വാതന്ത്രവും ധനസഹായവും കൊടുക്കേണ്ട ആവശ്യമില്ല അവർ മടിയന്മാരായി ദൈവങ്ങളേ സേവിച്ചുംമന്ത്രവാദം നടത്തിയും സമയവും പണവും മുടിക്കുകയാണ്:

യുക്തിക്കും ശാസ്ത്രത്തിനും മതത്തിന്റെ ഏഴയൽ പക്കത്തുപോലും സ്ഥാനം നൽകാത്ത യുക്തിവാദികളെ കൊടും നീചന്മാരായി കരുതുന്ന ഒരു സമൂഹത്തിൽ നെഹ്റുവിനെപ്പോലെയുക്തിയും ശാസ്ത്രവും സമന്വയിപ്പിച്ച് ഭരണം നടത്തിയിരുന്ന ഒരു ഭരണാധികാരിക്ക് ഇനിയും സ്ഥാനമുണ്ടാകുമോ എന്നത് ഫാസിസം വരിഞ്ഞുമുറുക്കിയ ഇന്നിന്റെ ഇന്ത്യയിൽ ചിന്തിക്കുക എന്നത് തികച്ചും മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയാണ്: അതു പോലെ തന്നെ ശാസ്ത്രത്തിന്റെ സർവ സുഖഭോഗങ്ങളും അനുഭവിച്ചു കൊണ്ട്തന്നെ ശാസത്രത്തിനും യുക്തിക്കും എതിരെ പുറം തിരിഞ്ഞ് നിന്നു കൊണ്ട് .പൂർവ്വകാലത്തിന്റെ സുവർണ്ണപ്പെരുമയുടെ മിഥ്യാബോധത്തിൽ രതിമൂർച്ച കൊളളുന്ന ബഹുഭൂരിപക്ഷം പൗരന്മാരുള്ള ഈ മണ്ണിൽ ഇനി എത്രനാൾ കാത്തിരിക്കണം മതരഹിത സെക്യുലറിസം എന്ന കിട്ടാക്കനിക്കു വേണ്ടി? നെഹ്റുവിന്റെ ഓർമ്മകൾക്ക് പ്രണാമങ്ങൾ

Advertisements