Megha Pradeep
Nenjuku Needhi
ആയുഷ്മാൻ ഖുറാന അഭിനയിച്ച ആർട്ടിക്കിൾ 15 ഒരുപാട് ഇഷ്ടപെട്ട പടം ആണ് അതുകൊണ്ട് തന്നെ അതിന്റെ റീമേക്ക് ആയ നെഞ്ചുക്ക് നീതി എന്ന പടം അതിനോട് എത്രത്തോളം നീതി പുലർത്തും എന്ന സംശയം മനസ്സിൽ ഉണ്ടായിരുന്നു എന്നാൽ തുറന്നു പറയട്ടെ വളരെ നന്നായി തന്നെയാണ് ഈ പടവും എടുത്തിരിക്കുന്നത്.ഉത്തരേന്ത്യയിലെ ഭൂരിഭാഗവും ആളുകൾക്കുള്ള പേര് പോലെ തമിഴ്നാട്ടിലെ ആളുകൾക്ക് അവരുടെ പേരിൽ ജാതി അടയാളങ്ങൾ ഇല്ല. എന്നിരുന്നാലും, സംസ്ഥാനം അതിന്റെ ജാതീയ മാനസികാവസ്ഥ പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ല. “നീങ്ക എന്ന ആളുങ്ക?” എന്ന ചോദ്യം ഇന്നും അവർ തുറന്നു ചോദിക്കുന്നത് കാണാം..
ജോലിസ്ഥലത്ത് ദളിതർ അഭിമുഖീകരിക്കുന്ന ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തെക്കുറിച്ച് സിനിമ കൂടുതൽ വ്യക്തമാക്കുന്നു..ദുരുപയോഗം ചെയ്യുന്നവർ എങ്ങനെ അവരുടെ ജാതി പദവി ഉപയോഗിക്കുകയും കൂട്ടബലാത്സംഗം, കൊലപാതകം എന്നിങ്ങനെയുള്ള ഹീനമായ കുറ്റകൃത്യങ്ങൾ നടത്തുന്നു എന്നതും കാണാം ഇതെല്ലാം മറച്ചുപിടിക്കാൻ അതിനെ ദുരഭിമാനക്കൊലയായി ചിത്രീകരിക്കുകയും ഇരകളുടെ മരണത്തിന് കുടുംബത്തെ തന്നെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് പടം തുറന്ന് കാട്ടുന്നു… ഇതെല്ലാം ഇന്നും നമ്മുടെ നാട്ടിൽ ഉണ്ടെന്നുള്ളതാണ് ദുഖകരമായ സത്യം . അർട്ടിക്കിൾ 15 പോലെത്തന്നെ സംതൃപ്തി തന്ന പടമാണ് ‘നെഞ്ചുക്ക് നീതി’ 👍എല്ലാ അഭിനേതാക്കളും നന്നായി തന്നെ അഭിനയം കാഴ്ച വച്ചിട്ടുണ്ട്..
സിനിമയ്ക്ക് ആസ്പദമായ സംഭവം
ബലാത്സംഗ കൊലകള്‍ ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ നിത്യസംഭവമായി തീര്‍ന്നിരിക്കുന്നു.മിക്കപ്പോഴും ഇരയാകുന്നത് ദളിത് പെണ്‍കുട്ടികള്‍, കുറ്റവാളികള്‍ സവര്‍ണവിഭാഗക്കാരും.
2014 മെയ് 27
ബദായുനിലെ കത്രയില്‍ ബന്ധുക്കളായ രണ്ടുപെൺകുട്ടികള്‍ വീട്ടിൽ ടോയ്ലറ്റ് സൗകര്യമില്ലാത്തതിനാൽ പാടത്തേക്ക് പോയതാണ്. തൊട്ടടുത്ത ദിവസം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ ഇവരെ കണ്ടെത്തി. ഇരുവരും കൂട്ടബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതെ പ്രതിയെ സംരക്ഷിച്ചു. എന്നാൽ, പിന്നീടുള്ള രാഷ്ട്രീയ ഇടപെടലുകളിൽ ദുരഭിമാനക്കൊലയാണെന്ന് വരുത്തിത്തീർത്തു. വർഷങ്ങൾക്കിപ്പുറം സിബിഐ സംഭവത്തെ ആത്മഹത്യയുമാക്കി.
2018 ഡിസംബർ
ഉന്നാവോയിൽ ഇരുപത്തിമൂന്നുകാരിയെ 2018 ഡിസംബറിലാണ് തട്ടിക്കൊണ്ടുപോയി അഞ്ചുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. മാസങ്ങള്‍ക്ക് ശേഷം ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി. 2019 ഡിസംബർ അഞ്ചിന് അഭിഭാഷകനെ കാണാൻ പോയ പെൺകുട്ടിയെ ഇയാളും മറ്റു പ്രതികളും ചേര്‍ന്ന് തീകൊളുത്തി. പെൺകുട്ടി പിറ്റേന്ന് ഡൽഹി ആശുപത്രിയിൽ മരിച്ചു.
2020 സെപ്തംബർ 14
ഹാഥ്രസിൽ നാലുപേർ ചേർന്ന് വയലിലിട്ട് ബലാത്സംഗം ചെയ്ത് ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ച ദളിത് പെൺകുട്ടി ആറു ദിവസത്തിനിപ്പുറം ആശുപത്രിയിൽ മരിച്ചു. തെളിവുകൾ അവശേഷിക്കാതിരിക്കാൻ പൊലീസ് പെൺകുട്ടിയുടെ മൃതദേഹം കത്തിച്ചുകളയുകയായിരുന്നു.
സെപ്തംബർ 30
ഹാഥ്രസിലെ ചിതയൊരുക്കും മുമ്പെയാണ് ബൽറാംപുരിൽ 22 വയസ്സുള്ള ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. തൊട്ടടുത്ത ദിവസം ആശുപത്രിയിൽ മരിച്ചു. കോളേജിൽ അഡ്മിഷനെടുക്കാൻ പോയ പെൺകുട്ടിയെ ഓട്ടോയിലെത്തിയ ഉയർന്ന ജാതിയിൽപ്പെട്ട നാലുപേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഒക്ടോബർ 15
സത്രിക്കിൽ 18 വയസ്സുള്ള ദളിത് പെൺകുട്ടിയെ കൈകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത നിലയിൽ പാടത്തുനിന്ന് കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
2022 ഏപ്രിൽ 22
ലളിത്പുരയിൽ പതിമൂന്നുകാരിയെ നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. രക്ഷപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടി വീട്ടുകാർക്കൊപ്പമെത്തി പൊലീസിൽ പരാതി നൽകി. സ്റ്റേഷന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥന് പെൺകുട്ടിയെ പീഡിപ്പിച്ചു.
ആഗസ്ത് 18
ഗാസിയബാദ് മോദിനഗറിൽ ഒമ്പതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്ന് കുടുംബസുഹൃത്ത്. ഒപ്പമുണ്ടായിരുന്ന ആറുവയസ്സുള്ള സഹോദരി ശ്മശാനത്തിലൊളിച്ചതിനാൽ രക്ഷപ്പെട്ടു.