fbpx
Connect with us

Featured

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

രാസവളങ്ങളും കീടനാശിനികളും പരമാവധി ഒഴിവാക്കികൊണ്ടാണ് നെതര്‍ലണ്ടിലെ കൃഷി. അതു പക്ഷെ നമ്മുടെ ജൈവകൃഷിയല്ല. കേരളത്തോളം വലുപ്പമുള്ള ഈ നാടാണ് ഭക്ഷ്യവസ്തുക്കളുടെ

 662 total views,  5 views today

Published

on

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്.

1. കൃഷി

രാസവളങ്ങളും കീടനാശിനികളും പരമാവധി ഒഴിവാക്കികൊണ്ടാണ് നെതര്‍ലണ്ടിലെ കൃഷി. അതു പക്ഷെ നമ്മുടെ ജൈവകൃഷിയല്ല. കേരളത്തോളം വലുപ്പമുള്ള ഈ നാടാണ് ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്.ഇന്ത്യയിലെ കര്‍ഷകരുടെ മേല്‍ ജൈവകൃഷി കെട്ടിയേല്‍പ്പിക്കാന്‍ ഉത്സാഹിക്കുന്ന ശാസ്ത്രജ്ഞരും, വിദഗ്ദരും പ്രകൃതിവാദികളും ഭരണാധികാരികളും ലോകത്ത് കാര്യങ്ങള്‍ എങ്ങനെയൊക്കെയാണ് നടക്കുന്നതെന്നെങ്കിലും അന്വേഷിക്കേണ്ടതാണ്. ടെറസിനു മുകളിലെ ഫാഷന്‍ പരേഡുകളും അങ്ങാടിയിലെ വിപണനതന്ത്രങ്ങളും ഒഴിവാക്കാം.ലോകസന്തോഷസൂചികയില്‍ അഞ്ചാമത്തെ രാജ്യമാണ് നെതര്‍ലണ്ട്സ്. സ്കോര്‍ 7.464. ഒന്നാം സ്ഥാനത്തുള്ള ഫിന്‍ലണ്ടിന്‍റേത് 7.842. ഹോളണ്ട് എന്നും ഈ നാട് അറിയപ്പെടുന്നു. ഡച്ചാണ് പ്രധാന ഭാഷ.നെതര്‍ലണ്ട്സ് (Netherlands) എന്നാല്‍ താഴ്ന്ന പ്രദേശം എന്നാണ്. 50 ശതമാനം ഭൂമിയും സമുദ്രനിരപ്പില്‍ നിന്ന് കഷ്ടി ഒരു മീറ്റര്‍ മാത്രം ഉയരത്തിലാണ്.ബാക്കി പകുതി സമുദ്രനിരപ്പിനു താഴെയാണ്.

 

Advertisement

നൂറ്റാണ്ടുകള്‍ കൊണ്ട് കടലില്‍ നിന്നും തടാകങ്ങളില്‍ നിന്നും ചതുപ്പുകളില്‍ നിന്നും വീണ്ടെടുത്തവ. കുറേശ്ശെയായി കടലിനെ ഭിത്തികള്‍ കെട്ടി തടഞ്ഞുനിര്‍ത്തി കാറ്റാടികള്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ചു. ആയിരത്തോളം കാറ്റാടികള്‍ ഇന്നുമുണ്ടവിടെ. വെള്ളം വറ്റിക്കുന്നതിനും മാത്രമല്ല മറ്റാവശ്യങ്ങള്‍ക്കും അവ ഉപയോഗപ്പെടുത്തുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ അവര്‍ നാഷണല്‍ “മില്‍ ഡേ” ആചരിക്കുന്നു. (വീഡിയോ രണ്ടാമത്തെ കമന്‍റില്‍)വെള്ളം വറ്റിക്കുന്നതിന് ആവിശക്തികൊണ്ടുള്ള ആദ്യത്തെ യന്ത്രം സ്ഥാപിച്ചത് 1787 ലാണ്. ഇന്ന് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. മണലും മണ്ണുമൊക്കെയിട്ട് നികത്തിയെടുത്ത ഭൂവിഭാഗം പോള്‍ഡര്‍ (Polder) എന്നറിയപ്പെടുന്നു. ഹോളണ്ടിനെ വടക്കിന്‍റെ വെനീസ് എന്നും വിളിക്കും.

ആഗോളതാപനത്തിന്‍റെ ഫലമായി സമുദ്രനിരപ്പ് ഉയരുകയാണെങ്കില്‍ ആദ്യം നശിക്കുന്ന പ്രദേശങ്ങളിലൊന്നാണ് നെതര്‍ലണ്ട്സ്.
ആകെ വിസ്തൃതി 41800 ചതുരശ്ര കിലോമീറ്റര്‍. അതില്‍ ഭൂമി 33500. ജനസംഖ്യ 1.75 കോടി. ജനസാന്ദ്രതയില്‍ യുറോപ്പില്‍ രണ്ടാം സ്ഥാനം, ലോകത്തില്‍ 12 ആമത്. ചതുരശ്രകിലോമീറ്ററിന് 512 പേര്‍. (കേരളം 860).കാഴ്ചയിലും, രുചിയിലും, പോഷകഗുണത്തിലും മികവുറ്റ അവരുടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ലോകമെമ്പാടും പ്രിയമാണ്.𝐩𝐞𝐨𝐩𝐥𝐞, 𝐩𝐥𝐚𝐧𝐞𝐭, 𝐚𝐧𝐝 𝐩𝐫𝐨𝐟𝐢𝐭

ഇവയാണ് കാര്‍ഷീക നയത്തിന്‍റെ അടിസ്ഥാനം. ജനങ്ങള്‍ക്കു ഗുണമേന്മയുള്ള, പോഷകസമൃദ്ധമായ ഭക്ഷണം കിട്ടണം. ഭൂമിയുടെ സംതുലിതാവസ്ഥ നിലനിര്‍ത്തണം. കര്‍ഷകന് മികച്ചവിളവും അധ്വാനത്തിന് മതിയായ പ്രതിഫലവും കിട്ടണം.രാസവളങ്ങളുടെ ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവരുന്നു. ഒരു ഹെക്ടറില്‍ ശരാശരി 265 കിലോ വരെയാണ് ഉപയോഗം. 90 കളില്‍ ഇത് 800 കിലോഗ്രാമിന് മുകളിലായിരുന്നു. നമ്മുടെ ഉപയോഗമാകട്ടെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അത് ശരാശരി 175 കിലോയാണ്. ചൈനയിലാകട്ടെ 400 കിലോവരെയാണ്. 1960 ലെ 40 കിലോയില്‍ നിന്ന് തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

എല്ലാം ആവശ്യത്തിനു മാത്രം. രാസവളത്തില്‍ മാത്രമല്ല ജൈവവളത്തിനും ദോഷകരമായ ഫലങ്ങളുണ്ട്. കെമിക്കല്‍ കണ്ടാമിനേഷന്‍ പോലെ തന്നെ മൈക്രോബയോളജിക്കല്‍ കണ്ടാമിനേഷനും ഉണ്ട്. അവയും ആവശ്യത്തിലധികം ഉപയോഗിച്ചാല്‍ മനുഷ്യനും പ്രകൃതിക്കും ദോഷം ചെയ്യും. ഹരിതഗ്രഹവാതകങ്ങളുടെ സൃഷ്ടിയില്‍ കൃഷിക്കും മോശമല്ലാത്ത ഒരു പങ്കുണ്ട്.

Advertisement

പച്ചക്കറികളും, പുഷ്പങ്ങളും പൂര്‍ണ്ണമായും ഗ്രീന്‍ ഹൌസുകളിലാണ് വളര്‍ത്തുന്നത്. മണ്ണും, വെള്ളവും, വെളിച്ചവും, താപവും ഒക്കെ നിയന്ത്രണവിധേയമാണ്.പല ഗ്രീന്‍ ഹൌസുകളും അതിസങ്കീര്‍ണ്ണമായ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വലിയ ഫാക്ടറികള്‍ പോലെയാണ്. നടീലും പരിചരണവും തൊട്ട് വിളവെടുത്ത് പാക്കുചെയ്തു പുറത്തെത്തിക്കുന്നതുവരെ യന്ത്രവല്‍കൃതമാണ്.ഇങ്ങനെ പോയാല്‍ കാര്‍ബോഹൈഡ്രേറ്റും, പ്രോട്ടീനും, ഫാറ്റുമൊക്കെ ഫാക്ടറികളില്‍ നിര്‍മ്മിക്കുന്നതിന് ഇനി ഏറെക്കാലം വേണ്ടിവരുമോ എന്നു സംശയം തോന്നും.100 ഹെക്ടര്‍ വരെയൊക്കെ വിസ്തൃതിയുള്ള ഗ്രീന്‍ഹൌസ് കോംപ്ലെക്സുകളുണ്ടവിടെ. ലോകത്തിലെ ഏറ്റവും വലിയ തക്കാളി ഉല്‍പാദകകരായ CombiVliet ന്‍റെ ഉടമസ്ഥതയിലുള്ള NoordVliet greenhouse complex 97 ഹെക്ടറാണ്. (വീഡിയോ ലിങ്ക് ഒന്നാമത്തെ
കമന്‍റില്‍).

കീടങ്ങളെ പുറത്തു നിര്‍ത്തിയിരിക്കുകയാണ്. രോഗബാധ ഉണ്ടാകാതെയുള്ള കര്‍ശനമായ മുന്‍കരുതലുകള്‍. വെര്‍ട്ടിക്കല്‍ ഫാമിംഗ് പോലുള്ള സങ്കേതങ്ങളിലൂടെ കുറഞ്ഞ സ്ഥലത്ത് കൂടുല്‍ ഉല്‍പാദനം. മണ്ണും, വെള്ളവും, പ്രകാശവും, ഊഷ്മാവും, ഒക്കെ നിയന്ത്രണവിധേയമായതിനാല്‍ ഋതുക്കളെയും അതിജീവിച്ചുകൊണ്ടിരിക്കുന്നു. പരാഗണത്തിനും കൃത്രിമ മാര്‍ഗ്ഗങ്ങളാണ്. കൃഷിക്ക് പ്രകൃതിയുമായുള്ള ആശ്രിതത്വം കുറഞ്ഞുകൊണ്ടേ ഇരിക്കുന്നു.

 

ഇതിനുപുറമേ ഓര്‍ഗാനിക് ഫാമിംഗും ഉണ്ട്. പരമ്പരാഗത കാര്‍ഷീക രീതികളെക്കാള്‍ കൂടുതല്‍ ഗവേഷണം വേണ്ട മേഖലയാണിത്. സബ്സിഡികളും പ്രോത്സാഹനവുമായി ഗവണ്മെന്‍റ് ഒപ്പമുണ്ട്. എന്നിട്ടും ആകെ കൃഷിഭൂമിയുടെ രണ്ടു ശതമാനം മാത്രമേ പൂര്‍ണ്ണമായും ജൈവരീതിയിലേക്കു മാറിയിട്ടുള്ളൂ. പക്ഷെ ബാക്കിയെല്ലായിടത്തും വളപ്രയോഗവും കീട, രോഗ നിയന്ത്രണവും കര്‍ശനമായി തന്നെ നിര്‍വ്വഹിക്കുന്നു.നെതര്‍ലണ്ടില്‍ 50000 ത്തിനടുത്ത് ഫാമുകളേയുള്ളു. ശരാശരി വിസ്തൃതി 25 ഹെക്ടറാണ്. 50 ശതമാനം ഭൂമിയും 3 ശതമാനം ഫാമുകളിലാണുള്ളത്. അതില്‍ തന്നെ 2400 ഓളം ഫാമുകള്‍ 100 ഹെക്ടറിന് മുകളിലാണ്.കര്‍ഷകരില്‍ സ്ത്രീകളുടെ സംഖ്യ 55 ശതമാനം വരും.

Advertisement

68 ലക്ഷത്തോളം കൃഷിയിടങ്ങളാണ് കേരളത്തിലുള്ളത്. അതില്‍ 66 ഉം ഒരു ഹെക്ടറില്‍ താഴെയാണ്.2014 ലെ കാര്‍ഷീക സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 14 കോടി കൃഷിയിടങ്ങളാണുള്ളത്. ശരാശരി 1.15 ഹെക്ടര്‍. ഇതില്‍ മൂന്നില്‍ രണ്ടും മാര്‍ജിനല്‍ ആണ്. ശരാശരി ഒരേക്കര്‍.വളര്‍ത്തുമൃഗങ്ങളെ അതീവജാഗ്രതയോടെ ശാസ്ത്രീയമായും അന്തസ്സായും പരിചരിക്കുന്നതിനാല്‍ രോഗബാധയും മരുന്നിന്‍റെ ഉപയോഗവും കുറവ്. ഭൂമിയില്‍ സ്ഥലമില്ലെങ്കില്‍ കടലില്‍. ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ഫാം. അവിടെയാണ്. അതിജീവനത്തിന്‍റെ അത്ഭുതകരമായ പാഠങ്ങളാണ് നെതര്‍ലാണ്ട് നല്‍കുന്നത്.

𝐀𝐠𝐫𝐢𝐜𝐮𝐥𝐭𝐮𝐫𝐚𝐥 𝐠𝐨𝐨𝐝𝐬 𝐭𝐨 𝐭𝐡𝐞 𝐭𝐮𝐧𝐞 𝐨𝐟 € 𝟗𝟎.𝟑 𝐛𝐢𝐥𝐥𝐢𝐨𝐧 𝐰𝐞𝐫𝐞 𝐞𝐱𝐩𝐨𝐫𝐭𝐞𝐝 𝐢𝐧 𝟐𝟎𝟏𝟖.
“𝐓𝐡𝐢𝐬 𝐓𝐢𝐧𝐲 𝐂𝐨𝐮𝐧𝐭𝐫𝐲 𝐅𝐞𝐞𝐝𝐬 𝐭𝐡𝐞 𝐖𝐨𝐫𝐥𝐝”
From his perch 10 feet above the ground, he’s monitoring two drones—a driverless tractor roaming the fields and a quadcopter in the air—that provide detailed readings on soil chemistry, water content, nutrients, and growth, measuring the progress of every plant down to the individual potato. Van den Borne’s production numbers testify to the power of this “precision farming,” as it’s known.
𝐓𝐡𝐞 𝐠𝐥𝐨𝐛𝐚𝐥 𝐚𝐯𝐞𝐫𝐚𝐠𝐞 𝐲𝐢𝐞𝐥𝐝 𝐨𝐟 𝐩𝐨𝐭𝐚𝐭𝐨𝐞𝐬 𝐩𝐞𝐫 𝐚𝐜𝐫𝐞 𝐢𝐬 𝐚𝐛𝐨𝐮𝐭 𝐧𝐢𝐧𝐞 𝐭𝐨𝐧𝐬. 𝐕𝐚𝐧 𝐝𝐞𝐧 𝐁𝐨𝐫𝐧𝐞’𝐬 𝐟𝐢𝐞𝐥𝐝𝐬 𝐫𝐞𝐥𝐢𝐚𝐛𝐥𝐲 𝐩𝐫𝐨𝐝𝐮𝐜𝐞 𝐦𝐨𝐫𝐞 𝐭𝐡𝐚𝐧 𝟐𝟎. (𝐍𝐚𝐭𝐢𝐨𝐧𝐚𝐥 𝐆𝐞𝐨𝐠𝐫𝐚𝐩𝐡𝐢𝐜).
“𝗽𝗿𝗼𝗱𝘂𝗰𝗶𝗻𝗴 𝘁𝘄𝗶𝗰𝗲 𝗮𝘀 𝗺𝘂𝗰𝗵 𝗳𝗼𝗼𝗱 𝘂𝘀𝗶𝗻𝗴 𝗵𝗮𝗹𝗳 𝗮𝘀 𝗺𝗮𝗻𝘆 𝗿𝗲𝘀𝗼𝘂𝗿𝗰𝗲𝘀”.
2050 ഓടെ ലോക ജനസംഖ്യ 1000 കോടിയിലേക്കെത്തുമ്പോള്‍ ലോകത്തിന്‍റെ മുന്നില്‍ ഇതല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഉണ്ടാവില്ല.
ഇവിടുത്തെ പ്രകൃതിവാദികള്‍ പറയുന്ന തിരിച്ചുപോക്കൊക്കെ നിലനില്‍പിന് തടസ്സം സൃഷ്ടിക്കുന്ന അര്‍ത്ഥശൂന്യമായ കാല്‍പനീക സങ്കല്‍പങ്ങള്‍ മാത്രമാണ്.
Ministry of Agriculture, Nature and Food Quality ആണ് കൃഷിയും കന്നുകാലി വളര്‍ത്തലും നിയന്ത്രിക്കുന്നത്. സഹായത്തിന് ലോകത്തിലെ ഏറ്റവും മികച്ച കാര്‍ഷീക ഗവേഷണകേന്ദ്രമായ Wageningen University & Research (WUR) ഉം. 1876 ല്‍ ആണ് തുടക്കം. ഇന്ന് 100 രാജ്യങ്ങളില്‍ നിന്നുള്ള 12000 വിദ്യാര്‍ത്ഥികള്‍ ഉണ്ടവിടെ.
മൃഗസംരക്ഷണത്തിന് കര്‍ശനമായ നിയമങ്ങളുണ്ട്. വളര്‍ത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും കാര്യത്തില്‍. വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്ല കാലവസ്ഥയും, പാര്‍പ്പിടവും സ്വാതന്ത്ര്യവും ആരോഗ്യവും ഒക്കെ നിര്‍ബന്ധമാണ്. അംഗീകൃതമായ അറവുശാലകളില്‍ പരിശീലനം സിദ്ധിച്ച അറവുകാര്‍ മാത്രമേ മൃഗങ്ങളെ കൊല്ലാന്‍ പാടുള്ളു. കൊല്ലുന്നതിനുമുന്‍പ് ബോധം കെടുത്തണം.മുസ്ലീം, ജൂത മത ആഘോഷവേളകളില്‍ മാത്രമേ ഈ നിയമത്തില്‍ ഇളവുള്ളൂ.

 

500 ഓളം വന്യജീവികളെ നിയമം മൂലം പരിരക്ഷിക്കുന്നു. ഇവ ശല്യമായി തീരുന്ന സമയത്ത് പരിശീലനം സിദ്ധിച്ച ആളുകളെ ഉപയോഗിച്ച് കള്ളിംഗ് നടത്തി നിയന്ത്രിക്കുന്നു. ലോകത്തിലേറ്റവും കൃത്യമായ രീതിയില്‍ ജൈവവൈവിദ്ധ്യം രേഖപ്പെടുത്തി സൂക്ഷിക്കുന്ന രാജ്യമാണ് നെതര്‍ലണ്ട്സ്. ഗവേഷണസ്ഥാപനങ്ങളും വ്യക്തികളും, സംഘടനകളും ചേര്‍ന്നാണ് ഇത് സാധ്യമാക്കുന്നത്. മത്സ്യബന്ധനത്തിനുമുണ്ട് സ്പീഷീസുകളെ സംരക്ഷിക്കുന്നതിനുവേണ്ട നിയമങ്ങള്‍. സമയവും അളവും രീതികളും ഒക്കെ നിയന്ത്രണവിധേയമാണ്. അഴിമതിയുള്ള സമൂഹത്തില്‍ നിയമങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ. ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ നാടുകളിലൊന്നുകൂടിയാണ് നെതര്‍ലണ്ട്. ലോകത്തില്‍ എട്ടാം സ്ഥാനം.

Advertisement

 663 total views,  6 views today

Advertisement
Entertainment2 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment5 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy5 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment5 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment6 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment6 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment7 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy8 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment9 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment10 hours ago

ഒരു ‘ക്ലബ് ‘ ആയ അമ്മയിൽ അംഗത്വം വേണ്ട, അംഗത്വഫീസ് തിരിച്ചുതരണം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment2 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured2 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy4 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment4 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment5 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »