നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത് ചൊവ്വാഴ്ച പുലര്‍ച്ചെയാണ്. ഭാര്യയെ വീട്ടില്‍ കാണാനില്ലെന്ന് ഉല്ലാസ് പന്തളം അറിയിച്ചതിന് പിന്നാലെ പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ ആശയെ കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കളും പോലീസും ചേര്‍ന്ന് താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. തികച്ചും ദുഖകരമായ കാര്യമാണ് സംഭവിച്ചത് . എന്നാൽ ഇതേക്കുറിച്ചു പലരും കാര്യമറിയാതെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണ് .
തന്റെ മകൾ മരിക്കാൻ കാരണം കുടുംബപ്രശ്നം അല്ലെന്നും തങ്ങൾക്കതിൽ പരാതിയില്ലെന്നും ആശയുടെ പിതാവ് ശിവാനന്ദൻ പറയുകയുണ്ടായി. എന്തെങ്കിലും തരത്തിൽ ഉണ്ടായ മാനസികാസ്വാസ്ഥ്യം ആകാം കാരണമെന്നും അദ്ദേഹം പറയുന്നു. മരിക്കുന്നതിന്റെ തലേദിവസം ആശയും ഉല്ലാസ് പന്തളവുമായി പിണക്കമുണ്ടായെന്നും കുട്ടികളുമായി മുകളിലത്തെ നിലയിൽ കിടക്കാനായി ആശ പോയെന്നും പറയുന്നുണ്ട്. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പാണ് ഉല്ലാസ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. കുഞ്ഞിന്റെ പിറന്നാള്‍ അടുത്തിടെയായിരുന്നു. അന്ന് പിറന്നാള്‍ ആഘോഷം നടത്താന്‍ കഴിയാത്തതിനാല്‍ ഉല്ലാസ് നാട്ടിലെത്തിയശേഷം ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ സോഷ്യൽ മീഡിയ ഉപയോക്താവായ രാഹുൽ ഹമ്പിൾ സനലിന്റെ വാക്കുകൾ ഇങ്ങനെ
“ഉല്ലാസ് പന്തളത്തിൻ്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ പലതരം ഊഹാപോഹങ്ങൾ ആണ് പ്രചരിക്കുന്നത്. സത്യം എന്താണ് എന്ന് പലർക്കും അറിയില്ല .എങ്കിലും അറിഞ്ഞിടത്തോളം പെട്ടെന്നുണ്ടായ വികാരത്തിൽ സംഭവിച്ച ഒരു ആത്മഹത്യയാണിത്.എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു കലാകാരൻ ആണ് ഉല്ലാസ്.ഭാര്യ വളരെ സാധാരണക്കാരിയും.ഭർത്താവ് വലിയ പോപ്പുലർ ആയതിനെ തുടർന്നുള്ള മാറ്റങ്ങളോട് അവർക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞെന്നു വന്നിരിക്കില്ല.നാട്ടിൽ ഒരാൾ പോലും ഉല്ലാസിനെ പറ്റി മോശമായി ഒരിടത്തും പറഞ്ഞിട്ടും ഇല്ല. ”
“വല്ലാതെ ഒറ്റപ്പെട്ടു പോയി എന്നു തോന്നിയപ്പോഴുണ്ടായ ഭാര്യയുടെ ഒരു നിമിഷത്തെ അവിവേകം ആയിരിക്കാം ഈ കടുംകൈക്ക് പിന്നിൽ… ഇതൊക്കെ ആരുടെ ജീവിതത്തിലും സംഭവിക്കാവുന്നതാണ്.. ( അച്ഛനെ കെട്ടിപിടിച്ച് കരയുന്ന മക്കളുടെ വീഡിയോ കണ്ടു )സത്യം അറിയാത്തവർ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. ഉല്ലാസിൻ്റെ വളരെ അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു.രണ്ട് വർഷം കൊണ്ടുള്ള പുള്ളിയുടെ പെട്ടെന്നുള്ള വളർച്ചയും സുഹൃദ് വലയവും കാരണം കുടുംബത്തോടൊപ്പമുള്ള സമയം കുറഞ്ഞതാണ് വിഷയം.അദ്ദേഹത്തിന് അത് മാനേജ് ചെയ്യാൻ കഴിഞ്ഞില്ല.” -രാഹുൽ പറയുന്നു
അടുത്ത കാലത്തായിരുന്നു പുതിയ വീട് ഉല്ലാസ് വെച്ചത്. ഉടനെ തന്നെ കുടുംബത്തോടെ അവിടേക്ക് താമസം മാറുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. ഭാര്യയെ കാണാനില്ലന്ന് അറിയിച്ച ഉല്ലാസ് പോലീസിനെ വിളിച്ചിരുന്നുവെന്നാണ് അറിയുന്നത്. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് വീടിന്റെ മുകളിലെ നിലയിൽ ആശയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ പോലീസ് ഉടൻ തന്നെ പുറത്ത് വിടുമെന്നാണ് പ്രേക്ഷകരും വിശ്വസിക്കുന്നത്.ഇന്നലെ ആയിരുന്നു മകന്റെ പിറന്നാളാശംസകളുമായി ഉല്ലാസ് ഫേസ്ബുക്കിൽ എത്തിയിരുന്നത്. ഇന്നെന്റെ മകൻ ജിത്തു കുട്ടന്റെ പിറന്നാള്‍ എന്നു പറഞ്ഞുകൊണ്ടായിരുന്നു മകന്റെ ചിത്രം ഉല്ലാസ് പങ്കുവെച്ചിരുന്നത്. മകന്റെ പിറന്നാൾ സന്തോഷം മായും മുൻപേ തന്നെ ഭാര്യ ഈ ലോകത്തോട് വിട പറയുകയായിരുന്നു ചെയ്തത്.