Women
അളകനന്ദ, വാർത്ത രംഗത്തെ മമ്മൂട്ടി
മലയാളികൾ എറ്റവും കൂടുതൽ കണ്ട മുഖങ്ങളിൽ ഒന്ന്. ആദ്യമായിട്ടാണ് അളകനന്ദയെ മറ്റൊരാൾ ചോദ്യം ചെയ്യുന്നത് കാണുന്നത് .വ്യക്തിപരമായ കുത്തിനോവിക്കലുകളൊ
1,948 total views, 1 views today

അളകനന്ദ, വാർത്ത രംഗത്തെ മമ്മൂട്ടി
മലയാളികൾ എറ്റവും കൂടുതൽ കണ്ട മുഖങ്ങളിൽ ഒന്ന്. ആദ്യമായിട്ടാണ് അളകനന്ദയെ മറ്റൊരാൾ ചോദ്യം ചെയ്യുന്നത് കാണുന്നത് .വ്യക്തിപരമായ കുത്തിനോവിക്കലുകളൊ ,അരോചകമായ വർണനകളോ നടത്താതെ പല ഇൻ്റർവ്യുകളും മലയാളികളുടെ ചിരപരിചിതമായ ഈ മുഖം മറ്റു പല പ്രമുഖരിൽ നിന്നും ചെയ്തിട്ടുണ്ട്. വളരെ മികച്ച രീതിയിൽ ന്യൂസ് പ്രോഗ്രാം അതിൽ തന്നെ അന്താരാഷട്ര വിവരങ്ങൾ കൈകാര്യം ചെയ്യുന്ന, വളരെ പഴക്കം ചെന്ന മാധ്യമ കാലഘട്ടം സ്വന്തമായിട്ടുള്ള ചുരുക്കം ചിലരിൽ ഒരാൾ, ശൈലിയും ശബ്ദവും സൗകുമാര്യവും കൊണ്ട് സിനിമ താരങ്ങൾ നേടുന്നതിനൊപ്പം ആരാധകരെ സൃഷ്ടിച്ച ഒരാൾ എന്നു തുടങ്ങി അളകന്ദ വളരെ സ്പെഷ്യലായ ഒരു മാധ്യമ പ്രവർത്തകയാണ്. കൊല്ലത്തെ തൻ്റെ കോളേജ് കാലത്തു നിന്നും 1992 ൽ ആരംഭിച്ച ദൂരദർശൻ കാലഘട്ടത്തിലൂടെ 2020 വരെയുള്ള ജീവിതം ലളിതമായി ചുരുങ്ങിയ സമയം കൊണ്ട് അളകനന്ദ തൻ്റെ ട്രേഡ് മാർക്ക് ശബ്ദത്തിൽ പറയുന്നു.
ഓർമവെച്ച കാലം മുതൽ ന്യൂസ് കാണുമ്പോൾ ഞാൻ ചിന്തുക്കാറുണ്ട്. ഈ സൗന്ദര്യത്തിനും ഉച്ചാരണ ശുദ്ധിക്കും ഒരു മാറ്റവും ഉണ്ടായിട്ടില്ല ഒരഹങ്കാരവും ഇല്ലാത്ത മലയാളത്തിലെ പ്രമുഖ ആയ വാർത്താ അവതാരിക ദൈവം ചിലർക്ക് മാത്രം കൊടുക്കുന്ന ഒന്നാണ് വിനയം. ജീവിത സാഹചര്യത്തിൽ ഒരുപാടു പ്രതിസന്ധികൾ തരണം ചെയ്തിട്ടും തളരാത്ത പോരാളി ഇന്നും ആരോടും ഒരു പരിഭവും ഇല്ലാതെ ന്യൂസ് റീഡ് ചെയ്തു കൊണ്ടിരിക്കുന്നു
ഇൻ്റർവ്യൂവർ ലക്ഷ്യം വയ്ക്കുന്ന കാഴ്ചക്കാ രുടെ ഗ്രൂപ്പ് മറ്റൊന്നായതിനാൽ രാഷ്ട്രീയം, മറ്റു സാമൂഹ്യ കാഴ്ചപ്പാടുകൾ, ചിന്തകൾ മുതലായവ മാറ്റി നിർത്തിയാണ് ഈ പ്രോഗ്രാം മുന്നോട്ടു പോവുന്നത്. ആ ഒരു ന്യൂനത മാറ്റി നിർത്തിയാൽ ചുരുങ്ങിയ സമയം കൊണ്ട് ഒരു നല്ല അഭിമുഖം കണ്ടു തീർത്ത സന്തോഷം പങ്കുവയ്ക്കുന്നു.
Video
1,949 total views, 2 views today