വസന്തയെ ക്രൂശിക്കുന്നവർ പറയണം, നിങ്ങളുടെ പറമ്പ് ഒരാൾ കൈയേറിയാൽ നിങ്ങൾ അനുവദിക്കുമോ എന്ന്

228

ഇന്നത്തോടെ ഒരു കാര്യം വളരെ ക്ലിയർ ആയി.സ്വന്തം സ്ഥലത്ത് ആരെങ്കിലും കയ്യേറി കൂര കെട്ടിയാൽ ഗുണ്ടായിസം കാണിക്കാതെ പോലീസിൽ പരാതിപ്പെടാതെ കോടതിയിൽ കേസ് കൊടുക്കാതെ, പാവത്തം കരുതി ആ സ്ഥലം കയ്യേറിയവർക്ക് തന്നെ തികച്ചും സൗജന്യമായി എഴുതി കൊടുക്കുന്നവരാണ് 95% മലയാളികളും.എന്ന് മാത്രമല്ല അവർക്ക് സ്വന്തം ചിലവിൽ ആ കയ്യേറിയ സ്ഥലത്ത് ഒന്നാന്തരം ഒരു വീട് കെട്ടി കൊടുക്കുകയും ചെയ്യും.പക്ഷേ ഒറ്റ കണ്ടിഷൻ — ഫേസ്ബുക് വഴി മാത്രമേ ഉള്ളൂ കേട്ടോ. അതിനാകുമ്പോൾ ചക്രം മുടക്ക് ഒന്നുമില്ലല്ലോ. ആഹാ, എന്താലെ…

രണ്ടു കുറിപ്പുകൾ വായിക്കാം

Karthik Hariharan

“നെയ്യാറ്റിൻകര ദമ്പതികൾ മരിച്ച സംഭവം – വീഴ്ചയുണ്ടായെങ്കിൽ അന്വേഷിക്കും, അയൽവാസി വസന്തയെ കസ്റ്റഡിയിൽ എടുക്കും. മന്ത്രി”
ഇങ്ങനെയൊരു സ്ക്രോൾ ഏഷ്യാനെറ്റ് ന്യൂസിൽ കണ്ടു, ഏതു മന്ത്രിയാണ് ഈ സ്റ്റേറ്റ്മെന്റ് പറഞ്ഞതെന്നു വാർത്തയിൽ നിന്നും വ്യക്തമല്ല. അങ്ങനെയൊരു മന്ത്രി അത് പറഞ്ഞിട്ടുണ്ടെങ്കിൽ അത് തീർത്തും തെറ്റാണു. പൂർണമായും ന്യായം അവരുടെ ഭാഗത്താണ്. മൂന്ന് തവണ കോടതിയിൽ നിന്നും നോട്ടീസ് കൊടുത്തതാണ്. മരണമൊഴിയായി മരിച്ചയാൾ പറഞ്ഞത് ഒന്ന് പേടിപ്പിച്ചു കുടിയൊഴിപ്പിക്കാതെ ഇരിക്കാൻ ശ്രമിച്ചു എന്നുമാണ്. ഇതിനു മുന്നേയും അദ്ദേഹം ഇതുപോലെ ചെയ്തിട്ടുണ്ട് എന്നും മനസിലാക്കുന്നു. ഇത്രയും ചേർത്ത് വായിക്കുമ്പോൾ അവർ എങ്ങനെയാണ് തെറ്റുകാരി ആകുന്നത്?

എഡിറ്റ് – ആൾക്കൂട്ടത്തത്തിൽ നിന്നും അവരെ മാറ്റാൻ ആണ് പോലീസ് കൊണ്ട് പോയത് എന്നറിയുന്നു, ശവം കാത്തു നില്കുന്ന കഴുകനെ പോലെ പെരുമാറുന്ന സ്റ്റൈലൻ ഹെഡ്ലൈനുകൾ നിരത്തുന്ന നമ്മുടെ മാധ്യമങ്ങൾക്കും നമോവാകം

അതുപോലെ ഫേസ്ബുക്കിൽ ഒരു ആവേശ കുമാരന്റെ കമന്റ് ആണ് “വസന്ത എന്ന ആ പന്ന *** തൂക്കി കൊല്ലണം” എന്ന്. അവർ ഇവിടെ ചെയ്ത തെറ്റെന്താണ് എന്ന് ഇരുത്തി ആലോചിച്ചു നോക്കു. നിങ്ങളുടെ സ്ഥലത്തു ഞാൻ കയ്യേറി വീട് വയ്ക്കാൻ ഒരുങ്ങിയാൽ ഒരുപക്ഷെ നിയമത്തിന്റെ വഴി പോലും പലരും നോക്കില്ല, സ്വന്തം നിലയ്ക്ക് അടിച്ചിറക്കും. എല്ലാവരും അങ്ങനെയാണെന്നല്ല, എന്നാൽ ഭൂരിഭാഗം പേരും ഇത് തന്നെയല്ലേ ചെയ്യുന്നത്. അങ്ങനെയിരിക്കെ ആ അയൽവാസി ഇവിടെ ചെയ്ത തെറ്റെന്താണ്?

ആര്യ എന്ന 21കാരി മേയർ ആയ ഇടത്താണ് ഇതൊക്കെ സംഭവിക്കുന്നത് – മറ്റൊരു ആവേഷ്‌കുമാർ. ആര്യ നായരായത് കൊണ്ട് മേയർ ആയി, ഇവിടെ അങ്ങനെയൊന്നില്ല, അതുകൊണ്ട് അവർ ഇങ്ങനെയായി എന്നും അദ്ദേഹം കൂട്ടി ചേർക്കുന്നു. നന്നായിട്ടുണ്ട് മുതലെടുപ്പ് എന്നേ പറയുവാനുള്ളു.


മറ്റൊരാൾ പറയുന്നത് അവരുടെ ജാതി കാരണമാണ് ഇങ്ങനെയൊക്കെ ഉണ്ടായത് എന്നും. എതിർകക്ഷിയും ദളിതയല്ലേ എന്ന് ചോദിച്ചാൽ ഉത്തരമില്ല. ജാതി വാല് തൂക്കുന്നവരെ തെറി വിളിക്കുകയും അതേ സമയം എന്തിലും ഏതിലും ജാതി ചികയുന്ന പ്രത്യേകതരം ആക്റ്റീവിസ്റ്റുകൾക്കും നമോവാകം.


പോലീസിന്റെ വീഴ്ച്ച
പോലീസിന്റെ ഗുണ്ടായിസത്തിനെതിരെ തരം കിട്ടുമ്പോഴെല്ലാം എഴുതുന്നയാളാണ് ഞാൻ. സംശയമുണ്ടെങ്കിൽ പഴയ പോസ്റ്റുകൾ തപ്പി നോക്കാം. പോലീസ് ഇടപെട്ടിട്ടുള്ള രണ്ട് കാര്യങ്ങൾ ഈ വിഷയത്തിൽ ഉണ്ടായി.

  1. കോടതി ഒഴിപ്പിക്കാൻ പോലീസിന്റെ സഹായം തേടി. അവിടെ ചെന്നപ്പോൾ പെട്രോളിൽ കുളിച്ചു ലൈറ്ററും കത്തിച്ചു ആത്മഹത്യ ഭീഷണി മുഴക്കുന്നവരാണ് എതിരേറ്റത്. അവിടെ പോലീസിന്റെ എന്ത് വീഴ്ച്ച ആണുണ്ടായത്? അവരെ രക്ഷിക്കാൻ ശ്രമിച്ചതോ? ചാകാൻ നില്കുന്നയാളുടെ കൈയ്യിൽ നിന്നും ലാമ്പ് തട്ടി കളഞ്ഞതോ?
  2. ഇന്നലത്തെ വീഡിയോയിൽ ഉള്ള പോലീസ് ഭാഷ്യം. ഇത് തീർത്തും അംഗീകരിക്കാൻ ആവാത്ത ഫ്യുടൽ ചിന്താഗതിക്കാരായ പോലീസുകാരുടെ അടുത്തു നിന്നും ഉണ്ടായത്. അച്ഛന്റെ ശവമടക്കാൻ കുഴി കുഴിക്കുന്ന കുഞ്ഞിന്റെ മുഖത്തു നോക്കി സൗമ്യമായി ഒരു വാക്ക് പറയാതെ എന്നേ സാറെ എന്നു വിളിയാടാ എന്ന ഭാഷ അവന്റെയൊക്കെ വീട്ടിൽ കൊണ്ട് വയ്ക്കാൻ തന്നെ പറയേണ്ടിവരും. സർക്കാർ ഉദ്യോഗസ്ഥൻ എന്നാൽ സർക്കാരിനെയും ജനത്തെയും സേവിക്കുന്നവൻ എന്നാണ് അർഥം. അതറിയാത്തവന്മാരെ അറിയിച്ചു കൊടുക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകണം എന്ന് തന്നെയാണ് അഭിപ്രായം.

അവസാനം പറഞ്ഞ പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച്ചയും, പാവപെട്ടവർക്ക് ബദൽ സംവിധാനം എത്രയും വേഗം ഒരുക്കുന്നതിൽ സിസ്റ്റത്തിനു ഉണ്ടായ കുറവും, ബദൽ മാർഗം ഒരുക്കാതെ തന്നെ ഇറങ്ങിക്കോ എന്ന് ഉത്തരവിട്ട കോടതിയും എല്ലാം തെറ്റുകാരാണ്. പ്രയോരിറ്റി അനുസരിച്ചാണ് വീടില്ലാത്തവർക്ക് സർക്കാർ വീടുകൾ നിർമിച്ചു കൊടുക്കുന്നത്. അതിനാൽ ലക്ഷകണക്കിന് അപേക്ഷകൾ ഇപ്പോഴും കെട്ടികിടക്കുമ്പോൾ അതിനെ മറികടന്നു മറ്റൊന് ചെയ്യാൻ സംവിധാനത്തിനു നിയമപ്രകാരം കഴിയില്ല. ആയതിനാൽ ഒരു താത്കാലിക ആശ്വാസം എന്നോണം ഞാനും നിങ്ങളുമൊക്കെ ഉൾപ്പെടുന്ന നാട്ടുകാരോ അല്ലെങ്കിൽ അതാത് മെമ്പർമാരോ ഇടപെട്ടു തന്നെ എന്തെങ്കിലും ചെയ്തു കൊടുക്കാമായിരുന്നു. ആ നിലയ്ക്ക് ഈ സമൂഹത്തിലെ എല്ലാവര്ക്കും ഇതിൽ ഉത്തരവാദിത്തം ഉണ്ട്.

അതല്ലാതെ നാഴികയ്ക്ക് നാൽപതു വട്ടം ജാതി ചിന്തയെ എതിർത്തിട്ട് എന്ത് വിഷയം വന്നാലും ജാതിയും നോക്കി കൊടി കുത്താൻ ഇറങ്ങുന്നവരോടും സകല ന്യായവും തന്റെ ഭാഗത്തുള്ള അയൽവാസിയെ ക്രൂശിക്കുന്നവരോടും ഒന്നേ പറയാനുള്ളു, രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പൊതുബോധത്തിനൊപ്പം നിൽക്കാൻ തൽകാലം മനസില്ല.


Ajith R

ഉള്ള കാര്യം പച്ചയ്ക്ക് വിളിച്ചു പറഞ്ഞാൽ അത് ക്രൂരതയാണെന്നു തെറ്റിദ്ധരിക്കപ്പെടും –ചിലർക്കെങ്കിലും എന്നെ തല്ലിക്കൊല്ലണം എന്നും തോന്നിയേക്കാം ..പക്ഷെ ഇത് പറഞ്ഞേ മതിയാവൂ …ഇല്ലെങ്കിൽ നാളെ മറ്റൊരു മനുഷ്യൻ ഇതിന്റെ പേരിൽ ക്രൂശിക്കപ്പെടും .. യൂണിഫോമിട്ടു ഡ്യൂട്ടി ചെയ്യാൻ വരുന്ന പോലീസുകാർ എല്ലാം ക്രൂരന്മാരും ഗൂണ്ടകളുമാണെന്നു വരുത്തി തീർക്കേണ്ടത് ആരുടെയൊക്കെയോ രണ്ടാമജണ്ടയാണ്‌ .. അതിനൊക്കെ കയ്യടിച്ചു കൊടുക്കും മുൻപ് കാര്യങ്ങൾ ഒന്ന് വസ്തുനിഷ്ഠമായി പരിശോധിച്ച് നോക്കാം … എന്നിട്ട് നിങ്ങൾക് വേണമെങ്കിൽ എന്നെ കൊല്ലുകയോ തിന്നുകയോ ചെയ്യാം

മറ്റൊരാളിന്റെ ഭൂമിയിൽ ഷെഡ്ഡ് കെട്ടി താമസിക്കുകയായിരുന്നു മരണപ്പെട്ട വ്യക്തി എന്നതും ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അവർ അവിടെ നിന്നും ഒഴിയാൻ തയാറാവാത്ത കാരണമാണ് കോടതിയെ സമീപിക്കേണ്ട അവസ്ഥയിൽ സ്ഥലമുടമയ്ക്ക് എത്തിപ്പെടേണ്ടി വന്നത് എന്നതു വ്യക്തമാണ് .കോടതി വിധി എതിരായിട്ടും രണ്ടു തവണ വിധി നടപ്പാക്കാൻ വന്ന ഉദ്യോഗസ്ഥർക്ക് അതിനു സാധിക്കാതെ തിരിച്ചു പോകേണ്ടി വന്നു എന്നതും മൂന്നാമത്തെ തവണയാണ് അവർക്ക് ഇക്കാര്യം കാണിച്ചു പോലീസിൽ അപേക്ഷ നൽകി അവരുടെ സഹായം സ്വീകരിക്കേണ്ടി വന്നത് എന്നുമാണ് മനസിലാക്കാൻ ആവുന്നത് .

കോടതി വിധി നടപ്പാക്കാൻ രണ്ടു തവണ തടസമുണ്ടാക്കിയ വ്യക്തിയോട് മൃദുവായി സംസാരിച്ചു വിധി നടപ്പാക്കാൻ സാധിക്കില്ല എന്നത് സാമാന്യ ബുദ്ധിയുള്ള ആർക്കും ആലോചിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ .. അയാൾ ഭക്ഷണം കഴിച്ചിട്ടിറങ്ങാം എന്ന് പറഞ്ഞത് പോലും ഒരു കുതന്ത്രമായി പൊലീസിന് തോന്നിയെങ്കിൽ അതിനു പോലീസിനെ എന്തിനു കുറ്റപ്പെടുത്തണം ?എന്നിട്ട് അതും പറഞ്ഞു അകത്തു പോയ ആൾ തിരികെ വന്ന രീതി എന്തായിരുന്നു ? കോടതി ഉത്തരവുകൾ നടപ്പാക്കാൻ ബാധ്യസ്ഥരായ പോലീസ് എന്ത് വേണമായിരുന്നു ?
അടുത്ത സീനിൽ അയാൾ തലയിലൂടെ പെട്രോൾ ഒഴിച്ച് കൊണ്ട് വരുന്നതാണ് കാണാൻ ആവുന്നത് .. എന്ന് വച്ചാൽ അയാൾ പെട്രോൾ നേരത്തെ കരുതിയിരുന്നു എന്നും ഇത്തരം ഒരു സീൻ ഉണ്ടാക്കാൻ പദ്ധതി ഇട്ടിരുന്നു എന്നും ആണ് മനസിലാക്കേണ്ടത് .

ഭാര്യയെ കഴുത്തിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചുകൊണ്ടാണ് അയാളിറങ്ങി വരുന്നത് .. പെട്രോൾ ഒഴിച്ച ശേഷം അയാൾ ലൈറ്റർ കത്തിക്കുന്നു .. അപ്പോൾ അയാളുടെ കൈകളിൽ തീ പടരുന്നതും അത് അണയുന്നതും കാണാം .. വീണ്ടും തീ കത്തിക്കാൻ ശ്രമിക്കുന്ന ആളിന്റെ കയ്യിൽ നിന്ന് ലൈറ്റർ തട്ടിക്കളയാൻ തന്നെയാവും ഏതൊരാളും ശ്രമിക്കുക ആ പോലീസുകാരൻ അത് ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ട് എന്നെനിക്ക് തോന്നുന്നില്ല … അതെ സമയം ലൈറ്റർ കൈവശം ഇരുന്ന ആൾ അത് കത്തിച്ചു എന്നത് കൊണ്ട് തന്നെയാണ് തീ പടർന്നതും ….
എനിക്ക് മനസിലായ കാര്യങ്ങൾ …..

1] മറ്റൊരാളിന്റെ വസ്തുവിൽ കടന്നു കയറി താമസിച്ചതിനെതിരെ കോടതി വിധി വന്നിട്ടും രണ്ടുവട്ടം ഒഴിപ്പിക്കാൻ വന്നവരെ അതിനനുവദിക്കാതെ മൂന്നാമത്തെ തവണയും അതെ കാര്യം ആവർത്തിക്കാൻ അയാൾ ശ്രമിച്ചിരുന്നു …

2] പെട്രോൾ നേരത്തെ വാങ്ങി വയ്ക്കുകയും സീൻ ക്രിയേറ്റ് ചെയ്യാൻ പാകത്തിന് ലൈറ്റർ പോക്കറ്റിൽ ഇടുകയും ഭാര്യയെ ബലമായി തനിക്കൊപ്പം ചേർത്ത് പിടിക്കയും ചെയ്തുകൊണ്ടാണ് അയാൾ പുറത്തേക്ക് വന്നത് …

നാടകീയമായ രംഗങ്ങൾ സൃഷ്ടിച്ചു വീണ്ടും സ്വന്തമല്ലാത്ത ആ ഭൂമിയിൽ തുടരാൻ വേണ്ടി ഒരാൾ കാണിച്ച കുതന്ത്രമാണ് ദുരന്തത്തിൽ കലാശിച്ചത് .. അങ്ങനെ തന്നെയാണ് തെളിവുകളും യുക്തിയും പറയുന്നത് ….

ഇനി ആ കുഞ്ഞുങ്ങളുടെ കാര്യം .അവരുടെ കാര്യത്തിൽ സഹതാപമുണ്ട് എങ്കിലും .സ്വന്തം കുഞ്ഞുങ്ങളുടെ ഭാവിജീവിതം പോലും തുലാസിലാക്കി തന്റെ കുതന്ത്രം നടപ്പാക്കാൻ ശ്രമിച്ച ആ മനുഷ്യനൊപ്പമല്ല .ഒരിക്കലുമല്ല …ഭൂരഹിതരും കിടപ്പാടമില്ലാത്തവരും ഒക്കെ ഈ നാട്ടിൽ അനേകമുണ്ടെന്നും അവരുടെ വിഷയങ്ങൾ ദയനീയവും സങ്കീർണവും ആണെന്നതും സമ്മതിക്കുന്നു .. അത്തരക്കാർക്ക് വേണ്ടി കേന്ദ്ര / സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്ന അനേകം പദ്ധതികളുണ്ട് .. താമസിക്കുന്ന ഇടം അതിന്റെ യഥാർത്ഥ ഉടമയ്ക്ക് [ കോടതി വിധി അനുസരിച് ] കൈമാറാതിരിക്കാൻ വേണ്ടി ഹൈക്കോടതി വരെ പോയ ആളിന് ഇതൊന്നും അറിയുകയില്ല എന്ന് കരുതുന്നില്ല .. [ ആ വസ്തുവിൽ തന്നെ താമസിക്കുമെന്നത് മരണപ്പെട്ട ആളിന്റെ ഒരു ദുർവാശി പോലെ ആയിരുന്നു എന്നതും പലതവണ വാക്കേറ്റമുണ്ടായതിന്റെ ചരിത്രവും സമീപവാസികൾ പറയുന്നുണ്ട് – അതും മറക്കുന്നില്ല ] ..