ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥിയാണ് നിമിഷ. തന്റെ ജീവിതത്തിലെ തിക്തമായ അനുഭവങ്ങൾ തുറന്നുപറയുകയാണ് നിമിഷ. ഒരാൺകുട്ടി ജനിക്കാനാണ് അച്ഛൻ ആഗ്രഹിച്ചതെന്നും പെൺകുട്ടി ആയതിനാൽ ചെറുപ്പം മുതൽ അച്ഛന് തന്നോട് ഇഷ്ടക്കുറവ് ഉണ്ടെന്നും നിമിഷ പറയുന്നു. മാതാപിതാക്കളിൽ നിന്നും കുട്ടികൾക്ക് കിട്ടേണ്ട സ്നേഹമൊന്നും തനിക്കു ലഭിച്ചിട്ടില്ലെന്നും മാനസികമായും ശാരീരികമായും വേദനിപ്പിക്കുക മാത്രമായിരുന്നു അവരുടെ ഹോബിയെന്നും പറയുന്നു. താൻ മോഡലിംഗിന് പോകുന്നത് അച്ഛൻ വൃത്തികെട്ട കണ്ണുകൊണ്ടാണ് കാണുന്നത്. പൊള്ളുന്ന വാക്കുകൾ ആണ് അദ്ദേഹം പറയുന്നത്. നിമിഷയുടെ വാക്കുകൾ ഇങ്ങനെ

“മോഡലിങിന് പോകുന്നതിനെ പോലും വൃത്തികെട്ട കണ്ണുകൊണ്ടാണ് അച്ഛൻ കാണുന്നതെന്നും ഹൃദയം പൊള്ളിക്കുന്ന വാക്കുകൾ മാത്രമാണ് അദ്ദേഹം തന്നോട് എപ്പോഴും പറയാറുള്ളതെന്നും നിമിഷ പറയുന്നു. സാധാരണ ഒരു അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ലഭിയ്ക്കുന്ന സ്നേഹമൊന്നും എനിക്ക് ലഭിച്ചിട്ടില്ല എന്നും ഇപ്പോഴും ശാരീരികമായും മാനസികമായും വേദനിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.”

“ഞാൻ ജനിക്കുന്നത് തന്നെ വലിയൊരു നിരാശയിലേക്കാണ്. അച്ഛനും അമ്മയും ഒരു ആൺകുഞ്ഞിനെ പ്രതീക്ഷിച്ച് നിൽക്കുമ്പോഴാണ് എന്റെ വരവ്. അന്ന് മുതൽ തുടങ്ങിയ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലും അനിയന്റെ ജനന ശേഷം കൂടി. എല്ലാ കാര്യത്തിലും എന്നെ തളർത്താനാണ് അവർ ശ്രമിച്ചത്. ആ വാശിയ്ക്ക് ഞാൻ പഠിച്ചു. അക്കാഡമിക് ഉണ്ടെങ്കിൽ എല്ലാം ആയി എന്നായിരുന്നു അപ്പോൾ എന്റെ വിശ്വാസം.”

“പക്ഷെ അത് കൊണ്ട് ഒന്നും ആയില്ല. പിന്നീട് ഞാൻ മോഡലിങിലേക്ക് ശ്രദ്ധ കൊടുത്തു. പക്ഷെ അതിനും വീട്ടിൽ നിന്നും ഒട്ടും പിന്തുണയുണ്ടായിരുന്നില്ല. മോഡലിങിന് പോകുന്നതിനെ ചൊല്ലി കഴിഞ്ഞ ആഴ്ചയും വഴക്കുണ്ടായി. ശാരീരികമായി മാത്രമല്ല വാക്കുകൾ കൊണ്ട് മാനസികമായും അവർ എന്നെ മുറിപ്പെടുത്തും. കഴിഞ്ഞ ദിവസം രാത്രി ഞാൻ പോയി വന്നപ്പോൾ അച്ഛൻ പിടിച്ചു.”

“ഒരു മകളോടും ഒരു അച്ഛനും പറയാത്ത കാര്യമാണ് അവർ എന്റെ മുഖത്ത് നോക്കി പറഞ്ഞത്. മോഡലിങിന്റെ പേരിൽ ഞാൻ പലരുടെയും മുമ്പിൽ തുണി അഴിക്കാറുണ്ട് എന്നാണ് അവർ എന്നോട് തന്നെ പറഞ്ഞത്. എന്റെ സുഹൃത്തുക്കൾ അവരുടെ അച്ഛനെയും അമ്മയെയും കുറിച്ചും അവർ നൽകുന്ന സ്നേഹത്തെയും കുറിച്ച് പറയുമ്പോൾ ഞാൻ അസൂയപ്പെടാറുണ്ട്.”

“എന്തുകൊണ്ടാണ് എനിക്ക് മാത്രം അത് കിട്ടാത്തത് എന്ന് ഓർത്ത് സങ്കടപ്പെടാറുണ്ട്. പിന്നെ തോന്നി എന്തിനാണ് ഞാൻ വെറുതെ അവരുടെ തല്ല് വാങ്ങുന്നത് എന്ന്. അങ്ങനെയാണ് എന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയത്. എനിക്ക് എന്റെ അച്ഛനോടും അമ്മയോടും അടുപ്പം തോന്നിയിട്ടില്ല നിമിഷ വ്യക്തമാക്കി.”

 

Leave a Reply
You May Also Like

സ്ത്രീ മുന്നേറ്റത്തിൻ്റെ കഥ, ‘അരിവാൾ’ തീയേറ്ററിലേക്ക്

സ്ത്രീ മുന്നേറ്റത്തിൻ്റെ കഥ, അരിവാൾ. തീയേറ്ററിലേക്ക് . വയനാടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സ്ത്രീ മുന്നേറ്റത്തിൻ്റെ കഥ…

ബിജിബാലിന്റെ സംഗീതത്തിൽ ഒരുങ്ങിയ പ്രാവിലെ പ്രണയ ഗാനം ‘ഒരു കാറ്റു പാതയിൽ’ റിലീസായി

ബിജിബാലിന്റെ സംഗീതത്തിൽ ഒരുങ്ങിയ പ്രാവിലെ പ്രണയ ഗാനം ഒരു കാറ്റു പാതയിൽ റിലീസായി നവാസ് അലി…

‘കുടുംബവിളക്കി’ലെ മരുമകൾ അമ്മയായി, ആരാധകർ ആഹ്ളാദത്തിൽ, ആദ്യത്തെ കണ്മണി ആണാണ്

കുടുംബവിളക്ക് എന്ന മെഗാ സീരിയയിലിൽ കുടുംബത്തിന്റെ പ്രിയ മരുമകൾ ആയി അഭിനയിച്ച താരമാണ് ആതിര മാധവ്.…

ബാറോസിൽ അമീർഖാൻ അതിഥിതാരം ?

മലയാളത്തിന്റെ നടനവിസ്മയം ലാലേട്ടനും ബോളിവുഡിന്റെ സ്വന്തം അമീർഖാനും ഒന്നിച്ചുള്ള ചിത്രം ശ്രദ്ധേയമാകുന്നു. മോഹൻലാലിന്റെ സുഹൃത്തായ സമീർ…