നിശാഗന്ധി ഒരു ചെറിയ പുഷ്പം അല്ല, വലിയ ഒരു സംഭവം ആണ്

53

 

നമ്മുടെ നിശാഗന്ധി വിദേശീയരുടെ ഡച്ച് മാൻ പൈപ്പ്

നമ്മുടെ നിശാഗന്ധി അതിനെ കുറിച്ചു ചുമ്മാ ഗൂഗിൾ ചെയ്‌തപ്പോൾ ആണ് മനസിലായത് നിശാഗന്ധി ഒരു ചെറിയ പുഷ്പം അല്ല വലിയ ഒരു സംഭവം ആണ് എന്ന് പല രാജ്യത്തു പല പേരുകളിൽ പല പ്രത്യേകത അവകാശപെടുന്ന ചെടി ആണ് എന്ന് ആദ്യം ചില രാജ്യങ്ങളിൽ അവയുടെ പേരും അതിന്റെ പ്രത്യേകതയും പറഞ്ഞു കൊണ്ട് തുടങ്ങാം.

ഇൻഡ്യയിലെ ചില പ്രദേശങ്ങളിൽ


കന്നഡയിൽ ഇറുലുഡാവാരെ (സവാരി) എന്ന് വിളിക്കുന്നു. അതായത് രാത്രി താമര എന്നാണ്. ഈ പുഷ്പം വിരിയുമ്പോൾ ദൈവത്തോട് പ്രാർത്ഥിക്കുന്ന ആളുകളുടെ ആഗ്രഹങ്ങൾ നിറവേറ്റപ്പെടുമെന്ന് വിശ്വസിക്കപ്പെടുത്.മഹാരാഷ്ട്രയിൽ ഇതിനെ ബ്രഹ്മകമൽ എന്ന പേരിൽ വിളിക്കുന്നു. പുരാതന തമിഴിൽ ആണ് എങ്കിൽ ഗുലേബകവലി എന്നും ഇതിനെ വിളിക്കുന്നു.
ശ്രീലങ്ക


ശ്രീലങ്കയിൽ ഇതിനെ കടുപുൾ എന്ന പേരിൽ അറിയപ്പെടുന്നു അതായത് സ്വർഗത്തിൽ നിന്നുള്ള പുഷ്പം.
ഇന്തോനേഷ്യ


ഇന്തോനേഷ്യയിൽ ഇതിനെ വിജയ കുസുമ എന്നാണ് വിളിക്കുന്നത്, അതായത് വിജയത്തിന്റെ പുഷ്പം
ജപ്പാനിൽ


ഗെക്ക ബിജിൻ എന്ന പേരിൽ ഈ പുഷ്‌പം അറിയപ്പെടുന്നു അതിന്റെ അർത്ഥം ചന്ദ്രനു കീഴിലുള്ള സൗന്ദര്യം എന്നാണ്
ചൈനയിൽ


എന്തു പേരിൽ ആണ് അറിയപ്പെടുന്നത് എന്നു വ്യക്‌തമല്ല പക്ഷെ ഇതിനെ ഒരു ഭാഗ്യമുള്ള ചെടി ആയി ആണ് കാണുന്നത്
1)എന്താണ് നിശാഗന്ധി ?
2)അതിനെ പറ്റിയുള്ള വിശ്വാസങ്ങൾ
മുകളിൽ പറഞ്ഞ രണ്ടു ചോദ്യത്തിനും ഉത്തരം ആയി ഉള്ള കാര്യങ്ങൾ മാത്രം നോക്കാം
രാത്രിയിൽ മാത്രം പുഷ്പിക്കുകയും, സുഗന്ധം പരത്തുകയും ചെയ്യുന്ന ഒരു ചെടിയാണ് നിശാഗന്ധി. ഇതിന് യാതൊ,രു ഔഷധഗുണങ്ങളും ഇല്ല. നൈറ്റ് ബ്ളൂമിംഗ് സിറിയസ്, ഓർക്കിഡ് കാക്റ്റസ് , ക്യൂൻ ഓഫ് നൈറ്റ്,ബെത്‌ലഹേം ലിലി എന്നൊക്കെ പല പേരുകളിലും ഇത് അറിയപ്പെടുന്നു.
എപ്പിഫൈലം ഓക്സിപ്പെറ്റാലം എന്നതാണ് ശാസ്ത്ര നാമം.ബ്രഹ്മകമലം എന്നാണ്‌ നിശാഗന്ധിയുടെ സംസ്കൃത നാമം(ഹിമാലയത്തിൽ മാത്രം കാണുന്ന മറ്റൊരുചെടിയും ഇതേപേരിൽ അറിയപ്പെടുന്നുണ്ട്).കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഈചെടി അനന്തശയനം എന്ന പേരിലാണ്‌ മലബാർ ഭാഗങ്ങളിലും മറ്റും അറിയപ്പെടുന്നത്. ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന ശുഭ്ര വർണത്തിലുള്ള പുഷ്പങ്ങൾ ഈ ചെടിയുടെ പ്രത്യേകതയാണ്. ഏറെദൂരം സുഗന്ധം ചെന്നെത്തുമെങ്കിലും ഈ പുഷ്പങ്ങൾക്ക് ഒരു രാത്രി മാത്രമേ ആയുസ്സുള്ളൂ. ഒറ്റനോട്ടത്തിൽ പൂക്കൾ വിരിയുന്നത് ഇലകളിൽ നിന്നാണെന്ന് തോന്നും എന്നാൽ നിശാഗന്ധിയുടെ ഇലകൾ പോലെ തോന്നുന്ന ഭാഗം ഇലയായും വർത്തിക്കുന്ന തണ്ടുകളാണ്. വർഷത്തിൽ ഒരിക്കലേ ഇവ പുഷ്പിക്കുകയുള്ളൂ. നിശാ പുഷ്പങ്ങളുടെ മറ്റൊരു പ്രത്യേകത അവ തേൻ ഉൽപാദിപ്പിക്കുന്നു എന്നതാണ്.രാത്രിസഞ്ചാരരായ നിശാശലഭങ്ങളുടെ പ്രധാന ആഹാരവും ഇതുതന്നെ.കള്ളിമുൾചെടിയോട് വളരെ സാദൃശ്യം തോന്നുന്ന ചെടിയാണിത്. കേരളത്തിലെ ഹൈന്ദവ ഭവനങ്ങളിൽ മഹാവിഷ്ണുവിനോടുള്ള ഭക്തിയുടെ പ്രതീകമായി ഈ ചെടി നട്ടു വളർത്താറുണ്ട്see
കള്ളിച്ചെടികളെ പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന പതിവ്‌ പണ്ടൊന്നും നമുക്കില്ലായിരുന്നു.കള്ളിയുടെ സ്ഥാനം വേലിക്കലാണ്‌. അതിന്
ഒരേയൊരപവാദമാണ്‌ നിശാഗന്ധി. തണ്ട് മുറിച്ച് നട്ടാല്‍ നിശാഗന്ധിയെ പ്രജനനം ചെയ്യിക്കാം. ഏറ്റവും പ്രചാരത്തിലുള്ള ഇംഗ്ലീഷ്‌ പേര് ഡച്ച്‌മാന്‍സ്‌ പൈപ്പ്‌ എന്നാണ്‌.
ഒറ്റനോട്ടത്തില്‍ പൂക്കള്‍ വിരിയുന്നത്‌ ഇലകളില്‍ നിന്നാണെന്ന് തോന്നും. നിശാഗന്ധി ചെടിയിൽ വർഷത്തിലെ ഒരു പ്രത്യേക കാലത്ത് മാത്രമാണ് പൂമൊട്ടുകൾ പ്രത്യക്ഷപ്പെടുക. മൊട്ടുകൾ വളര്‍ന്ന് വലുതായാൽ രാത്രി നേരത്താകും വിരിയുക. പൂർണ്ണമായും വിടരാൻ അർദ്ധരാത്രിയാകും. വെള്ളനിറമുള്ള നിശാഗന്ധി ഭക്തിയുടെ പ്രതീകമായും ഉപയോഗിക്കാറുണ്ട്. ഇലകൾ പ്രത്യക്ഷമായി കാണാത്ത ചെടിയാണ് നിശാഗന്ധി. പച്ചനിറത്തിലുള്ള കാണ്ഡം പരന്ന് കാണപ്പെടുന്നത് പ്രകാശസംശ്ലേഷണം നടക്കാൻ സഹായിക്കുന്നു. വിത്ത് വളർന്ന് പുതിയ തലമുറ ഉണ്ടാവാറില്ല. വംശവർദ്ധനവ് ചെടിയുടെ കാണ്ഡം നിലത്ത് പതിച്ചിട്ട് ആയിരിക്കും.കവികളുടെയും, കലാകാരന്മാരുടെയും പ്രധാനപ്പെട്ട കാവ്യബിംബമാണു നിശാഗന്ധി. മലയാളത്തിലെ ശ്രദ്ധേയനായ കവി ശ്രീ ഒ.എൻ.വി. കുറുപ്പ് “നിശാഗന്ധി നീയെത്ര ധന്യ” എന്നൊരു കാവ്യം രചിച്ചിട്ടുണ്ട്. ഈ കവിതയിൽ അദ്ദേഹം നിശാഗന്ധിയെ പരിശുദ്ധിയുടെ പര്യായമായി വാഴ്ത്തുന്നു.