Suhas Salman

2009ഇൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ ആണ് നിഷാൻ മലയാളം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒപ്പം ആസിഫ് അലി, റിമ കല്ലിങ്ങൽ, വിനയ് ഫോർട്ട്‌ ഇവർ മൂന്നു പേരും കൂടി അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിന് മികച്ച അഭിപ്രായം ആണ് ലഭിച്ചത്. തുടർന്ന് സിബി മലയിൽ സംവിധാനം ചെയ്ത അപൂർവരാഗം എന്ന ചിത്രത്തിലും നായക വേഷം കൈകാര്യം ചെയ്തു നിഷാൻ ആസിഫ് അലിക്കും വിനയ് ഫോർട്ടിന് ഒപ്പവും വീണ്ടും അഭിനയിച്ചു. ചിത്രം ശരാശരി പ്രകടനം ആണ് ബോക്സ്‌ ഓഫീസിൽ കാഴ്ചവെച്ചത്.

തുടർന്ന് ആസിഫ് അലിക്കൊപ്പം വീണ്ടും ഇത് നമ്മുടെ കഥ എന്ന ചിത്രത്തിലും അഭിനയിച്ചു ചിത്രം പരാജയം ആയിരുന്നു. തുടർന്ന് നോട്ട് ഔട്ട്‌, ഗ്രാമം, അന്നും ഇന്നും എന്നും, റേഡിയോ,ലാവെൻഡർ, ലോലൻസ്,120 മിനുട്സ്, ഹദിയ എന്നി ചിത്രങ്ങളുടെ ഭാഗം ആയി. നിരാഭാഗ്യവശാൽ ഈ ചിത്രങ്ങൾ ഒകെ പരാജയം ആയിരുന്നു. ഈ അടുത്ത കാലത്ത് എന്ന ഇന്ദ്രജിത് നായകൻ ആയ ചിത്രത്തിൽ നെഗറ്റീവ് റോൾ നിഷാൻ ചെയ്തിരുന്നു പക്ഷേ ചിത്രം ഹിറ്റ്‌ ആയിട്ടും ആരും നിഷാന്റെ കഥാപാത്രം ശ്രേദ്ധിച്ചില്ല.2013 ഇൽ നിഷാന്റെ തലവര മാറുമെന്ന് വിചാരിച്ചു. തമിഴിൽ ബിജോയ് നമ്പിയാർ സംവിധാനം ചെയ്ത വിക്രം ചിത്രം ഡേവിഡ്,എന്ന ചിത്രത്തിൽ ഒരു വേഷം അവതരിപ്പിച്ചു.

MS മനു സംവിധാനം ചെയ്ത 10:30 am ലോക്കൽ കാൾ എന്ന ചിത്രത്തിൽ നായകൻ ആയി , ചിത്രത്തിലെ ഏതോ സായാഹ്ന സ്വപ്നങ്ങളിൽ എന്ന ഗാനം വളരെ ഹിറ്റ്‌ ആയിരുന്നു പക്ഷേ ചിത്രം പരാജയം ആയി. പിന്നെ പ്രിയദർശൻ -മോഹൻലാൽ-കീർത്തി സുരേഷ് ചിത്രം ഗീതാഞ്ജലിയിൽ കീർത്തിയുടെ നായകൻ ആയി നിഷാൻ അഭിനയിച്ചു പക്ഷേ ഇവിടെയും ഭാഗ്യം തുണച്ചില്ല ചിത്രം പരാജയം ആയിരുന്നു. പതിയെ പതിയെ നിഷാൻ മാറാത്തി, ഹിന്ദി, ബംഗാളി ഭാഷകളിൽ അഭിനയിച്ചു അവിടേയും വലിയ ശ്രെദ്ധ ലഭിച്ചില്ല എന്നുവേണം പറയാൻ.

2017ൽ പുറത്തിറങ്ങിയ ഹദിയ, ലോലൻസ് എന്നിവ ആണ് നിഷാന്റെ അവസാന മലയാള ചിത്രങ്ങൾ 7 വർഷം ആയി മലയാളം ചിത്രത്തിൽ നിഷാൻ ഇല്ല. ഒപ്പം വന്ന ആസിഫ് അലി, റിമ കല്ലിങ്ങൽ, വിനയ് ഫോർട്ട്‌ എന്നിവർ തിരക്ക് ഉള്ള വാല്യൂ ഉള്ള ആക്റ്റേഴ്സ് ആയപ്പോൾ അത്രയും താരമൂല്യം ഉണ്ടാക്കാൻ നിഷാനു സാധിച്ചില്ല എന്ന് വേണം പറയാൻ. ഇപ്പോൾ ദിൻജിത് അയ്യത്താൻ സംവിധാനം ചെയുന്ന കിഷ്കിണ്ട കാന്ധം എന്ന ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം നാലാം തവണ ഒന്നിക്കുന്നു. ഈ ചിത്രത്തോടെ നിഷാൻ വീണ്ടും മലയാളം സിനിമയിൽ തിരികെ അഭിനയിക്കുന്നു. നിഷാൻ നല്ല പ്രോജെക്ടിന്റെ ഭാഗം ആകട്ടെ

You May Also Like

‘ചൂന’- നിഷ്ടൂരനായ ഒരു പൊതുശത്രുവിനെ അയാൾ പല തരത്തിൽ ദ്രോഹിച്ച ഒരു പറ്റം ആളുകൾ ചേർന്ന് ഒരു മറു പണി കൊടുക്കാൻ ശ്രമിക്കുന്നു

Vani Jayate ‘ചൂന’ എന്നാൽ ചുണ്ണാമ്പ് , ഹിന്ദിയിൽ “ചൂനാ ലഗാക്കെ ഗയാ” എന്നൊരു പ്രയോഗമുണ്ട്.…

ഒരു ഇതിഹാസകഥയെ എത്ര മനോഹരമായാണ് സിനിമയിൽ ഇഴചേർത്തത്

Muhammed Shameem പരീക്ഷിത്ത് രാജാവിനെ കടിച്ചു കൊന്നതോടെ തീരുന്നതല്ല തക്ഷകന്റെ കഥ. ആ ഒരൊറ്റ സംഭവത്തിന്റെ…

മിനിറ്റിന് 10 കോടി, അല്ലു അർജുൻ മാന്യമായി ആ പരസ്യം നിരസിച്ചു

പുഷ്പ എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ പാൻ ഇന്ത്യ ഹീറോ ആയി മാറിയത്. ഇതോടെ പരസ്യ…

നല്ല നടിക്കുള്ള അവാർഡ് മേടിക്കാൻ മോഹിച്ചു ഒടുവിൽ ബി ഗ്രേഡ് നടിയാകേണ്ടിവന്ന ഹേമ

Shijeesh U K ഗുജറാത്ത് ഭൂകമ്പത്തിൻ്റെ ചെറിയൊരു അനുരണനം ഇങ്ങ് മദിരാശിയിലുമുണ്ടായി.ഫ്ലാറ്റിലെ ബാത്ത് റൂമിലായിരുന്നു ഹേമ.…