Venu Gopal

‘കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കുട്ടികളിലെ വിളര്‍ച്ച ആരോഗ്യപ്രശ്‌നമെന്ന് സര്‍വെ’

എത്രകാലമായി ഇത്തരം വാർത്തകൾ കേൾക്കുന്നു. എന്നിട്ടും ഇന്ത്യക്കാർക്ക് വല്ല കുലുക്കവുമുണ്ടോ? ഉണ്ടാകില്ല. ഒന്നാമതായി സാമൂഹ്യ വിഷയങ്ങളിൽ താത്പര്യം ഇല്ലാതായി, അതിനും കാരണമുണ്ട്… അവനവന്റെ കാര്യംതന്നെ ഒരു വട്ടമെത്തിക്കാൻ പാടുപെടുന്നവർ, ആവശ്യമില്ലാത്ത പൊല്ലാപ്പിലൊന്നും ചെന്നുചാടാൻ വയ്യെന്ന് കരുതുന്നവർ… രാഷ്ട്രീയവും സാമൂഹ്യ പ്രശ്നവും നമുക്കൊന്നും പറഞ്ഞിട്ടില്ലെന്ന് കരുതുന്നവർ, നിയമവും നീതിയും പണവും സ്വാധീനവും ഉള്ളവർക്ക് മാത്രമാണെന്ന ധാരണ വളർന്നതും വളർത്തിയവരുടെയും രാഷ്ട്രീയം മാത്രമുള്ളിടത്ത് എങ്ങിനെ സാമൂഹ്യ ജീവിതത്തെ അവർ നോക്കികാണും? ഒരു ദിവസത്തെ വെളിച്ചമുള്ള സമയം കൊണ്ടുതന്നെ ഓടിനടന്നാലും തീരാത്തത്ര പ്രശ്നങ്ങൾ മുന്നിലുള്ളപ്പോൾ മറ്റു പ്രശ്നങ്ങളിലേക്ക് എങ്ങിനെ സമീപന ശ്രദ്ധ വരും?

മലയാളികൾ ഈ വാർത്ത കേട്ട് ആഹ്ലാദിക്കണ്ട. കാരണം താരതമ്യം ചെയ്യുമ്പോൾ കുറവെന്നാണ് പറയുന്നത്. കേരളത്തിലും പോഷകാഹാര പ്രശ്നങ്ങൾ ഇല്ലെന്നല്ല റിപ്പോർട്.. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണെന്നു പറഞ്ഞാൽ മറ്റു സംസ്ഥാനങ്ങൾ അമ്പേ പരാജയമാണെന്ന് സ്ഥിതിയിൽ നിന്നും ഒരല്പം കുറവെന്ന് മനസ്സിലാക്കിയാൽ മതി.

ഒരു മനുഷ്യന്റെ ആയുസ്സ് അറുപതോ എഴുപതോ എന്ന നിലയിൽ സമീപിക്കുന്നവർക്ക് ഇന്നല്ലെങ്കിൽ നാളെ പോഷകാഹാര പ്രശ്നം പരിഹരിക്കാം എന്നൊരു ചിന്ത വന്നേക്കാം. പക്ഷെ ഏതെങ്കിലും ഒരു ജീവിയുടെ, അതുമല്ലെങ്കിൽ ഒരു ചെടിയുടെ രണ്ടോ മൂന്നോ മാസത്തെ ജീവിത ചക്രം മുതൽ പത്തു വര്ഷം വരെയുള്ള ജീവിത ചക്രം വരെയുള്ള ജീവികളുടെ കാര്യം സൂഷ്മ പരിശോധന നടത്തുന്നവർക്ക് ഈ പ്രശ്നത്തിന്റെ തീവ്രത എന്തെന്ന് മനസ്സിലാക്കാൻ സാധിക്കും. അല്ലാത്തവർക്ക് അത് സാധിച്ചെന്നു വരില്ല.

ഇനി അതും പോകട്ടെ ജനിച്ച ഒരു കുഞ്ഞിന് ആവശ്യത്തിന് പോഷകം ആ സമയത്ത് ലഭിച്ചില്ലെങ്കിൽ ആ കുട്ടിയുടെ വളർച്ച ഏറ്റവും പരിതാപകരമായ അവസ്ഥയിലൂടെയായിരിക്കും കടന്നുപോവുക. അത് കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയെപോലും ബാധിച്ചേക്കാം.. അതേപോലെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.