ഭൂമിയിലെ തന്നെ ഏറ്റവും അപകടകരമായ അഗ്നിപർവ്വതം

29

നൈരാ ഗോംഗോ (Nyira gon go) !

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ സ്ഥിതി ചെയ്യുന്ന നൈരാ ഗോംഗോ (Nyira gon go) അഗ്നിപർവ്വതം ഭൂമിയിലെ തന്നെ ഏറ്റവും അപകടകരമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് – ലോകത്തിലെ തന്നെ ഏറ്റവും വലിയ ലാവാതടാകം സ്ഥിതി ചെയ്യുന്നത് – ഈ അഗ്‌നി പർവ്വതത്തിന്റെ മുകളിൽ ഉള്ള ഗർത്തത്തിലാണ് . സ്ഥിതി ചെയ്യുന്നതാകട്ടെ 1.2 കിലോമീറ്റർ വ്യാസമുള്ള കാൽഡെറയിലും. (കാൽഡെറ എന്നാൽ അഗ്നിപർവ്വത സ്‌ഫോടനം നടക്കുമ്പോൾ മഗ്മയിൽ നിന്ന് ലാവയും മാറ്റു വാതകങ്ങളും ശക്തിയായി പുറം തള്ളപ്പെടുന്നു ! ലാവാ പ്രവഹം നിലച്ചതിനുശേഷം ആഗാധമായ ഒരു ഗർത്തം രൂപപ്പെടുന്നു ഇതിനെ കാൽ ഡെറ എന്നാണ് പറയുന്നു)

കോഗോയിലെ വിരുംഗാ നാഷണൽ പാർക്കിനുള്ളിൽ ആണ് മൗണ്ട് നൈരാ ഗോംഗോ സ്ഥിതി ചെയ്യുന്നത്. 3470മീറ്റർ ഉയരം ഇതിനുണ്ട് – ലോകത്തിലെ ഏറ്റവും വലിയതും സ്ഥിരതയുള്ളതുമായ ലാവതടാകം ഉൾക്കെള്ളുന്നതിനാൽ തന്നെ ഗവേഷകർക്കും മറ്റ് സഞ്ചാരികൾക്കും ഇവിടം പ്രധാനപ്പെട്ടതാണ് അഗ്നിപർവ്വതത്തിന്റെ മുകളിൽ ഉള്ള ലാവ തടാകം ചുവന്ന നിറത്തിലുള്ള ദ്രാവക ലാവയായിട്ടാണ് കാണപ്പെടുന്നത് .

ഒരു സ്ട്രാറ്റോ വോൾക്കാനോ സ് (strato volcano es) അഗ്നിപർവ്വതമാണ് നൈരാ ഗോംഗോഅഗ്നിപർവ്വം സ്ട്രാറ്റോ അഗ്നിപർവ്വതങ്ങളിൽ സാധാരണയായി പകുതിയോളം ലാവയും സൾഫർ ഡയോക്സൈഡ് പോലെയുള്ള വാതകങ്ങളും അടങ്ങിയതായിരിക്കും അഗ്നിപർവ്വതത്തിന് അടിയിൽ ഉള്ള മാഗ്മയെ ഭൂമിയുടെ ഉപരിതലത്തിൽ എത്തിക്കുന്ന ഒരു ഇടനാഴി സംവിധാനം പെതുവെ കാണപ്പെടുന്നു പെതുവെ സ്ട്രാറ്റോ അഗ്നിപർവ്വതങ്ങൾ വലിപ്പം കൂടിയവയായിരിക്കും. ഭൂമിയിൽ തന്നെ അറിയപ്പെടുന്ന 1511 അഗ്നിപർവ്വത സ്ഫോടനത്തിൽ 699 എണ്ണം സ്ട്രറ്റേ വോൾക്കാനോ അഗ്നിപർവ്വതങ്ങളാണ് ! ആയിര കണക്കിന് മീറ്റർ ഉയരത്തിലെക്ക് പൊട്ടിത്തെറിച്ച് ഉയരാൻ ഇവക്ക് കഴിയും. ലാവ തടാകത്തിന്റെ ആഴം പലപ്പോഴായി ഗണ്യമായി വ്യത്യാസം സംഭവിക്കാറുണ്ട്. അഗ്നിപർവ്വതത്തിൽ ഉണ്ടാവുന്ന സ്ഫോടനത്തിന്റെ ഭാഗമായിട്ടാണ് ഈ വ്യത്യാസം ഉണ്ടാവാറുള്ളത് 1977-ൽ ഉണ്ടായ പൊട്ടിത്തെറിയിൽ , 600 മീറ്ററാണ് ആഴം ഉണ്ടായതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയിലെ തന്നെ ചരിത്രപരമായ അഗ്നി പർവ്വതസ്ഫോടനങ്ങളിൽ തന്നെ 40 ശതമാനത്തിനും ഉത്തരവാദി നൈയ് രാം ഗോംഗോയും അതിന്റെ സമീപത്തുള്ള നയാ മുരഗിര അഗ്നിപർവ്വതവുമാണ്. ഈ അഗ്നിപർവ്വതം രൂപം കൊണ്ടിട്ട് എത്ര തവണ പൊട്ടിത്തെറിച്ചു എന്നതിനെ പറ്റി പറയാൻ കഴിയില്ലെങ്കിലും 1882 മുതൽ കുറഞ്ഞത് ഇതുവരെ കുറഞ്ഞത് 34 തവണ യെങ്കിലും അഗ്നിപർവ്വത സ്‌ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട് എന്നു കണക്കാക്കുന്നു !

നൈരാഗോംഗേ അഗ്നിപർവതത്തിൽ പൊട്ടി തെറിക്കുന്ന ലാവ പലപ്പോഴും അസാധാരണമാം വിധം ദ്രവക അവസ്ഥയിൽ ആണ് ഉള്ളത് ഈ അഗ്നി പർവ്വത പാറയിൽ മെലി ലെറ്റ് നെഫെലി നൈറ്റിന്റെ സാന്നിധ്യം – ഉള്ളത് കൊണ്ട് തന്നെ സിലിക്കേറ്റ് ധാതുക്കൾ ആയ മഗ്നീഷ്യം – ഒലിവൈൻ, സോഡിയം – എന്നിവയുടെ അംശംകൂടുതലായിരിക്കും. അതിനാൽ അസാധാരണമാംവിധം രാസപ്രവർത്തനങ്ങൾ നടക്കുന്നുവെന്നും ലാവ യിൽ ദ്രവാ അവസ്ഥയുടെ തോത് കൂടുവാൻ കാരണമാണെന്നും അനുമാനിക്കുന്നു. ലാവ പ്രവാഹങ്ങൾ സാധാരണയായി പുറത്തോക്ക് ഒഴുക്കാൻ തുടങ്ങുന്നത് സാവധാനത്തിൽ ആയിരിക്കുമെങ്കിലും . നൈരാഗോംഗോയുടെ ലാവ പ്രവാഹം മണിക്കൂറിൽ 97 കിലോമീറ്റർ (60 മൈൽ) വേഗത്തിൽ വരെ സഞ്ചരിച്ചിട്ടുണ്ട് . ഹവായിൻ ദ്വീപിലെ അഗ്നിപർവതങ്ങളിലും സിലിക്ക അടങ്ങിയ ലാവകളാൽ സവിശേഷതയുള്ളതാണ്. എന്നാൽ ഹവായി അഗ്നിപർവ്വതങ്ങൾ നിരാ ഗോംഗോ അഗ്നിപർവ്വത ചരിവുകൾക്ക് വിപരീതമായി വിശാലമായതും ചരിവുകൾ കുറഞ്ഞതുമായ അഗ്നിപർവ്വ ഷീൽഡുകളാണ് . നിരാ ഗോംഗോയുടെത് കുത്തനെയുള്ള ചരിവ് കൂടിയതും – ഇതും ലാവ പ്രവാഹത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നു.

നിരാ ഗോംഗോ അഗ്നി പ വ്വതത്തിന്റെ താഴ്വരയിൽ നിരവധി ഗ്രാമങ്ങൾളും കൃഷിയിടങ്ങളും ഉണ്ട് 1977- ജനുവരി 10-ന് നടന്ന അഗ്നിപർവ്വത സ്ഫോടനത്തിൽ അഗ്നിപർവ്വതത്തിലെ ഗർത്തത്തിന്റെ ഭിത്തികൾ തകരുകയും ലാവാ തടാകം ഗ്രാമങ്ങളിലെയ്ക്ക് കുതിച്ചെത്തുകയും നിരവധി ഗ്രാമങ്ങൾ അഗ്‌നി പർവ്വത ലാവയാൽ മൂടപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായി ,70 ത്തോളം പേർ കെല്ലപ്പെടുകയുംചെയ്തു 1982-ലും – 1983ലും – 1994 – ഈ അഗ്നിപർവ്വതം പെട്ടിത്തെറിക്കുകയുണ്ടായി. 2002-ൽ വലിയൊരു പൊട്ടിത്തെറി കൂടി അഗ്നിപർവ്വതത്തിൽ സംഭവിച്ചു. മാരകമായ അളവിൽ കാർബൺ ഡൈ ഓക്സൈഡും മീഥെയിനും പ്രവഹിക്കുകയുണ്ടായി തത്ഫലമായി 400000ത്തോളം ജനങ്ങൾ പാലയനം ചെയ്യാൻ നിർബന്ധിതമായി. 4.500 കെട്ടിടങ്ങൾ പൂർണ്ണമായും നശിച്ചു. 270 ഓളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. നൈര ഗോംഗോ അഗ്നിപർവ്വതം പ്രദേശികസമൂഹത്തിന് നിരന്തരമായ ഭീഷണി ആയി കണക്കാക്കുന്നതിനാൽ ഇവിടെയുള്ള ഗവേഷകർ ഈ അഗ്നി പർവ്വതത്തെ നിരന്തരം നിരീക്ഷിക്കുന്നു. ഒരോ പത്തു മിനിറ്റിലും ഇതിന്റെ താപനില പരിശോധിക്കുന്നു . ഒരോ നാലു മിനിറ്റിലും ഇതിന്റെ ഭൂകമ്പ ഡാറ്റ ശേഖരിക്കുകയും ചെയ്യുന്നു. കൂടുതൽ നാശവും മരണവും തടയാനാണ് ഇത്.