ന്യോതിയാമോറി എന്നാൽ എന്താണ് ?

2019

ന്യോതിയാമോറി എന്നാൽ എന്താണ് ?

സ്ത്രീകളുടെ നഗ്‌ന ശരീരത്തില്‍ ഭക്ഷണം വിളമ്പുന്ന ആചാരം

ഭക്ഷണം എങ്ങിനെയെല്ലാം വിളമ്പാം, പ്ലേറ്റിൽ,പാത്രത്തിൽ,ഇലയിൽ,എന്നിങ്ങനെ ആയിരിക്കുമല്ലോ നിങ്ങളുടെ ഉത്തരങ്ങൾ. എന്നാൽ ചൈനയിലെ ഒരു ബാർ ഇതെല്ലം തിരുത്തിക്കഴിഞ്ഞു. അവർ സുന്ദരിയായ ഒരു മോഡലിന്റെ നഗ്നമേനിയാണ് ഭക്ഷണം വിളമ്പാൻ ഉപയോഗിച്ചത്.സ്ത്രീകളെ നഗ്നരായി കിടത്തി അവരുടെ രഹസ്യഭാഗങ്ങള്‍ പൂക്കളോ, ഇലകളോ ഉപയോഗിച്ച് ‘മറച്ചു’ ഇലയില്‍ ഭക്ഷണം വിളമ്പുന്ന രീതിയാണിത്. ആവശ്യക്കാര്‍ക്ക് ഇവരുടെ മേനിയില്‍ വച്ചിരിക്കുന്ന ഭക്ഷണം എടുത്തു കഴിക്കാം.

സ്ത്രീകളുടെ നഗ്‌ന ശരീരത്തില്‍ ഭക്ഷണം വിളമ്പുന്ന പതിവ് ജപ്പാനില്‍ നിന്ന് എത്തിയതാണ്. സമുറായി കാലഘട്ടം മുതൽ ഈ പതിവ് ജപ്പാനിൽ ഉണ്ടത്രേ .ന്യോതിയാമോറി എന്നാണ് ജപ്പാന്‍കാരുടെ ഈ ആചാരത്തിന്റെ പേര്. യുദ്ധം കഴിഞ്ഞു വിജയിച്ചുവരുന്നവരെ സ്വീകരിക്കാനായി നടത്തുന്ന സദ്യയിലാണ് ഈ രീതി ഉണ്ടായിരുന്നതത്രെ. സ്ത്രീകളുടെ നഗ്‌ന ശരീരത്തിലും സ്ത്രീ ശരീരത്തിന് തുല്യമായ പ്രതിമകളിലും ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ തന്നെ ജപ്പാനിലുണ്ട്. എന്നാല്‍ ചൈനയില്‍ ഇത്തരം രീതികള്‍ ആദ്യമായാണ്. പരുഷന്മാരുടെ നഗ്ന ശരീരത്തിലും ഇങ്ങനെ ഭക്ഷണം വിളമ്പുന്ന പതിവുണ്ട്. ഇതിനെ നാൻതിയാമോറി എന്നാണ് പറയുന്നത്.
ഏതായാലും ജപ്പാനിലെ ഈ രീതിക്ക് ഇപ്പോൾ പ്രചാരം കിട്ടിക്കൊണ്ടിരിക്കുകയാണ്.

സുഷി മോഡൽ പറഞ്ഞത് പണവും പിന്നെ പുതിയ രീതിയോടുള്ള ആകാംക്ഷയുമാണ് തന്നെ ഇതിലേക്ക് ആകർഷിച്ചത് എന്നാണ് . പരിശീലനത്തിലൂടെ മാത്രമേ നേക്കഡ് സുഷിയ്ക്കാവശ്യമായ മോഡലാകാന്‍ കഴിയു.അനങ്ങാതെ മൂന്നു മണിക്കൂറോളം കിടക്കാനുള്ള പരിശീലനമാണ് ആദ്യത്തേത്. ചോപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ അനുഭവപ്പെടുന്ന ഇക്കിളി സഹിക്കാനുള്ള ശേഷിയും തണുത്ത ഭക്ഷണം നഗ്നശരീരത്തില്‍ വഹിക്കാനുമാവണം. കൂടാതെ മോഡലിന്റെ തലയൊഴികെയുള്ള ഭാഗങ്ങളിലെ രോമങ്ങള്‍ നീക്കം ചെയ്യണം. ഭക്ഷണം വിളമ്പുന്ന മോഡലിന്റെ ശരീരം അമിതസുഗന്ധമില്ലാത്ത പ്രത്യേക സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കി അണുവിമുക്തമായ ഇലകളിലാണ് ഭക്ഷണം വിളമ്പുന്നത്.

സുഷിയുടെ താപനിലയും നഗ്നയായ യുവതിയുടെ താപനിലയും ഒന്നായിരിക്കുമെന്നുമുണ്ട്. സ്ത്രീയുടെ നഗ്നമേനിയില്‍ ഭക്ഷണം വില്‍ക്കുന്നത് മനോഹരമായ കലയാണെന്നാണ് സുഷി അനുകൂലികൾ പറയുന്നത്.

കടപ്പാട് :WorldCustomes