മലയാളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഒടിയനെ ഹിന്ദിക്കാർ നിറഞ്ഞ മനസോടെയാണ് വരവേറ്റിരിക്കുന്നത്. എട്ടു ദിവസം കൊണ്ട് 62 ലക്ഷം പേരാണ് ചിത്രം കണ്ടിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് വി.എ ശ്രീകുമാർ സംവിധാനം ചെയ്ത ഒടിയൻ ഒരുപാട് പ്രതീക്ഷകളുമായി ആണ് വന്നതെങ്കിലും മലയാളിയുടെ ആസ്വാദനബോധത്തെ തൃപ്തിപെപടുത്തുന്നതിൽ വിജയിച്ചില്ല എന്നുവേണം പറയാൻ. തുടക്കം മുതൽ നെഗറ്റിവ് റിവ്യൂസ് ആയിരുന്നു ചിത്രം നേടിയത്. ചിത്രം ഒരുപാട് ട്രോളുകൾക്കും ഇരയായിരുന്നു.
രാജമൗലിയുടെ ബ്രഹ്മാണ്ഡ ഹിറ്റ് ‘ആർ ആർ ആർ’ എന്ന സിനിമയുടെ ഹിന്ദു വിതരണാവകാശം ഏറ്റെടുത്ത പെന്‍ മൂവിസാണ് ‘ഒടിയന്’ ഹിന്ദി പതിപ്പിന്റെ വിതരണാവകാശം നേടിയത്. സംവിധായകൻ വി.എ ശ്രീകുമാര്‍ പെന്‍ സിനിമാസിനു നന്ദി പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.
‘ഒടിയന്റെ വിതരണാവകാശം പെന്‍ മൂവിസ് ഏറ്റെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്നും സിനിമയുടെ ക്രിയാത്മകതക്ക് കോട്ടം തട്ടാതെ തന്നെ അത് അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും ആണ് വി.എ ശ്രീകുമാര്‍ അഭിപ്രായപ്പെട്ടത്.
ഒടിയൻ എന്ന പേര് കേരളത്തിൽ തന്നെ ചില വടക്കൻ പ്രദേശങ്ങൾ കേന്ദീകരിച്ചു മാത്രം നിലനിൽക്കുന്ന ഒന്നാണ്. അതൊരു വിശ്വാസവും കൂടിയാണ്. മോഹന്‍ലാല്‍ മാണിക്യൻ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്. മഞ്ജുവാര്യർ ആണ് നായിക. പ്രകാശ് രാജ് പ്രധാന വില്ലൻ വേഷം മനോഹരമായി തന്നെ അവതരിപ്പിച്ചിരുന്നു. 2018 ഡിസംബർ 14 -നാണ് ഒടിയൻ റിലീസ് ചെയ്തത് .