എന്താണ് ഒകാപി ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
മനുഷ്യർക്ക് കണ്ടുകിട്ടാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു വിചിത്രമൃഗം ആണിത്. പൊതുവേ നാണം കുണുങ്ങികളായ ഒകാപികൾ. മനുഷ്യരുടെയോ,ശത്രുമൃഗങ്ങളുടെയോ കൺവെട്ടത്തുപോലും വരില്ല. കോംഗോയിലെ നിബിഡമായ ഇട്ടൂരി മഴക്കാടുകളിൽ മനുഷ്യന് എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങളിലാണ് ഇവയുടെ താമസം.ഏറെക്കുറെ മാനിന്റെ രൂപമൂള്ള ഇതിന്റെ ഉടലിനെ അപേക്ഷിച്ച് നീണ്ട കഴുത്ത്, ശരീരത്തിന്റെ പിൻഭാഗത്ത് സീബ്രയുടെ പോലെ കറുപ്പും, വെളുപ്പും വരകൾ തുടങ്ങിയവ കാണം.കറുകറുത്ത നാക്കാണ് ഒകാപിക്ക്. ചെവിയിൽ തൊടാവുന്നത്ര നീളം.ശുദ്ധ വെജിറ്റേറിയനായ ഒകാപിക്ക് ഒരനുഗ്രഹം കൂടിയാണീ നീളൻ നാക്ക്.
ചെടികളും, ചെറുമരക്കൊമ്പുകളുമൊക്കെ നാക്കുകൊണ്ട് പിടിച്ച് കടിച്ചു തിന്നും.കരയിലെ ഏറ്റവും നീളമുള്ള ജീവിയായ ജിറാഫിന്റെ ഇന്ന് ജീവിച്ചിരിക്കുന്ന പൂർവികരിൽ ഒരാളാണിവ.ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ, അതായത് 1901-ൽ മാത്രമാണ് വ്യത്യസ്തമായ ഒരു ജീവിവർഗമാണ് ഒകാപിയെന്ന് ശാസ്ത്രലോകം അംഗീകരിച്ചത്.കാട്ടിലെ പുള്ളിപ്പുലിയും, നാട്ടിലെ പുലികളായ മനുഷ്യരുമാണ് പ്രധാന ശത്രുക്കൾ. വംശനാശ ഭീഷണിയില്ലെങ്കിലും ഇവ നേരിടുന്ന വലിയൊരു ഭീഷണിയുണ്ട്. വനനശീകരണം. ഒകാപികൾ കൂടുതലുള്ള റിസർവ് വനമേഖലയെ ഒകാപി വൈൽഡ്ലൈഫ് റിസർവ് എന്ന പേരിൽ പ്രത്യേകമായി സംരക്ഷിച്ചുവരികയാണ് ഇന്ന് കോംഗോ സർക്കാർ.