തന്റെ പുരയിടത്തിൽ കുറ്റിയടിച്ചാൽ നഷ്ടപരിഹാരം വാങ്ങി മറ്റൊരിടത്തുപോയി സുഖമായി ജീവിക്കുമെന്ന് സംവിധായകൻ ഒമർ ലുലു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
381 VIEWS

സംവിധായകൻ ഒമർ ലുലു ആണ് കെറെയിലിനെ അനുകൂലിച്ചു പോസ്റ്റിട്ടതിന്റെ തുടർന്ന് കെറെയിൽ വിരോധികളുടെ അപ്രീതിക്ക് പാത്രമായിരിക്കുന്നത്. ‘ലോകത്തിലെ ഏറ്റവും വിലകൂടിയ സമയം സമയമാണ്, കെറെയിലിൽ സഞ്ചരിക്കാൻ കാത്തിരിക്കുന്നു’ എന്ന പോസ്റ്റിലാണ് അദ്ദേഹം വിമർശങ്ങൾ നേരിട്ടത്. സ്വന്തം പുരയിടത്തിൽ കുറ്റിയടിക്കാൻ സമ്മതിക്കുമോ എന്ന് ചോദിച്ചു പലരും രംഗത്തുവന്നിരുന്നു. എന്നാൽ അതിനു ഒമർ ലുലു കൊടുത്ത മറുപടിയും ശ്രദ്ധേയമായി.

“എന്റെ പുരയിടത്തിൽ കുറ്റിയടിക്കാൻ വന്നാലോ എന്ന് ചോദിക്കുന്ന ആളുകളോട്. നഷ്ടപരിഹാരതുക ഇപ്പോൾ കറക്ട് ആയി കിട്ടുന്നുണ്ട് എന്നാ അറിവ്. അങ്ങനെ കിട്ടിയാ നോ സീൻ. ഇപ്പോ ഉള്ള സ്ഥലത്തിലും കുറച്ച്കൂടി അധികം സ്ഥലം കിട്ടുന്ന നല്ല വെള്ളവും വായുവും വെളിച്ചവും റോഡും കറന്റ് ഒക്കെ കിട്ടുന്ന മറ്റൊരു സ്ഥലത്തേക്കു ഹാപ്പിയായി മാറും സുഖമായി ജീവിക്കും”

ഇങ്ങനെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. എന്തായാലും കെറെയിൽ വിരുദ്ധരുടെ ആക്രമണവും അപ്രീതിയും രോഷവും ഉടനെയൊന്നും അടങ്ങുന്ന ലക്ഷണമില്ല. ഒമർ ലുലുവിനു സർക്കാരിൽ നിന്ന് എന്തെങ്കിലും അവാർഡുകൾ മേടിക്കാനുള്ള ചീപ്പ് പബ്ലിസിറ്റി എന്നുവരെ പറയുന്നവരും കമന്റിൽ കുറവല്ല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ