“നോമ്പ് എടുക്കണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ലാ” വിവാദങ്ങളിൽ പ്രതികരിച്ചു ഒമർ ലുലു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
34 SHARES
404 VIEWS

ഒമർ ലുലു സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ്. ഇപ്പോൾ നോമ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നടക്കുന്ന സൈബർ അക്രമണത്തിനെതിരെ പ്രതികരിക്കുകയാണ് ഒമർ ലുലു. നോമ്പ് എടുക്കണ്ട എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ലെന്നും ഞാൻ നോമ്പ് എടുക്കാറില്ലെന്നും കള്ളം പറയുന്നതാണ് ഏറ്റവും വലിയ തെറ്റെന്നും ഒമർ പറഞ്ഞു. ഒമറിന്റെ കുറിപ്പ് വിവാദമായപ്പോൾ ഡിലീറ്റ് ചെയ്തിരുന്നു. പിന്നീട് പോസ്റ്റ് ചെയ്ത കുറിപ്പാണു ഇത് . ഒമർ ലുലു പറയുന്നു..

“My Brother’s നോമ്പ് എടുക്കണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ലാ, എന്തിനാ കടകൾ അടച്ച് ഇടുന്നത് എന്ന് മാത്രമേ ചോദിച്ചുള്ളു.നമ്മുടെ നാട്ടിൽ ഒരുപാട്‌ മതങ്ങളിൽ പെട്ടവർ ഉണ്ട് സ്ഥിരമായി സുഖമായി കിട്ടിയിരുന്ന ഒരു സംഭവം പെട്ടെന്ന് കിട്ടാതെ വന്നാൽ പെട്ടെന്ന് ദേഷ്യം വരും(ലോക്ക്ഡൗൺ കാലഘട്ടം മാത്രം ചിന്തിച്ചാൽ മതി)എന്താ കടകൾ അടച്ചിട്ടത് എന്ന് കാരണം ചോദിച്ചാൽ കച്ചവടക്കാർ പറയുന്ന first പറയുക നോമ്പാണെന്ന്.അങ്ങനെ വരുന്ന സമയം നോമ്പ് ഇല്ലാത്ത യാത്രക്കാർ നോമ്പ് എടുക്കാൻ പറ്റാത്തവർക്കും നോമ്പ് എന്ന പുണ്യപ്രവർത്തിയോട് ഒരു നിമിഷ നേരത്തേക്ക് എങ്കിലും നെഗറ്റിവിറ്റി തോന്നും.
ഇപ്പോ ഗൾഫിൽ വരെ നോമ്പ് സമയത്ത് ഹോട്ടലുകൾ തുറന്ന് പ്രവർതിക്കാൻ ഉള്ള അനുമതി കൊടുത്തു.ഞാന്‍ നിർത്തുന്നു എല്ലാം എന്റെ mistake ആവും ഇതിന് മുൻപേ ഉള്ള എല്ലാം ഡിലീറ്റ് ചെയ്യുന്നു.നിങ്ങൾ ആണ് ശരി. A Big sorry to all my brother’s Love you all🙏.”

അദ്ദേഹം ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട്

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്