ശങ്കർ സംവിധാനം ചെയ്ത തമിഴിലെ എക്കാലത്തെയും മികച്ച ചലച്ചിത്രം മുതൽവൻ എന്ന സിനിമ ഓർമ്മയില്ലേ? അർജുൻ ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു സാധാരണക്കാരൻ ഒരു ദിവസത്തേക്ക് തമിഴ്നാട് മുഖ്യമന്ത്രി ആവുന്നത് ആയിരുന്നു ചിത്രത്തിൻറെ കഥ. പിന്നീട് ഹിന്ദിയിലേക്കും ഈ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ഇപ്പോൾ സിനിമയുടെ കഥ യാഥാർത്ഥ്യം ആയിരിക്കുകയാണ്. ബാലികാ ദിവസത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡിന്റെ ഒരു ദിവസത്തെ മുഖ്യമന്ത്രിയായത് സൃഷ്ടി ഗോസ്വാമി എന്ന19 വയസ്സുകാരി ആണ് ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ മുഖ്യമന്ത്രി. ഒരു ദിവസത്തേക്ക് ആണ് ഇവരെ മുഖ്യമന്ത്രി ആയി നിയമിച്ചത്.
മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്താണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം ജനുവരി 24ന് മുഖ്യമന്ത്രിയായി മുഴുവന്‍ ചുമതലയും സൃഷ്ടി നിര്‍വ്വഹിച്ചു. ഗെയർസൈൻ ആണ് ഉത്തരാഖണ്ഡ് സമ്മർ ക്യാപിറ്റൽ. ഇവിടെയുള്ള നിയമസഭയിൽ സൃഷ്ടി അധികാരം ചെലവഴിച്ചത്. മുഖ്യമന്ത്രി ഭരണ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, ഉച്ചക്ക് 12 മുതല്‍ 3 വരെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയും സമ്മേളനത്തില്‍ അഞ്ചുമിനിട്ട് സൃഷ്ടിക്ക് സംസാരിക്കാനും സമയം ലഭിച്ചു.
സൃഷ്ടി ഗോസ്വാമി ഉത്തരാഖണ്ഡിലെ ഹരിദ്വാർ ദൗലത്ത്പൂർ എന്ന ചെറിയ ഗ്രാമത്തിൽ പ്രവീണ്‍ ഗോസ്വാമിയുടെയും സുധയുടെയും മകളായി 2001ല്‍ ജനനം.പിതാവ് പലചരക്ക് കട നടത്തുന്നു അമ്മ അംഗനവാടി ജോലികാരി ആണ്.ഇവര്‍ ബിഎസ്എം കോളേജ് റൂര്‍കിയിലെ മൂന്നാം വര്‍ഷ ബിഎസ്‌സി അഗ്രികൾച്ചർ വിദ്യാർഥിയാണ്.
2018 മുതല്‍ ബാല വിധാൻ സഭയുടെ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു ഇവര്‍.മൂന്ന് വർഷത്തേക്കാണ് ബാല വിദാൻ സഭയിൽ മുഖ്യമന്ത്രി തിരഞ്ഞെടുക്കപ്പെട്ടത്. ദ്വാലത്പൂർ ഗ്രാമത്തിനെ പ്രതിനിധീകരിച്ചാണ് സൃഷ്ടി ബാല വിദാധാൻ സഭയിൽ അംഗമായിരിക്കുന്നത്. . പെൺകുട്ടികളുടെ ഉന്നമനത്തിനുവേണ്ടി നിരവധി പരിപാടികളുടെ ഭാഗമായിട്ടുണ്ട് സൃഷ്ടി ഇതിനു മുൻപ്. ഗേൾസ് ഇൻറർനാഷണൽ ലീഡർഷിപ്പ് പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി മുൻപ് തായ്‌ലൻഡിൽ പോയിട്ടുണ്ട് സൃഷ്ടി. ഇത്തരത്തിൽ ഒരു അപൂർവ്വ അവസരം ലഭിച്ചതിൻറെ സന്തോഷത്തിലാണ് സൃഷ്ടിയുടെ ഗ്രാമം മുഴുവൻ.
മദര്‍ തെരേസയും ഹരിദ്വാറില്‍ നിന്നുള്ള ദേശീയ ഹോക്കി ടീം കളിക്കാരിയുമായ വന്ദന കതാരിയയുമാണ് ഗോസ്വാമിയുടെ റോള്‍ മോഡലുകള്‍. മകള്‍ ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയാകുന്നതില്‍ ആഭിമാനം തോനുന്നുവെന്ന് സൃഷ്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. തനിക്ക് ഇത്തരത്തിലൊരു അവസരമൊരുക്കിയതിന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനോട് സൃഷ്ടി നന്ദി അറിയിച്ചു