60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ, ഇത് സർക്കാർ ഉറപ്പു വരുത്തണം എനിക്ക് പരിശ്രമിക്കാനും പണിയെടുക്കാനും വയ്യ

  242

  ✍️ Josil Sebastian Thekkumkattil

   

  എത്ര വേഗമാണ് ഇത്തരം ആന മണ്ടത്തരം വാദങ്ങളിൽ നമ്മുടെ പ്രിയപ്പെട്ടവർ വീണുപോകുന്നത്.

  സർക്കാർ ജീവനക്കാരോടും അവരുടെ അഹങ്കാരത്തോടും അവർക്കു കിട്ടുന്ന പെൻഷനോടും സാധാരണ ജനങ്ങളുടെ പൊതുബോധത്തിലുണ്ടായ വെറുപ്പ് ( കത്തിക്കൽ കലാപരിപാടി ഒക്കെ ശരിക്ക് ഏറ്റിട്ടുണ്ട്) മുതലെടുത്താണ് സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളിൽ മെനഞ്ഞെടുത്ത ഈ കുത്തിതിരിപ്പ് വളരെ വിജയകരമായി ജനങ്ങളിലേക്ക് പകരുന്നത് .

  OIOP സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ മഹാ ഭൂരിപക്ഷം അഡ്മിൻ മാരും RSS നിയോഗിച്ചവരാണ് . ഇതിന്റെ ജില്ലാ സംസ്ഥാന ഏകോപനത്തിനായി RSS നേരിട്ട് ഇടപെടുന്നു എങ്കിലും അതിന്റെ ഭാരവാഹികളായി അവരോധിക്കുക ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെയാണ്…

  ഇന്ത്യൻ സൈന്യം ഒഴിച്ച് മറ്റെല്ലാം പ്രൈവറ്റ് സെക്ടറിൽ മതി എന്ന അവരുടെ നയം നടപ്പിലാക്കലിന്റെ തുടക്കം മാത്രമാണ് ഈ വാദം .

  ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മുതൽ ഡോക്ടേഴ്സിനും എഞ്ചിനിയേഴ്സിനും ശാസ്ത്രജ്ഞരും മുതൽ തൊഴിലാളിക്കും അവന്റെ കോടീശ്വരനായ മുതലാളിക്കും വരെ 60 വയസു കഴിഞ്ഞാൽ ഒരേ പെൻഷൻ കൊടുക്കണം എന്നതാണ് ഇവരുടെ മുദ്രാവാക്യം . പക്ഷേ 60 വയസ് വരെ ഇവർ എങ്ങനെ ജീവിക്കും എന്ന് പറയുന്നില്ല .സർക്കാർ സ്ഥാപങ്ങളും സർക്കാർ ജോലിയും സർക്കാർ ജീവനക്കാരും വേണ്ട എല്ലാം സ്വകാര്യ മേഖലയിൽ മുതലാളിമാർ പറയുന്ന കൂലിക്ക് പണിയാൻ ആളേകിട്ടണം …

  വൺ ഇന്ത്യ വൺ പെൻഷൻ

  കേൾക്കാൻ നല്ല ഇമ്പമുള്ളതും ഒരു കാലത്തും നടക്കാൻ പോകുന്നില്ലാത്തതുമായ ആശയം … ഇത് ഉണ്ടാക്കിയവരുടെ താൽക്കാലിക ലക്ഷ്യങ്ങൾ നടപ്പിലാകും എന്ന് മാത്രം .. ആട് മാഞ്ചിയം പോലെ വേറൊരു തട്ടിപ്പ്…

  എനിക്ക് കിട്ടാത്തതൊന്നും മറ്റുള്ളവർക്കും കിട്ടരുത് എന്ന ചിന്തയിൽ നിന്നാണ് ഇത്തരം വാദങ്ങൾ ഉണ്ടാവുന്നത് .ഇത്തരം വാദക്കാർക്കോ അവരുടെ മക്കൾക്കോ ഒരു സർക്കാർ ജോലി കിട്ടുന്നതു വരെയാണ് ഇത്തരം വാദത്തിന്റെ ആയുസ് .

  100 ഒഴിവുള്ള തസ്തികയിലേക്ക് വരെ ലക്ഷകണക്കിന് ആളുകളാണ് PSC പരീക്ഷ എഴുതുന്നത് .അവരിൽ രാത്രി പകലാക്കി കഷ്ടപ്പെട്ട് പഠിച്ച മിടുക്കൻമാരും മിടുക്കികളും ആ തസ്തികളിൽ നിയമിതരാകും … അത് കണ്ടിട്ട് മാവേലെറിഞ്ഞ് നടന്നവനൊക്കെ കുരു പൊട്ടിച്ചിട്ട് എന്ത് കാര്യം ..

  15 കഴിഞ്ഞ എല്ലാവർക്കും SSLC book വിത്ത് 80 % മാർക്ക്.
  20 കഴിഞ്ഞവർക്ക് 50000 സാലറി
  .. 28 കഴിഞ്ഞ എല്ലാവർക്കും കല്യാണം.
  30 കഴിഞ്ഞ എല്ലാവർക്കും കുട്ടികൾ…
  35 വയസ്സ് കഴിഞ്ഞ എല്ലാവർക്കും 2 നില വീട്
  60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ…. ഇത് സർക്കാർ ഉറപ്പു വരുത്തണം എനിക്ക് പരിശ്രമിക്കാനും പണിയെടുക്കാനും വയ്യ…

  ഇത്രയെ ഉള്ളൂ ആവശ്യം…