ജനിക്കുവാണെങ്കിൽ ഉമ്മൻ ചാണ്ടിയായി ജനിക്കണം

ജനിക്കുവാണെങ്കിൽ ഉമ്മൻ ചാണ്ടിയായി ജനിക്കണം.ഒരു സംസ്ഥാനം മൊത്തം ഭരിച്ചു മുടിച്ചു കടക്കെണിയിലാക്കി, സ്വന്തം ഗവണ്മെന്റിന്റെ പിആർ വർക്കിന്റെ കാശ് പോലും അടുത്ത ഗവണ്മെന്റിന്റെ പിടലിക്ക് വെച്ചു നൈസ് ആയി ഇറങ്ങിപ്പോകാം.ആരും ചോദിക്കില്ല.കണ്ടത്തിൽ പോലും ഇറങ്ങുന്ന എയർഫോഴ്സിന്റെ ഒരു വിമാനം കൊണ്ടുവന്നിറക്കി വിമാനത്താവളത്തിന്റെ ഉദ്ഘാടനം ചെയ്യിച്ച ശേഷം അതും ഞമ്മളാ എന്ന്‌ എട്ടുകാലി മമ്മൂഞ്ഞു കളിക്കാം.ഒരാളും ഓഡിറ്റ് ചെയ്യില്ല.

തന്റെ കാലത്തു ആകെ 39 കിലോമീറ്റർ മാത്രം പൂർത്തീകരിച്ച ഗെയിൽ പദ്ധതി 90 ശതമാനവും പൂർത്തിയാക്കിയത് താനാണെന്ന് അഞ്ചു വർഷത്തിന് ശേഷം ഒരുളുപ്പുമില്ലാതെ തള്ളാം.ഒരു മാധ്യമവും തിരിച്ചു ചോദിക്കില്ല.ഗെയിൽ പദ്ധതിക്കെതിരെ സമരം ചെയ്ത തന്റെ പാർട്ടിയിലെ ഡിസിസി പ്രസിഡന്റിനു ഐക്യദാർഡ്ഡ്യം പ്രഖ്യാപിച്ച അതേ മനുഷ്യന് സിപിഎമ്മിന്റെ വെറുമൊരു ബ്രാഞ്ച് കമ്മിറ്റിയുടെ പോസ്റ്റർ ഷെയർ ചെയ്ത് കമ്മികൾ മുടക്കിയ ഗെയിൽ പദ്ധതിയെക്കുറിച്ചു വാചാലനാകാം.ഒരാളും ഇരട്ടത്താപ്പാണെന്നു പറയില്ല.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർവൽക്കരണത്തിനെതിരായ കോൺഗ്രസ് അനുകൂല സംഘടനകളുടെ സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ച അതേ നാവുകൊണ്ട് കംപ്യൂട്ടറിനെ എതിർത്ത കമ്മ്യൂണിസ്റ്റുകാരുടെ വികസനവിരുദ്ധതയെക്കുറിച്ചു സംസാരിക്കാം.ഒരാൾക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റി സമരത്തെക്കുറിച്ചു ഓർമ്മ പോലും കാണില്ല.ആരുടെയെങ്കിലും മൂത്രത്തിൽ കല്ല് വന്നാൽ അതടക്കം താനിട്ടതാണെന്നു ഒരുളുപ്പുമില്ലാതെ അവകാശപ്പെടാം.അപ്പോഴും വികസനനായകൻ എന്നുവിളിക്കും മനോരമ. ജനിക്കുവാണെങ്കിൽ ഉമ്മൻചാണ്ടിയായി ജനിക്കണം.

Advertisements