ഓപ്പറേഷൻ സ്ക്രീൻ – അതിവിദഗ്ദമായി അരങ്ങേറുന്ന ഒരു പകൽകൊള്ള

188

അതിവിദഗ്ദമായി ഇപ്പോ ഒരു പകൽകൊള്ള നടക്കുന്നു. അതിന്റെ പേരോ ഓപ്പറേഷൻ സ്ക്രീൻ.. പൊതു ഖജനാവിന്റെ കനം കൂട്ടാനല്ലാതെ എന്ത് പ്രഹസനത്തിനാണിത്.ലക്ഷങ്ങൾ മുടക്കി വാഹനം വാങ്ങി, അതിനു പുറമെ ജി എസ് ടി ഉൾപ്പെടെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഏറ്റവും ഉയർന്ന നികുതിയും നൽകി, അതിനു പുറമെ ഒടുക്കത്തെ ഇൻഷുറൻസ് പ്രീമിയവും നൽകി റോഡിൽ ഇറക്കുമ്പോൾ, എങ്ങുമില്ലാത്ത കുറെ പ്രാകൃത നിയമങ്ങൾ പറഞ്ഞു വീണ്ടും പൊതു ജനങ്ങളെ പിഴിയുന്നു…

പകൽ ഹെഡ് ലൈറ്റ് ഇട്ട് വണ്ടി ഓടിക്കാൻ പറഞ്ഞ ടീംസ് ഇതല്ല ഇതിനപ്പുറം കാണിക്കും.കാലാവസ്ഥയുടെ മാറ്റം കാരണം നമ്മുടെ നാട്ടിലും ഇപ്പോ ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയുള്ള കാലങ്ങളിൽ അവ കൂടുക തന്നെ ചെയ്യും എന്നുള്ളത് വാസ്തവമാണ്. ഇത്രയും ചൂടുള്ള സാഹചര്യങ്ങളിൽ വാഹനങ്ങളിലെ യാത്ര ദുസ്സഹമാണ്. കുറച്ചൊക്കെ ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ള ട്രാൻസ്‌പേരെന്റ് ആയ സൺകണ്ട്രോൾ ഫിലിം പോലും ഉപയോഗിക്കാൻ പാടില്ലാത്തത് വളരെ കഷ്ടമാണ്..

പൊതു ജനം എന്ന കഴുതകൾ ചോദിക്കുന്ന നികുതിയും കൊടുത്തിട്ട്, ചാട്ടാവാറിന് അടിവാങ്ങുന്ന അവസ്ഥയാണിപ്പോൾ.പിന്നെ മറ്റൊരു കാര്യം, ഇപ്പോൾ ഇളക്കിക്കളയുന്ന ഈ ഫിലിംസ് എല്ലാം ഡിസ്പോസ്സ് ചെയ്യാൻ ഉള്ള എന്തെങ്കിലും മാർഗ്ഗരേഖ ഉണ്ടാക്കിയട്ടുണ്ടോ?? ഒരു നിയമം നടപ്പാക്കുമ്പോൾ പ്രകൃതിക്കും ദോഷം വാരാത്ത തരത്തിൽ വേണ്ടേ നടപ്പാക്കാൻ.ഇനി സുപ്രീം കോടതി വിധി കേരളത്തിന്‌ മാത്രമേ ബാധകമായിട്ടുള്ളൂ?? മറ്റുള്ളിടത്തുനിന്നും വാർത്തകൾ കേൾക്കാത്തതുകൊണ്ട് ചോദിച്ചതാണ്.ജനങ്ങളെ എങ്ങനെ ഊറ്റി പിഴിയാം എന്ന് phd എടുത്തിരിക്കുന്നവർക്ക് ഈ നിയമമൊക്കെ ധാരാളം.