രതിമൂർച്ച
പലരും സെക്സ് ആസ്വദിക്കുമെങ്കിലും പല സ്ത്രീകളും അതിനെക്കുറിച്ച് പങ്കാളിയോട് തുറന്നു പറയാറില്ല എന്നൊരു പ്രശ്നമുണ്ട്. നിങ്ങളുടെ ഭാര്യ അത്തരത്തിലാണെങ്കിൽ പിന്നെ അവർക്ക് രതിമൂർച്ഛയുണ്ടാകുന്നുണ്ടോ എന്ന് നിങ്ങൾ എങ്ങനെ അറിയും? നിങ്ങളുടെ ഭാര്യ സെക്സിന് വളരെ താൽപ്പര്യം കാണിക്കുന്നുണ്ടെങ്കിൽ സാധാരണ ഗതിയിൽ ലൈംഗികബന്ധം അവൾക്ക് ആനന്ദം നൽകുന്നുണ്ടെന്നും അതിൽ നിന്ന് അവൾക്ക് തൃപ്തി കിട്ടുന്നുണ്ടെന്നും മനസിലാക്കാം .നിങ്ങളുടെ ഭാര്യയെ രതിയുടെ അനുഭൂതിയിലേക്ക് കൊണ്ടുവരണമെങ്കിൽ ആദ്യം ഒരു സ്വയം വിശകലനം നടത്തണം. സെക്സിൽ നിങ്ങളുടെ സമീപനം എന്ത്, സ്വന്തം സുഖംമാത്രം നോക്കുന്നയാളാണോ, പകൽ മുഴുവൻ ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെയ്തിട്ട് രാത്രി കിടക്കയിൽ പഞ്ചാരവാക്ക് പറഞ്ഞ് ചെല്ലുന്നതാണോ നിങ്ങളുടെ പതിവ് തുടങ്ങിയ കാര്യങ്ങൾ വീണ്ടുവിചാരം നടത്തണം. അങ്ങനെ ഒരു തൻകാര്യം നോക്കിയാണെങ്കിൽ ഒരു മാറ്റത്തിന് തയാറാകണം. ഭാര്യയുടെ ഇഷ്ടങ്ങൾ എന്താണെന്ന് ചോദിച്ചറിഞ്ഞ് പെരുമാറണം. പുരുഷന്റെ രതിമൂർച്ച ജനനേന്ദ്ര്യങ്ങളിൽ തള യ്കപ്പെട്ടിരിക്കുന്നു സ്ത്രീയുടെ ശരീരമാകെ തന്നെയും ലൈംഗികം ആണ്.പുരുഷന്റെതിനേക്കാൾ ആയിരം മടങ്ങ് ആഗധാമായ തീവ്രമായ സമ്പന്നമായ രതിമൂർച്ച അവൾക്ക് അനുഭവിക്കാനാകും അതിനവളെ ഉണർത്തേണ്ടത് ഉണ്ട് ,തന്റെ ലൈംഗിക മുറുക്കങ്ങൾ തീർക്കാനുള്ള ഉപകരണമയാണ് പുരുഷൻ സ്ത്രീയെ ഉപയോഗിക്കുന്നത്.
രതിമൂർച്ഛ. Orgasm
ലൈംഗികാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ എന്നു പറയാം. ഇംഗ്ലീഷിൽ ഒർഗാസം (Orgasm) എന്നറിയപ്പെടുന്നു. മനുഷ്യ ലൈംഗികതയുടെ അതിപ്രധാന ഭാഗമായ സുഖാസ്വാദനത്തിൽ ഉൾപ്പെടുന്നതാണ് രതിമൂർച്ഛ. ലൈംഗികബന്ധത്തിലും സ്വയംഭോഗത്തിലും ഏർപ്പെടുമ്പോൾ ഇതനുഭവപ്പെടാറുണ്ട്. ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന സുഖകരമായ അനുഭൂതിയാണ് ഇത്. തലച്ചോർ (Brain) ആണ് രതിമൂർച്ചയുടെ പ്രഭവകേന്ദ്രം. ലൈംഗികാവയവങ്ങളും അതിനു ചുറ്റിലുമുളള അനേകം പേശികളും ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥയിലെത്തുന്നത്. രതിമൂർച്ഛ അനുഭവപ്പെടുന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് ഉത്തമമാണെന്നാണ് വിദഗ്ദ്ധ നിഗമനം. തലച്ചോറിലെ സന്തോഷകരമായ രാസമാറ്റങ്ങൾ ആണിതിന് കാരണമെന്ന് പറയപ്പെടുന്നു. നാഡീ ഞരമ്പുകളും, ഹോർമോണുകളും ഈ സുഖാനുഭൂതിയിൽ പങ്ക് വഹിക്കുന്നു. രതിമൂർച്ഛ അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന അത്യാനന്ദം, അതിനു ശേഷമുള്ള നിർവൃതി എന്നിവ മനുഷ്യരുടെ സംതൃപ്തിക്ക് പ്രധാനമാണ്. സ്ത്രീപുരുഷന്മാർക്കും ട്രാൻസ്ജെൻഡർ ആളുകൾക്കും രതിമൂർഛയുണ്ടാകും. എന്നാൽ അലൈംഗികരായ (Asexual) വ്യക്തികൾക്ക് ലൈംഗികതാല്പര്യമോ, രതിമൂർച്ഛയോ അനുഭവപ്പെടില്ല.
പുരുഷന്മാരിൽ.
ആണുങ്ങൾക്ക് ഇത് ശുക്ല സ്ഖലനത്തോടൊപ്പം നടക്കുന്നു എന്ന് പറയാം. ലിംഗാഗ്രത്തിൽ അനേകം നാഡീതന്തുക്കൾ നിറഞ്ഞ മകുട ഭാഗത്തെ (Glans) ഉത്തേജനമാണ് പുരുഷനെ രതിമൂർച്ഛയിലേക്ക് നയിക്കാറുള്ളത്. ആണുങ്ങളിൽ മൂന്ന് മുതൽ അഞ്ചു സെക്കന്റ് വരെ ഇത് നീണ്ടുനിൽക്കാറുണ്ട്. അതിനുശേഷം പ്രൊലാക്ടിൻ ഹോർമോണിന്റെ പ്രവർത്തനത്താൽ മിക്ക പുരുഷന്മാർക്കും താൽക്കാലികമായ ചെറിയ തളർച്ച അഥവാ വിശ്രാന്തി അനുഭവപ്പെടാറുണ്ട്. ഇത് തികച്ചും ആരോഗ്യകരവും സ്വഭാവികവുമാണ്.
സ്ത്രീകളിൽ.
സ്ത്രീകളിൽ ഏകദേശം പതിനഞ്ചു സെക്കന്റ് വരെ ഓർഗാസം നീണ്ടുനിൽക്കാറുണ്ട്. ഭഗശിശ്നിക/കൃസരിയിൽ (Clitoris) മൃദുവായ സ്പർശനം, ലാളന എന്നിവ രതിമൂർച്ഛയിലേക്ക് നയിക്കാറുണ്ട്. എണ്ണായിരത്തോളം സംവേദനം നൽകുന്ന നാഡീ ഞരമ്പുകളുടെ സംഗമവേദിയാണ് കൃസരി. പുരുഷ ലിംഗാഗ്രത്തിൽ ഉള്ളതിന്റെ ഇരട്ടിയോളം വരുമിത്. യോനീനാളത്തിന്റെ മുൻഭിത്തിയിൽ നിന്നും ഏകദേശം രണ്ട്-രണ്ടരയിഞ്ച് ഉള്ളിലേക്കായി കാണുന്ന ജി സ്‌പോട്ട് (G Spot) എന്ന സംവേദനമുള്ള ഭാഗത്തിന്റെ ഉത്തേജനവും സ്ത്രീകളെ രതിമൂർച്ഛയിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ ജി സ്പോട്ടിന്റെ സാന്നിധ്യത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്.
സ്ത്രീകളിൽ രതിമൂർച്ഛ കൂടുതൽ സങ്കീർണ്ണവും മാനസികവുമാണ്. ദിവസം മുഴുവൻ മോശമായി പെരുമാറുകയും രാത്രി ആനന്ദം കണ്ടെത്താൻ സ്ത്രീയെ സമീപിക്കുന്നവർക്ക് ഒരിക്കലും അവളുടെ രതിമൂർച്ഛ മനസിലാക്കാൻ സാധിക്കണമെന്നില്ല. നിർബന്ധപൂർവ്വമോ ബലം പ്രയോഗിച്ചോ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾ സ്ത്രീ ആസ്വദിക്കുന്നില്ല എന്ന് മാത്രമല്ല അത് പീഡകനോട് കടുത്ത വെറുപ്പിനും മിക്കപ്പോഴും ഭയത്തിനും ലൈംഗിക താല്പര്യക്കുറവിനും കാരണമാകാം. യോനീസങ്കോചം അഥവാ വജൈനിസ്‌മിസ് പോലെയുള്ള മാനസിക പ്രശ്നങ്ങളിലേക്കും ഇത് നയിച്ചേക്കാം. പുരുഷനേക്കാൾ സാവധാനത്തിൽ ഉത്തേജിതയാകുന്ന സ്ത്രീ പക്ഷേ ക്രമാനുഗതമായ പുരോഗതിയിലൂടെ രതിമൂർച്ഛയിലെത്തും. തുടർന്ന് പുരുഷനേക്കാൾ സാവധാനമേ ഉത്തേജിതാവസ്ഥയിൽ നിന്നും പുറത്തുകടക്കൂ. ഇത് പലപ്പോഴും പുരുഷ പങ്കാളി അറിയണമെന്നില്ല. വൃത്തിയും സുഗന്ധവുമുള്ള അന്തരീക്ഷവും താല്പര്യമുള്ള പങ്കാളിയും ഒക്കെ ഇതിന് ആവശ്യമായേക്കാം.
സ്ത്രീകൾക്ക് വികാരമൂർച്ഛ ഉണ്ടാകുമ്പോൾ ശുക്ലവിസർജനം ഉണ്ടാകുന്നില്ല. എങ്കിലും യോനീവികാസം ഉണ്ടാവുകയും, ബർത്തോലിൻ ഗ്രന്ഥികളുടെ പ്രവർത്തനം, യോനീഭാഗത്തെ രക്തയോട്ടത്തിന്റെ ഫലമായും വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ (Lubrication) ഉത്‌പാദിപ്പിപ്പെടുകയും, കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു. ചിലപ്പോൾ യോനീഭാഗത്തെയോ ശരീരത്തിലെ മറ്റു ഭാഗത്തെയോ പേശികൾ ശക്തമായി ചുരുങ്ങുകയോ വികസിക്കുകയോ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയോ ചെയ്യാം. ഇത് പുരുഷബീജങ്ങൾ പെട്ടന്ന് ഫെലോപ്യൻ ട്യൂബിൽ എത്താനും അതുവഴി ഗർഭധാരണത്തിനും സഹായിക്കുന്നു. സ്ത്രീകളിൽ എല്ലാ സംഭോഗങ്ങളും രതിമൂർച്ഛയിൽ എത്തണമെന്നില്ല, പക്ഷേ പുരുഷന് ഏതാണ്ടെല്ലാ സംഭോഗങ്ങളും രതിമൂർച്ഛയിൽ അവസാനിക്കുകയാണ് പതിവ്. പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിലെ വികാരോത്തേജനം പതിയെ ഉണർന്നു പതിയെ ഇല്ലാതാകുന്ന ഒന്നാണ്. ഇത് പുരുഷന്മാരേക്കാൾ കൂടുതൽ സമയം നീണ്ടുനിൽക്കാറുമുണ്ട്. പൊതുവേ സ്ത്രീക്ക് അവർക്ക് താല്പര്യമുള്ള പങ്കാളിയോടൊപ്പം മാത്രമേ രതിമൂർച്ഛ അനുഭവപ്പെടാറുള്ളൂ. പുരുഷനെ അപേക്ഷിച്ചു തുടർച്ചയായി ഒന്നിലധികം തവണ രതിമൂർച്ഛ കൈവരിക്കാൻ സ്ത്രീകളുടെ മസ്തിഷ്ക്കത്തിന് സാധിക്കാറുണ്ട്. എന്നാൽ പല സ്ത്രീകൾക്കും തങ്ങളുടെ ലൈംഗിക സംതൃപ്തിക്ക് രതിമൂർച്ഛ നിർബന്ധമില്ല. എന്നിരുന്നാലും ഒരുപാട് കാലം ശരിയായ ലൈംഗിക സംതൃപ്തി ലഭിക്കാത്ത ആളുകളിൽ അത് തലവേദന തുടങ്ങിയ മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം. എന്നാൽ ഇത് പലപ്പോഴും തിരിച്ചറിയണമെന്നില്ല. മാത്രമല്ല, ഇത്തരത്തിൽ ഒരനുഭൂതി സ്ഥിരമായി ലഭിക്കാത്ത അവസ്ഥയിൽ സ്ത്രീകൾ ലൈംഗിക താല്പര്യക്കുറവിലേക്ക് പോകാനും സാധ്യതയുണ്ട് എന്ന് ഗവേഷണങ്ങൾ പറയുന്നു.
തനിക്ക് രതിമൂർച്ഛ ഉണ്ടാകാൻ പോകുന്നു അല്ലെങ്കിൽ അതനുഭവിക്കുകയാണ് എന്ന് കൃത്യമായി പറയാൻ സ്ത്രീക്ക് മാത്രമേ സാധിക്കൂ. ഇത് തുറന്ന് പറയാൻ മടിക്കുന്ന സ്‌ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇക്കാര്യം മനസിലാക്കാൻ പുരുഷനെ സഹായിക്കും. അനിയന്ത്രിതമായ ശ്വാസഗതി, വർധിച്ച നെഞ്ചിടിപ്പ്, പങ്കാളിയെ മുറുകെ പുണരൽ, യോനിയിലെ നനവ്, സീൽക്കാരശബ്ദങ്ങൾ, അമിതമായ വിയർപ്പ്, യോനിയിലെ മുറുക്കം കുറയൽ എന്നിങ്ങനെയുള്ള പലതും രതിമൂർച്ഛയുടെ ലക്ഷണമാണ്. പുരുഷന്മാരിലും സമാനമായ ലക്ഷണങ്ങൾ തന്നെയാണ് ഉണ്ടാകുന്നത്.
ഇണകൾക്ക് ഒരേസമയം രതിമൂർച്ഛ അനുഭവിക്കാൻ കഴിയുക എന്നത് മിക്കവർക്കും സാധിക്കണമെന്നില്ല. ഇണയെ ശ്രദ്ധിക്കുകയും പരസ്പരം പരിഗണന കൊടുക്കുകയും ചെയ്താൽ രതിമൂർച്ഛ അനുഭവിക്കാൻ കഴിയുന്നതേ ഉള്ളു. ഇതിനുശേഷം കൂടുതൽ ലാളന ലഭിക്കണമെന്ന് സ്‌ത്രീ ആഗ്രഹിക്കും. എന്നാൽ പലപ്പോഴും സ്ഖലനശേഷം തിരിഞ്ഞു കിടന്നുറങ്ങുന്ന പങ്കാളി ആഫ്റ്റർപ്ലേ എന്നറിയപ്പെടുന്ന ഇത്തരം പ്രതീക്ഷകളെ ഇല്ലാതാക്കും.
ലൈംഗികബന്ധത്തിന് തയ്യാറെടുക്കുമ്പോൾ മാനസിക സമ്മർദവും വിഷാദവുമൊക്കെ ഒഴിവാക്കുന്നതും ദീർഘനേരം സന്തോഷകരമായ രതിപൂർവലീലകൾ അഥവാ ഫോർപ്ലേയിൽ ഏർപ്പെടുന്നത് രതിമൂർച്ഛ കൈവരിക്കാൻ ആവശ്യമാണ്. ഏത് ഭാഗത്ത്, ഏത് രീതിയിലുള്ള സ്പര്ശനമാണ് പങ്കാളിക്ക് ആസ്വാദ്യമാകുന്നത് എന്ന് മനസിലാക്കുന്നത് അഭികാമ്യമാണ്. കുത്തുകളും തടിപ്പുകളും മറ്റുമുള്ള ഡോട്ടഡ്, റിബ്ബ്ഡ് തുടങ്ങിയ പേരുകളിൽ ലഭിക്കുന്ന ഗർഭനിരോധന ഉറകൾ സ്ത്രീക്ക് രതിമൂർച്ഛ ലഭിക്കാൻ സഹായകരമാണ് എന്ന് പറയപ്പെടുന്നു.
രതിമൂർച്ഛയിൽ യഥാര്ത്ഥത്തിൽ ശക്തമായ ശാരീരികവും മാനസികവുമായ ആനന്ദമാണ് ഉണ്ടാകുന്നത്. പക്ഷേ അത് നാഡീവ്യൂഹത്താൽ നിയന്ത്രിക്കപ്പെടുന്നുവെന്ന് മാത്രം. രതിമൂർച്ഛ ആരോഗ്യകരമാണെന്നും, അത് കൂടുതലും മാനസികമാണെന്നും, പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കുമെന്നും, ഗർഭധാരണത്തിനുള്ള സാധ്യത കൂട്ടുമെന്നും പഠനങ്ങൾ പറയുന്നു.
രതിമൂർച്ഛയ്ക്ക് ബോധേന്ദ്രിയങ്ങളുടെ ശക്തി മന്ദീഭവിപ്പിക്കാൻ പറ്റും എന്നത് മറ്റൊരു സവിശേഷതയാണ്. തലച്ചോറിലെ ഉത്തേജനമാണ് ഇതിന് കാരണം. ചൂട്, തണുപ്പ്, വേദന എന്നിവ തിരിച്ചറിയാനുള്ള കഴിവും, കാഴ്ച്ച, കേൾവി എന്നിവയേയും ഈ മന്ദിപ്പ് ബാധിച്ചേക്കാം.ഏറ്റവും കൂടുതൽ രതിമൂർച്ഛ അനുഭവിക്കുന്നത് നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ആളുകളാണെന്ന് ചില സർവേകൾ പറയുന്നു. ഇന്ത്യയിലെ 70% സ്ത്രീകൾക്കും സംഭോഗസമയത്ത് രതിമൂർച്ഛ അനുഭവപ്പെടുന്നില്ല എന്നാണ് ഒരു പഠനം തെളിയിക്കുന്നത്.