സ്ത്രീകളുമായി വന്നാൽ സൗജന്യമായി സിനിമ ആസ്വദിക്കാം, ഒരുത്തീ’യുടെ ഓഫർ
ഒരുപക്ഷെ മലയാളത്തിലെ ആദ്യമായി പുരുഷന്മാർക്ക് മാത്രമായി വലിയൊരു ഓഫർ നൽകുകയാണ് ഒരു സിനിമ. അത് മറ്റൊന്നുമല്ല നവ്യാനായരെ കേന്ദ്രകഥാപാത്രമാക്കി വികെ പ്രകാശ് സംവിധനം ചെയുന്ന ‘ഒരുത്തീ’ എന്ന സിനിമയാണ് പുരുഷന്മാർക്ക് ഇങ്ങനെയൊരു ഓഫർ വച്ചിരിക്കുന്നത്. സിനിമ റീലീസ് ആയതുമുതല്ക്കുള്ള മൂന്നു ദിവസമാണ് ഓഫർ. ആ ഓരോദിവസത്തേയും ആദ്യത്തെയും രണ്ടാമത്തെയും പ്രദര്ശനങ്ങൾക്കു സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാര്‍ക്ക് സൗജന്യ ടിക്കറ്റാണ് ‘ഒരുത്തീ’ ഓഫർ ചെയുന്നത് . മാർച്ച് 18 -നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒരു ഇടവേളയ്ക്കു ശേഷമാണ് നവ്യാനായർ തിരിച്ചുവരുന്നത്. തന്റെ തിരിച്ചുവരവിന് മഞ്ജുവാര്യർ വലിയൊരു പ്രചോദനമായി എന്ന് നവ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.