ആ വേഷം വിനായകന് കൊടുക്കണ്ട പൃഥ്വിരാജിനു കൊടുത്താൽ പ്രൊഡ്യൂസ് ചെയ്യാമത്രെ….

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
69 SHARES
823 VIEWS

നവ്യാനായർ ഒരു ഇടവേളയ്ക്കു ശേഷം മടങ്ങിവന്ന, വികെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഒരുത്തീ’ മികച്ച പ്രേക്ഷാഭിപ്രായം നേടി മുന്നേറുകയാണ്. ബാലാമണിയിൽ തുടങ്ങിയ നവ്യയുടെ അഭിനയ ജീവിതം ഒരുത്തീയിലെ രാധാമണിയിൽ വന്നെത്തി നിൽക്കുമ്പോൾ കാലത്തിനു അനുസരിച്ചു അഭിനയം പരിഷ്കരിക്കാൻ സാധിച്ചിട്ടുണ്ട് എന്ന് നവ്യ പറയുന്നുണ്ട്. 2020ലെ മികച്ച നടിക്കുള്ള ജെ.സി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് ,12-ാമത് ഭരത് മുരളി ചലച്ചിത്ര അവാർഡ്, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് എന്നീ പുരസ്‌ക്കാരങ്ങൾ നവ്യയ്ക്കു നേടിക്കൊടുത്ത ചിത്രമാണ് ‘ഒരുത്തീ’.

ഈ ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് വിനായകൻ ആണ്. വിനായകന്റെ പോലീസ് വേഷമവും വളരെ ശ്രദ്ധേയമാണ്. എന്നാൽ ഈ ചിത്രത്തെ ചൊല്ലി ഇപ്പോൾ പുറത്തുവന്നിട്ടുള്ള പ്രധാന വിവാദം വിനായകന്റെ പോലീസ് വേഷവുമായി ബന്ധപ്പെട്ടതാണ്. വിനായകന്‍ ആ വേഷം ചെയ്യുന്നുണ്ടെങ്കില്‍ സിനിമ പ്രൊഡ്യൂസ് ചെയ്യില്ല എന്ന് നിരവധി നിര്‍മാതാക്കള്‍ പറഞ്ഞിരുന്നുവെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് വെളിപ്പെടുത്തുന്നു. ഡൂൾ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് തിരക്കഥാകൃത്ത് സുരേഷ് ബാബു ഇങ്ങനെ വെളിപ്പെടുത്തിയത്.

പൃഥ്വിരാജിനെ പോലെ ഒരു നടൻ ആ പോലീസ് വേഷം ചെയ്‌താൽ തങ്ങൾ പ്രൊഡ്യൂസ് ചെയ്യാൻ ഒരുക്കമെന്ന് ആ നിർമ്മാതാക്കളിൽ പലരും പറഞ്ഞെന്ന് സുരേഷ് ബാബു പറയുന്നു. എന്നാൽ ആ കഥാപാത്രം വിനായകൻ ആണ് ചെയ്യേണ്ടതെന്നും വിനായകനെ മാറ്റില്ലെന്നും ഞങ്ങൾ തീരുമാനം എടുത്തു. എന്തായാലും മലയാള സിനിമയിൽ നിലനിൽക്കുന്ന ജാതീയതയും റേസിസവും എത്രമാത്രം ശക്തമെന്നു ഈ സംഭവത്തോടെ തെളിയുകയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ