അമേരിക്കയെ വിറപ്പിച്ചിട്ടു ഒടുങ്ങിയ ലാദൻ

101

Bin Laden relatives killed in UK plane crash, police say - CNNകടപ്പാട് : Muhammed Sageer Pandarathil

ഇന്ന് ഉസാമ ബിന്‍ ലാദന്റെ കൊല്ലപ്പെട്ടദിനം.സൗദി അറേബ്യയിലെ നിർമ്മാണ വകുപ്പ് മന്ത്രിയും സൗദിയിലെ ഏറ്റവും വലിയ കോടിപതിയും ആയിരുന്ന മുഹമ്മദ്‌ ബിന്‍ ലാദൻ ആയിരുന്നു ഒസാമ ബിന്‍ ലാദന്റെ പിതാവ്.സൗദി അറേബ്യയിലെ ജിദ്ദയില്‍ കുടിയേറിപ്പാര്‍ത്ത മുഹമ്മദ്‌ ബിന്‍ ലാദന്‍ എന്ന യെമന്‍ കാരനായിരുന്നു. 1930 ആരംഭത്തിലെ കഠിനമായ വരള്‍ച്ച മൂലം മറ്റു പല യെമന്‍കാരേയും പോലെ നാടുവിട്ട മുഹമ്മദ്‌ ആദ്യം എത്യോപ്യയിലും പിന്നീട് 1931 ല്‍ ജിദ്ദയിലും എത്തിച്ചേര്‍ന്നു.

ഒരു ചുമട്ടു തൊഴിലാളിയായി ജിദ്ദയില്‍ ജീവിതം ആരംഭിച്ച മുഹമ്മദ്‌ താമസിയാതെ അവിടെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി സ്ഥാപിച്ചു. 1938 മുതല്‍ സൗദി അറേബ്യയില്‍ അമേരിക്ക ഓയില്‍ ഖനനം ആരംഭിക്കുകയും, അതിനോടനുബന്ധിച്ച് രാജ്യത്തെ ഇന്‍ഫ്രാ സ്ട്രക്ചര്‍ നവീകരണം അടക്കമുള്ള വന്‍തോതിലുള്ള കണ്‍സ്ട്രക്ഷന്‍ പണികള്‍ ആവശ്യമായി വരികയും ചെയ്തു. 1950 ആയപ്പോഴേക്കും മുഹമ്മദിന്റെ കമ്പനി Saudi Binladin Group എന്ന വന്‍ സാമ്രാജ്യമായി രൂപാന്തരം പ്രാപിച്ചു. മുസ്‌ലിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പള്ളികളായ മക്കയിലെയും മദിനയിലേയും ജെറുസലേമിലെ പള്ളിയും പുതുക്കിപ്പണിതത് സൗദി ബിന്‍ ലാദന്‍ ഗ്രൂപ്പ്‌ ആയിരുന്നു.

1957 മാർച്ച് 10 ന് സൗദി അറേബ്യയിലെ റിയാദിലാണ് ഒസാമ ബിന്‍ ലാദന്റെ ജനനം. മുഹമ്മദ് അവാദ് ബിൻ ലാദന്റെ 52 മക്കളിൽ പതിനേഴാമനായി ജനനം. അദ്ദേഹത്തിന്റെ പത്താമത്തെ ഭാര്യ ആലിയ ഗാനെം എന്ന ഹമിദ അൽ അത്താസായിരുന്നു ഉസാമയുടെ മാതാവ്. 1969 ൽ ഹെലികോപ്റ്റർ അപകടത്തിൽ മുഹമ്മദ് ബിൻ ലാദൻ കൊല്ലപ്പെട്ടു. അന്ന് ഒസാമയ്ക്ക് 11 വയസ്. ഒസാമ 80 മില്യൺ യുഎസ് ഡോളറിന്റെ അവകാശിയായി. സൗദിയിലെ ഏറ്റവും ഉന്നതമായ റിയാദിലെ അൽ താഗർ മോഡൽ സ്കൂളിലാണ്‌ ഉസാമയുടെ വിദ്യാഭ്യാസം തുടങ്ങുന്നത്.

കിങ് അബ്ദുൾ അസീസ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദം നേടി. ജിദ്ദയിൽ സിവിൽ എൻജിനീയറിങ്ങിൽ ഉപരിപഠനം കരസ്ഥമാക്കി.1974 ൽ തന്റെ 17 ആം വയസിൽ സിറിയയിലെ നജ്വ ഗാനിം എന്ന അമ്മാവന്റെ മകളെ ഉസാമ വിവാഹം കഴിച്ചു. അബ്ദുല്ലാഹ് എന്ന മകൻ പിറന്ന ശേഷം അവർ ജിദ്ദയിലേക്ക് താമസം മാറി. ഇവർക്ക് അബ്ദുല്ലാഹ് അടക്കം 11 മക്കളാണുള്ളത്. ഉസാമയുടെ മറ്റ് ഭാര്യമാർ എല്ലാവരും തന്നെ ഉന്നത വിദ്യാഭ്യാസമുള്ളവരും ഇസ്ലാമിക പ്രവർത്തകരുമായിരുന്നു. ആകെ ഉസാമക്ക് 24 കുട്ടികളാണുള്ളത്.

സോവിയറ്റ് റഷ്യയുടെ അഫ്ഗാൻ അധിനിവേശത്തെ ചെറുക്കാൻ സൗദി അറേബ്യ ഒരു യൂണിറ്റിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത് നിരവധി അറബ് യോദ്ധാക്കളോടോപ്പം ഉസാമ അഫ്ഗാനിലെത്തി.1979 ൽ തന്റെ 22 ആം വയസ്സിലായിരുന്നു ഇത്. ആഹ്ലാദാദരവുകളോടെയാണ് അഫ്ഗാനികൾ ഉസാമയെ സ്വീകരിച്ചത്. സ്വതന്ത്ര്യ സമര പോരാളിയെന്ന് യു എസ് പ്രസിഡണ്ട് റെയ്ഗൺ ഉസാമയെ വിശേഷിപ്പിച്ചതും ആയിടക്കാണ്. അദ്ദേഹത്തിന്റെ ഗുരുവായ ഡോ. അബ്ദുല്ലാഹ് അസ്സാമോടൊപ്പം ചേർന്ന് ആളുകളെ യുദ്ധത്തിനായി ഉസാമ എത്തിച്ചു.

പോരാളികൾക്ക് അഫ്ഘാനിലെത്തുവാനുള്ള സാമ്പത്തിക ചെലവൊക്കെ ഉസാമ വഹിച്ചു. അഫ്ഘാനിൽ നിരവധി മലകളിടിച്ച് റോഡ് പണീയുകയും ട്രെയ്നിംഗ് കേന്ദ്രങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സോവിയറ്റ് റഷ്യയിൽ നിന്ന് ജലാലാബാദ് പിടിച്ചടക്കിയ അറബ് സേനയുടെ നേതാവ് ഉസാമയായിരുന്നു.1988 ൽ അബ്ദുല്ലാഹ് അസ്സാമിന്റെ കൊലപാതക ശേഷം അബൂ ഉബൈദ പഞ്ചശീരിയും അബൂ ഹഫ്സ് അൽ മിസ്റിയും കൂടെയായിരുന്നു അൽ ഖാഇദ രൂപവത്കരണത്തിന് തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നത്.1989 ൽ അഫ്ഗാൻ ഉസാമ ഗ്രൂപ്പിന്റെ ചെറുത്തു നിൽപ്പിനെ തുടർന്ന് റഷ്യൻ സൈന്യം പരാജയം സമ്മതിച്ച് പിന്മാറി. നീണ്ട 10 വർഷത്തെ അഫ്ഗാൻ പോരാട്ടത്തിൽ പങ്കാളിയായ 1989 ൽ ഉസാമ സ്വദേശമായ ജിദ്ദയിലേക്കു മടങ്ങി.

1992 ൽ ഒസാമ സുഡാനിൽ പ്രസിഡന്റ് ഹസനുത്തു റാബിയാണ് ഉസാമയ്ക്ക് അഭയം കൊടുത്തത്. ഉസാമ സുഡാനിൽ ഒരു വൻ തുക നിക്ഷേപിക്കുകയും തന്റെ കമ്പനി പ്രവർത്തനങ്ങങ്ങൾ ആരംഭിക്കുകയും ചെയ്തു. ഒപ്പം അൽ ക്വയ്ദ പ്രവർത്തനവും നടത്തി.
അക്കാലത്ത് ഉസാമയുടെ കമ്പനിയിൽ പനിയെടുത്തവർ അധികവും പഴയ അറബ് സൈനികരായിരുന്നു. അഫ്ഗാനിസ്ഥാനിൽ ചെയ്ത പോലെ വികസിത പ്രവർത്തനങ്ങളും ഉസാമ സുഡാനിൽ ചെയ്തിരുന്നു.

ലോക നിലവാരത്തിലുള്ള ഒരു തുറമുഖവും ഹൈവേകളും സുഡാനിൽ ഉസമയുടെ കമ്പനി പണി കഴിപ്പിച്ചു. സുഡാൻ അമ്പത് വർഷം കൊണ്ട് സാധ്യമാക്കനാവാത്ത വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷം കൊണ്ട് ഉസാമ സുഡാനിൽ നടത്തി. 1993 സോമാലിയയിൽ നടന്ന അമേരിക്കൻ ആക്ഷനിലും ഉസാമക്ക് പങ്കുള്ളതായി പറയപ്പെടുന്നു. സോമാലിയയിലെ ഭക്ഷ്യക്ഷാമവും ആഭ്യന്തര അസ്ഥിരതകളും നടക്കുന്ന സമയത്ത് സൈനിക ഇടപെട്ട അമേരിക്കൻ സൈന്യത്തെ സുഡാൻ ഉൾപെടെയുള്ള ആഫ്രിക്കൻ അറബ് രാജ്യങ്ങൾ ഇതിനെ എതിർത്തു. തുടർന്ന് നടന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ നാശനഷ്ടം നേരിട്ട അമേരിക്കൻ സൈന്യം പിൻവാങ്ങി.ജിഹാദി പ്രവർത്തനങ്ങളും വിമർശനങ്ങളും അവസാനിപ്പിക്കണമെന്ന സ്വന്തം കുടുംബത്തിന്റെ ആവശ്യം നിരാകരിച്ച ഉസാമ സുഡാന്റെ തലസ്ഥാനമായ ഖർത്തൂമിനെ തന്റെ ജിഹാദി പ്രവർത്തനങ്ങളുടെ പുതിയ ആസ്ഥാനമാക്കി. സുഡാനിൽ നിന്നു കൊണ്ടും അദ്ദേഹം സൗദി രാജാവിനെതിരെ ശബ്ദമുയർത്തി.

ആയിടക്ക്‌ സുഡാനിലെ ഭരണ കൂടത്തിനെതിരെ ഉണ്ടായ ജനകീയ പ്രക്ഷോഭത്തെ തകർക്കാൻ ഉസാമയുടെ അറബ് സൈന്യത്തെ ഉപയോഗിക്കാൻ ഹസൻ തുറാബി ആവശ്യപ്പെട്ടു. എന്നാൽ സ്വന്തം ജനങ്ങൾക്കെതിരെ ആയുധമെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു ഉസാമ ഇതിനെ എതിർത്തു. ഇതിനെ ത്തുടർന്ന് ഹസൻ തുരാബിയും ഉസാമയും തമ്മിൽ തെറ്റി. സൗദി അറേബ്യയുടേയും അമേരിക്കയുടേയും സമ്മർദ്ദവും കൂടിയായതോടെ 1996 ൽ സുഡാൻ വിട്ടും പോവാൻ തുറാബി ഉസാമയോട് ആവശ്യപ്പെട്ടു. അപ്പോഴേക്കും അഫ്ഗാനിൽ സോവിയറ്റ് യൂണിയൻ വിരുദ്ധ യുദ്ധത്തിലെ പഴയ സഹപ്രവർത്തകർ അടക്കമുള്ള താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തിരുന്നു. താലിബാൻ ഉസാമയെ അഫ്ഗാനിലേക്ക് സ്വാഗതം ചെയ്തു.

1996 ഉസാമ അഫ്ഗാനിലെ ജലാലാബാദിലെത്തി. ഒസാമയുടെ അഫ്ഗാനിസ്താനിലെ സാന്നിദ്ധ്യം അഫ്ഗാനിസ്താനിലെ ആഭ്യന്തര സംഭവ വികാസങ്ങൾക്ക് അന്താരാഷ്ട്രമാനം കൈവരാനും ഇടയാക്കി. എന്നാൽ അഫ്ഗാനിലെ ആഭ്യന്തര യുദ്ധത്തിൽ വിഷമം പൂണ്ട ഉസാമ അവരെ പരസ്പരം ഒന്നിച്ചിരുത്താനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടുവെങ്കിലും സംഗതി വിജയം കണ്ടില്ല.അതിനിടക്ക് പരിശീലനം നേടിയ അൽ ഖാഇദ പോരാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ തത്പര്യങ്ങൾക്ക് നേരെ ആക്രമണം തുടങ്ങി. 1992 ഡിസംബരിൽ യമനിലെ ഗോൾഡ് മിഹോർ ഹോട്ടൽ ആക്രമിച്ച് ആസ്ത്രേലിയൻ പൗരനെ വധിച്ചു.

1998 ൽ ഉസാമയും ഡോ. അയ്മൻ സവാഹിരിയും മറ്റ് നിരവധി പണ്ഡിതന്മാരും ചേർന്ന് ലോകത്തെവിടെയുമുള്ള അമേരിക്കൻ താത്‌പര്യങ്ങളെ അപരാധി-നിരപരാധി വേർതിരിവില്ലതെ അക്രമിക്കുവാൻ ലോക മുസ്ലിംകളോടാവശ്യപ്പെട്ടു.അതിന് ശേഷം ലോകത്ത് പലയിടങ്ങളിലായി അമേരിക്കക്കാർക്കെതിരെ ആക്രമണങ്ങൾ നടന്നു. അതിനിടെ പാകിസ്താനിൽ നിന്ന് സുഡാനിലേക്ക് ഉസാമ കടന്നു. യമനിലെ കോൾ ആക്രമണം ഉസാമയുടെ പേരിൽ വന്നു.

1995 ൽ അതേ വർഷം നവംബറിൽ റിയാദിൽ കാർ ബോംബ് സ്ഫോടനം. അഞ്ച് യുഎസ് സൈനികരും രണ്ട് ഇന്ത്യൻ വംശജരും കൊല്ലപ്പെട്ടു. അറുപതോളം പേർക്ക് പരുക്ക്. ഇതിന്റെയൊക്കെ പിന്നിൽ ഉസാമയാണെന്ന് ആരോപണമുയർന്നു. എന്നാൽ പ്രസ്തുത ആക്രമണങ്ങളിൽ തനിക്ക് പങ്കില്ലെന്ന് പറയുന്നതോടൊപ്പം ആ പ്രവർത്തനത്തെ ന്യായീകരിക്കുക കൂടി ചെയ്തു ഉസാമ.
1993 ൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെൻററിൽ നടത്തിയ ബോംബ് ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റു. ഇതോടെ ലോക ശ്രദ്ധ ബിൻ ലാദനിലേക്കായി.

1996 ജൂൺ 25 ന് സൗദി അറേബ്യയിലെ ഖൊബാർ സൈനിക കേന്ദ്രത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചു കയറ്റി. 19 അമേരിക്കക്കാർ കൊല്ലപ്പെട്ടു. 386 പേർക്കു പരുക്കേറ്റു. തുടർന്ന് യുഎസിന്റെ സൗദി അറേബ്യയുടെയും ശക്തമായ സമ്മർദ്ദത്തെ ത്തുടർന്ന് സുഡാനും ലാദനെ പുറത്താക്കി. മൂന്നു ഭാര്യമാർക്കും 10 മക്കൾക്കു മൊപ്പം അഫ്ഗാനിലേക്ക് പലായനം ചെയ്തു.
1998 ഓഗസ്റ്റ് 7 ന് കെനിയയിലെ നെയ്റോബിയിലും താൻസാനിയയിലും യുഎസ് എംബസിക്കു മുന്നിൽ നടത്തിയ ബോംബ് ആക്രമണങ്ങളിൽ 224 പേരെ വധിച്ചു.

1999 ൽ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉസാമ ബിൻ ലാദൻ ഇടം നേടി. 2000 ഒക്ടോബർ 12 ന് യെമനിലെ യുഎസ് കേന്ദ്രത്തിൽ അൽ ക്വയ്ദ നടത്തിയ ചാവേർ ആക്രമണത്തിൽ 17 യുഎസ് സൈനികർ കൊല്ലപ്പെട്ടു. ലോകത്തെ ഞെട്ടിച്ചു കൊണ്ട് 2001 സപ്തംബർ 11 ആം തിയതി റാഞ്ചിയ യാത്രാവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം/വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗൺ എന്നിവിടങ്ങളിൽ നടത്തിയ ആക്രമണത്തിൽ 2977 പേരാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നിലും ഉസാമയാണെന്നാണ് ആരോപണം. എന്നാൽ അഫ്ഗാനിലെ ഏതോ മലയടിവാരത്തിലിരുന്ന് അത്തരം ആക്രമണം സംഘടിപ്പിക്കാൻ ഉസാമക്കാവിലെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.

തുടർന്ന് സുഡാനിലേയും അഫ്ഗാനിലേയും ലാദന്റെ പരിശീലന കേന്ദ്രങ്ങളിൽ യുഎസ് മിസൈൽ ആക്രമണം നടത്തുകയും 20 അൽ ക്വയ്ദ ഭീകരരെ വധിക്കുകയും ചെയ്യ്തു. ലാദൻ കൊടും കുറ്റവാളിയെന്നു യുഎസ് കോടതി പ്രഖ്യാപിച്ചു. തുടർന്ന് ഉസാമയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അഞ്ച് മില്യൺ യുഎസ് ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു. ഉസാമയെ പിടിക്കാൻ അമേരിക്ക നിരവധി തിരച്ചലുകൾ നടത്തിയീട്ടുണ്ട്. അവസാനം 2011 മെയ് 1 ആം തിയതി പാകിസ്താനിൽ അമേരിക്ക നടത്തിയ സൈനിക നടപടിയിൽ ബിൻ ലാദൻ കൊല്ലപ്പെട്ടു.