Ostrich People
ഒട്ടക പക്ഷിയുടെ കാലുകളുമായി ജീവിക്കുന്ന വിചിത്ര മനുഷ്യർ …

Sreekala Prasad

വടക്കൻ സിംബാബ്വെയിലെ കന്യേംബ പ്രദേശത്ത് വ്യാപിച്ചിരിയ്ക്കുന്ന ഒരു ഗോത്രമാണ് വഡോമ .ഡോമയെന്നും ഈ വംശം അറിയപ്പെടുന്നുണ്ട്. ഉറുംഗ്വെ, സിപോളിലോ എന്നീ ജില്ലകളിൽ ആണ് ഇവരുടെ സാന്നിദ്ധ്യം.അപൂർവ്വ ജനിതക വൈകല്യമായ എക്ട്രോഡാക്ടിലി ഈ വംശജരിൽ പ്രകടമാണ്.

എക്ട്രോഡക്റ്റിലി എന്ന ഈ ജനിതക രോഗത്തിന്‍റെ ഫലമായി ഏഴാമത്തെ ക്രോമോസോമിന്‍റെ വിഘടനത്തിൽ ചില പാകപ്പിഴകൾ സംഭവിക്കുന്നു. തുടർന്നാണ് വിരലുകൾ വളഞ്ഞ്പോവുന്നതും രണ്ടായി പിളർന്ന് ഒട്ടകപ്പക്ഷിയുടെ കാലിന് സാമ്യമുള്ള കാലുകൾ രൂപപ്പെടുന്നത്. വളരെ അപൂർവ്വമായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണിത്. സിംബാവയിലെ ഡോമ ഗോത്രത്തിൽപ്പെട്ട ഭൂരിഭാഗം ആളുകളും ഈ രോഗത്തിന് അടിമപ്പെട്ട് ഒട്ടകപ്പക്ഷിയുടെ കാലുമായി ജീവിക്കുന്നവരാണ്. ഒട്ടകപക്ഷിയുടെ പാദത്തിന്ന് സമാനമായി കാണുന്ന ഇവരുടെ ഈ പ്രത്യേകതയ്‌ക്ക്‌ ശരിയായി പ്രതിവിധി കണ്ടെത്താൻ വൈദ്യശാസ്ത്രത്തിന്ന് ഇത്‌ വരെ സാധിച്ചിട്ടില്ല.

രണ്ട്‌ കാലിലുമായി ഇവർക്ക്‌ 4 വിരലുകളേ കാണൂ. അതായത്‌ ഓരോ കാലിലും നടുവിലെ 3 വിരലുകളില്ലാതെ രണ്ട്‌ മാത്രം വിരലുകൾ വശങ്ങളിലേയ്‌ക്ക്‌ വളഞ്ഞു നിൽക്കുന്ന പാദമാണ്‌ ഇവിടത്തെ ഭൂരിഭാഗം ജനങ്ങളിലും കാണപ്പെടുന്നത്‌. ജനിതകതകരാർ മൂലം വളരെ വളരെ അപൂർവ്വമായി മനുഷ്യരിൽ കാണപ്പെടാറുള്ള ഈ വൈകല്യത്തെ ലോബ്സ്ടര്‍ ക്ളോ സിന്ദ്രോം എന്നും വൈദ്യശാസ്ത്രം വിളിക്കുന്നു.

ഈ ഗോത്രവർഗ്ഗം കൃഷി ചെയിത്‌ ജീവിക്കുന്ന വിഭാഗമല്ല. കാട്ടുകനികളും കാട്ടു മൃഗങ്ങളെ കെണിയിൽ പെടുത്തി ഭക്ഷിച്ചുമാണ്‌ ഇവർ ജീവിക്കുന്നത്‌. ഇരുപതിനായിരത്തിൽ താഴെ വരുന്ന ജനസംഖ്യയുള്ള വാഡോമ ഗോത്രത്തിലെ യുവാക്കൾക്ക്‌, സ്വന്തം ഗോത്രത്തിൽ നിന്നല്ലാതെ വിവാഹം കഴിക്കാൻ ഗോത്രനിയമം അനുവദികുന്നില്ല. അഥവാ വിവാഹം കഴിച്ചാൽ ഗോത്രത്തിൽ നിന്ന് പുറത്താകും. ഒരേ വർഗ്ഗത്തിലും കുടുംബത്തിലും പെട്ടവർ തമ്മിൽ കാലാകാലങ്ങളിലായി നടത്തി വരുന്ന വിവാ ഹം ആയത് കൊണ്ട് തന്നെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ ഈ സ്ഥിതി തുടർന്ന് കൊണ്ടേയിരിക്കുന്നു.

Leave a Reply
You May Also Like

മഴവെള്ളം രണ്ട് കടലിലേക്ക് വഴി പിരിയുന്ന സ്ഥലം

Bisile Ridge Point … മഴവെള്ളം രണ്ട് കടലിലേക്ക് വഴി പിരിയുന്ന സ്ഥലം ✍️ Sreekala…

രാവിലെ ഇന്ധനം നിറച്ചാൽ മൈലേജ് കൂടുതൽ ലഭിക്കുമോ?

രാവിലെ ഇന്ധനം നിറച്ചാൽ മൈലേജ് കൂടുതൽ ലഭിക്കുമോ? അറിവ് തേടുന്ന പാവം പ്രവാസി കാറിൽ രാവിലെ…

എക്‌സ്-റേ ഒബ്‌സർവറ്ററികളുടെ പ്രസക്തി

Sabu Jose SMEX – 14 മൂന്ന് ബഹിരാകാശ ദൂരദർശി നികളുടെ സംഘാതമായ ഈ എക്‌സ്-…

മാനേജരുടെ മകളെ വളയ്ക്കാൻ നോക്കി, ഭർത്താവിനെ കൊന്നു, കോടികൾ ഉണ്ടായിട്ടെന്താ ശരവണ ഭവൻ മുതലാളിയുടെ ജീവിതം നായ നക്കി

ശരവണഭവൻ മുതലാളിയുടെ ജീവിതം അറിവ് തേടുന്ന പാവം പ്രവാസി ഒരു സാധാരണകുടുംബത്തിൽ ജനിച്ചുവളർന്ന് സ്വന്തം കഠിനാധ്വാനവും,…