ഔസേപ്പച്ചൻ വാളക്കുഴി എന്ന നിർമ്മാതാവിനെ സിനിമാരാധകർക്കു പരിചയമുണ്ടാകും.നോക്കെത്താദൂരത്ത് കണ്ണും നട്ട് , കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, റാംജിറാവു സ്പീക്കിങ്, ഹിറ്റ്ലർ, കിംഗ്ലയർ, ഒരു അഡാർ ലൗ എന്നീ സിനിമകൾ എല്ലാം അദ്ദേഹം നിർമ്മിച്ചതാണ്. അദ്ദേഹത്തിന്റെ ‘ഞാനും നിങ്ങൾ അറിഞ്ഞവരും ‘ എന്ന ഒരു ചലച്ചിത്രനിർമ്മാതാവിന്റെ ഓര്മക്കുറിപ്പുകളിൽ ആണ് മമ്മൂട്ടിയെ കുറിച്ചുള്ള ഇക്കാര്യം പരാമർശിക്കുന്നത്.
മുപ്പത്തിയൊന്നാം വയസിലാണ് മമ്മൂട്ടി പടയോട്ടം എന്ന സിനിമയിൽ മോഹൻലാലിൻറെ അച്ഛനായി അഭിനയിക്കുന്നത്. ജിജോ പുന്നൂസ് സംവിധാനം ചെയ്തു നവോദയ പുറത്തിറക്കിയ ചിത്രം ആയിരുന്നു പടയോട്ടം. ആ അച്ഛൻ വേഷം മമ്മൂട്ടിക്ക് ചേരില്ല എങ്കിൽ പോലും അദ്ദേഹം തന്റെ അഭിനയം കൊണ്ട് അത് ഭംഗിയാക്കി. പടയോട്ടത്തിൽ അഭിനയിക്കാനെത്തിയ മമ്മൂട്ടിയെ വിളിക്കാൻ സിബിമലയിൽ ആണ് റെയിൽവേ സ്റ്റേഷനിൽ പോയത്. നവോദയയിൽ വന്നപാടെ കട്ടിലിൽ കയറിക്കിടന്നു ആരെയും കൂടാതെ, കഥകേൾക്കട്ടെ എന്നും അപ്പച്ചൻ എവിടെ എന്നുമൊക്കെ അദ്ദേഹം ചോദിച്ചു . ജുബ്ബയും മുണ്ടുമായിരുന്നു വേഷം .കയ്യിലൊരു സഞ്ചിയുമുണ്ട് . മമ്മൂട്ടിയുടെ പെരുമാറ്റം കണ്ടപ്പോൾ പലർക്കും രസിച്ചില്ല. അപ്പച്ചൻ വരുന്നതിനു മുൻപ് ഇയാളെ പറഞ്ഞുവിടാമെന്ന അഭിപ്രായമുണ്ടായി. മമ്മുക്കയുടെ ആഢ്യത്വമുള്ള ആ സ്വഭാവം അന്നും ഇന്നും ഒരുപോലെ തന്നെയെന്നും ഔസേപ്പച്ചൻ വാളക്കുഴി എഴുതുന്നു.