Josemon Vazhayil

കാസർകോട് ജില്ലയിലെ തടിയൻകൊവ്വൽ ഗ്രാമത്തിലെ വാർഡ് മെമ്പർ പി പി കുഞ്ഞികൃഷ്ണൻ മാഷിന് അഭിനയമെന്നത് പുതുമയുള്ള കാര്യമൊന്നുമല്ല.നാടിൻ്റെ സ്വന്തം മനീഷാ തിയറ്ററിലൂടെ തെരുവ് നാടകങ്ങൾ മുതൽ വാർഷികനാടകം വരെയും… പിന്നെ എൻ എൻ പിള്ള സ്മാരക നാടകമത്സരങ്ങളിലും അതുപോലെ അന്നാട്ടിലെ മറ്റ് പല ക്ലബ് നാടകവേദികളിലും അരങ്ങ്തകർത്തഭിനയിച്ചിട്ടുള്ള പ്രതിഭയാണ് അദ്ദേഹം.നാടകം ഒരു പാഷനായി കൂടെയുണ്ടെങ്കിലും കുഞ്ഞികൃഷ്‌ണൻ മാഷിൻ്റെ ജോലി കുട്ടികളെ ഹിന്ദി പഠിപ്പിക്കുക എന്നതായിരുന്നു. ഉദിനൂർ സെൻട്രൽ AUP സ്കൂളിൽ ഹിന്ദി അധ്യാപകനായിരുന്ന കുഞ്ഞികൃഷ്ണൻ മാഷ് തൻ്റെ റിട്ടയർഡ് ലൈഫിൻ്റെ ആസ്വാധനത്തിനിടയിലാണ്, ന്നാ താൻ കേസ് കൊട് സിനിമയിലേക്കുള്ള വിളി വന്നത്.

നാട്ടിലെ നാടകങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള കുഞ്ഞികൃഷ്ണൻ മാഷിന് സിനിമയിൽ അവസരം കിട്ടുമെന്ന് തീരെയും പ്രതീക്ഷയില്ലാതിരുന്നതിനാൽ രണ്ട് വട്ടം വിളിച്ചപ്പോഴാണ് ഒഡീഷൻ നടക്കുന്നിടത്ത് ചെന്ന് കാണുന്നതും, ഒരു ഫോട്ടോ കൊടുത്ത് പോരുന്നതും.ഒഡീഷനു വേണ്ടി രണ്ട് യാത്ര… പിന്നെ ഒരു പ്രതീക്ഷയുമില്ലാതെ ആ കാര്യം വിട്ട് കളഞ്ഞ രണ്ടാഴ്ച്ച…! മാഷിനെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് മാധവൻ്റെ വിളി വന്നത്. തുടർന്ന് അഭിനയകളരി പോലൊരു പ്രീ ഷൂട്ട്. ‘ന്നാ താൻ കേസ് കൊട്‘ സിനിമ തന്നെ പ്രദശനത്തിനല്ലാതെ അഭിനയകളരിയുടെ ഭാഗമായി നിർമ്മിക്കുക തന്നെ ചെയ്തു. തുടർന്നാണ് കുഞ്ചാക്കോ ബോബനൊപ്പം ‘ന്നാ താൻ കേസ് കൊട്‘ ൻ്റെ ഒറിജിനൽ വെർഷൻ്റെ ഷൂട്ടിലേക്ക് കടന്നത്. കുഞ്ഞികൃഷ്ണൻ മാഷിൻ്റെ വാക്കുകളിൽ പറഞ്ഞാൽ, എല്ലാം പ്രതീക്ഷിക്കാതെ വന്ന വലിയ കാര്യങ്ങളാണ്. ഒപ്പം ഇതിൻ്റെ ബാക്കിയായി നല്ല വേഷങ്ങൾ തേടി വന്നാൽ ഉറപ്പായും അഭിനയിക്കും. അക്കാര്യത്തിൽ ഭാര്യ സരസ്വതി ടീച്ചറും മക്കൾ സാരംഗും, ആസാദും കട്ടക്ക് കൂടെയുണ്ട്.

**

Leave a Reply
You May Also Like

വ്യാജനെ ഒതുക്കാന്‍ ശ്രമം; ഇനി പ്ലാസ്റ്റിക് നോട്ടുകളും..

പ്ലാസ്റ്റിക് നോട്ടുകളില്‍ എളുപ്പം അഴുക്ക് പിടിക്കുകയോ പെട്ടെന്ന് കീറിപ്പോവുകയോ ചെയ്യില്ല.

പുരുഷനെ വെറുപ്പിക്കുന്ന അഞ്ചു കാര്യങ്ങള്‍

നിരവധി സഹോദരിമാരുടെ മെസ്സേജുകളും മറ്റും എനിക്ക് കിട്ടുന്നുണ്ട് . പലരുടെയും പ്രോബ്ലെംസ് പലതാണ്. വിവാഹ ജീവിതത്തിലെ ചില പ്രശ്നങ്ങള്‍ അനുഭവിക്കുന്ന സഹോദരിമാരുടെ അനുഭവങ്ങള്‍ എനിക്ക് ശരിക്കും ഫീല്‍ ചെയ്യുന്നുണ്ട്. അതിനാല്‍ അങ്ങിനെ ഉള്ള പ്രോബ്ലെംസ് ആദ്യം അഡ്രസ്സ് ചെയ്യാം. ആദ്യമായി ചില കാര്യങ്ങള്‍ പറയാം.ചിലപ്പോള്‍ നമ്മളുടെ ഭര്‍ത്താക്കന്മാരുടെ കുഴപ്പങ്ങള്‍ മാത്രം ആയിരിക്കില്ല ദാമ്പത്യത്തിലെ പ്രോബ്ലംസിന്റെ കാരണം. നമ്മളുടെ പെരുമാറ്റങ്ങളും കുഴപ്പങ്ങള്‍ ഉണ്ടാക്കാമല്ലോ. അതാണ്‌ ഞാനിവിടെ പറയാന്‍ പോകുന്നത്. ഈ പറയാന്‍ പോകുന്ന അഞ്ചു കാരണങ്ങള്‍ നിങ്ങള്‍ സഹോദരിമാര്‍ പ്രത്യേകമായി ശ്രദ്ധിക്കുക.

Art of Parenting അഥവാ രക്ഷകര്‍തൃത്വം എന്ന കല.

എന്താണ് പാരെന്റിംഗ്? മലയാള ഭാഷയില്‍ രക്ഷകര്‍തൃത്വം എന്നതിനെ നിര്‍വചിക്കാം. പക്ഷെ എന്താണീ രക്ഷാകര്‍തൃത്വം? വളരെ ബൃഹത്തായ,…

facebook ലെ മഴവില്ലില്‍ ‘പച്ച’ എവിടെ?

എടാ തമ്പി നീ ആ കടയില്‍ വരെ പോയി കുറച്ചു സാധങ്ങള്‍ വാങ്ങിക്കൊണ്ടു വാ.. കുറച്ചു കഴിയട്ടമ്മേ, ഞാന്‍ അത്യാവശ്യമായി ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുവാ.. തമ്പി അളിയന്റെ ജോലി തകൃതിയില്‍ നടക്ക്കുകയാണ്. കുറച്ചു സമയം കഴിഞ്ഞു വീണ്ടും അമ്മയുടെ വിളി വന്നു. നീ പോകാറായില്ലേ? ഇപ്പം പോകാമമ്മേ; തമ്പി അളിയന്റെ ശബ്ദത്തില്‍ അല്‍പ്പം രോഷവും കലര്‍ന്നിരുന്നു. വീണ്ടും പല ആവര്‍ത്തി വിളികള്‍ തുടര്‍ന്നെങ്കിലും തമ്പി അളിയന്റെ ജോലി മാത്രം തീര്‍ന്നില്ല. നീ ആ കതകു അടച്ച്‌ചെക്കണേ, ആരെങ്കിലും കേറി വല്ലതുമെടുത്തോണ്ട് പോയാലും ആരുമറിയില്ല..