ക്ഷേത്രം അവസാനമായി ബലമായി പിടിച്ചടക്കിയവർ എന്നതിൽ കവിഞ്ഞു തിരുവിതാംകൂർ രാജകുടുംബത്തിന് ക്ഷേത്രത്തിൽ പ്രത്യേകിച്ചൊന്നും അവകാശപെടാനില്ല

    476

    ചേര രാജക്കൻമാർ നിർമിച്ചത് എന്ന് വിശ്വസിക്കുന്ന പത്മനാഭ ക്ഷേത്രത്തിന്റെ ഭരണം AD 1045 മുതൽ നോക്കി നടത്തിയിരുന്നത് ‘എട്ടര യോഗം ‘ എന്നറിയപെട്ടിരുന്ന ഒരു കൂട്ടം ഭക്തസംഘമായിരുന്നു. തിരുവിതാംകൂറിലെ പ്രബലമായ കുടുമ്പങ്ങളായിരുന്നു എട്ടരയോഗത്തിലെ പ്രതിനിധികൾ. പല പല രാജക്കൻമാർ വന്ന് പോയെങ്കിലും ‘എട്ടര യോഗം ‘ സമാധാന പുർവം നൂറ്റാണ്ടുകളോളം പത്മാനാഭ ക്ഷേത്രം ഭരിച്ചു പോന്നു.എന്നാൽ എട്ടരയോഗമുണ്ടായി 700 വർഷങൾക്ക് ശേഷം,AD 1731ൽ അയൽ രാജ്യമായ വേണാട്ടിലെ രാജാവായ ‘മാർത്താണ്ഡ വർമ ‘ പത്മനാഭസ്വാമീ ക്ഷേത്രം ആക്രമിക്കുകയും ഒരു ദയയുമില്ലാതെ എട്ടരയോഗത്തിലെ എല്ലാ അംഗങ്ങളെയും അവരുടെ കുടുമ്പാംഗങളെയും കൊന്നൊടുക്കുകയും ചെയ്തു. പിന്നെയും ബാക്കിയായ എട്ടരയോഗത്തിൽപെട്ടവരെ അന്ന് രാത്രി തന്നെ നാടുകടത്തി.അങ്ങനെ, എട്ടരയോഗത്തിന്റെ ചോരയുടെ നനവിൽ ‘തിരുവിതാംകൂർ’ എന്ന പുത്തൻ രാജ്യം നിലവിൽ വന്നു. മാർത്താണ്ഡവർമ തിരുവിതാംകൂറിന്റെ ആദ്യ രാജാവായി.

    പിന്നീട് മാർത്താണ്ഡ വർമ, താൻ എട്ടരയോഗത്തെ കൊന്നിട്ട അതേ പത്മനാഭന്റെ മുന്നിൽ ചെന്ന് പത്മനാഭ ദാസനുമായി. മാർത്താണ്ഡ വർമ ക്ഷേത്രം പിടിച്ചടക്കുന്നത് മുതൽ, തിരുവിതാകൂർ എന്ന രാജ്യം ബ്രിട്ടിഷുകാരുടെ കൈയിൽ എത്തുന്നത് വരെ തിരുവിതാംകൂറിന് വെറും മൂന്ന് രാജാക്കൻമാർ മാത്രം.തിരുവിതാംകൂറിന് തുടക്കമിട്ട മാർത്താണ്ഡവർമ അനിഴം തിരുനാൾ (1729 – 1758), കാർത്തിക തിരുനാൾ രാമ വർമ (1758 – 1798),അവിട്ടം തിരുനാൾ ബാല രാമവർമ (1798-1810)ബാല രാമവർമയുടെ കാലത്ത് ബ്രിട്ടിഷുകാർ തിരുവിതാംകൂറിന്റെ ഭരണം ഏറ്റെടുത്തു.ഒരു തിരുവിതാംകൂർ രാജാവ് സ്വതന്ത്രമായി തിരുവിതാംകൂർ ഭരിച്ചത് കൂടി വന്നാൽ 70 വർഷം മാത്രമായിരിക്കും. ആയിരത്തിന് മുകളിൽ പഴകമുള്ള ക്ഷേത്രത്തെ സമ്പന്ദിച്ച് അത് വളരെ ചെറിയ ഒരു കാലഘട്ടമാണ്. (പത്മനാഭ ക്ഷേത്രവും എട്ടരയോഗവും നിർമിച്ചത് പരശുരാമനാണന്നാണ് ഹിന്ദു വിശ്വാസം.വിശ്വാസം മാറ്റി നിർത്തിയാൽ തന്നെ ആയിരത്തിന് മുകളിൽ പഴക്കം ക്ഷേത്രത്തിന് കാണും. BC മൂന്നാം നൂറ്റാണ്ടിൽ രേഖപെടുത്തിയ ചേര രാജാവിന്റെ സ്വർണ ക്ഷേത്രം ഇതാണോ എന്നും സംശയം നിലനിൽക്കുന്നു )

    ക്ഷേത്രം അവസാനമായി ബലമായി പിടിച്ചടക്കിയവർ എന്നതിൽ കവിഞ് തിരുവിതാംകൂർ രാജകുടുമ്പത്തിന് ക്ഷേത്രത്തിൽ പ്രത്യേകിച്ചൊന്നും അവകാശപെടാനില്ല.ഇനി നിധിയുടെ കാര്യം,തിരുവിതാംകൂറിനെ ആക്രമിക്കാതെ വിടുന്ന പക്ഷം ആർകോട്ട് നവാബിന് വർഷാ വർഷം ഭീമമായ തുക ( 6000 രൂപയും ആനയും) നൽകികൊള്ളാം എന്ന് മാർത്താണ്ഡവർമ ഒരു കരാർ ഉണ്ടാക്കിയിരുന്നു.അത് കൂടാതെ നായർ കുടുമ്പത്തിൽ ജനിച്ചതിനാൽ ജാതിയിൽ ശുദ്രനായ തിരുവിതാംകൂർ രാജാവിന് ഹിരണ്യഗർഭം എന്ന യാഗത്തിലൂടെ സാമന്ത ക്ഷത്രിയനായി (വർമ) മാറേണ്ടതായിട്ടുണ്ടായിരുന്നു. യാഗങ്ങളിൽ ഏറ്റവും ചിലവ് കൂടിയ യാഗമാണ് ഹിരണ്യഗർഭം. സ്വർണം കൊണ്ട് വലിയൊരു ഗോളമുണ്ടാക്കി അതിലേക്ക് ഒരു നായർ ഇറങ്ങുകയും, മന്ത്രങൾക്കും യാഗങ്ങൾക്കും ശേഷം ഒരു സാമന്ത ക്ഷത്രിയനായി പുറത്തിറങുകയും ചെയ്യും. ശേഷം സ്വർണ ഗോളം മുറിച്ച് ബ്രാഹ്മണർക്ക് ദക്ഷിണയായി നൽകുകയും വേണം. ഒരു ബ്രാഹ്മണന് ഇത്രയിൽ കുറയാത്ത സ്വർണം കൊടുക്കണം എന്നൊക്കെ കണക്കുണ്ട്.

    യുദ്ധങ്ങളും, ആർക്കോട്ട് നവാബിന് കൊടുക്കാനുള്ള തുകയും, ഹിരണ്യഗർഭവും തുടർന്നുള്ള ഏർപ്പാടുകളുമെല്ലാമായി സാമ്പത്തികമായി ഞെരുക്കത്തിലായിരുന്നു തിരുവിതാംകൂർ രാജാവ്. സ്വതന്ത്രമായി ഭരിച്ച 70 വർഷത്തിൽ പത്മനാഭന്റെ നിധി ശേഖരത്തിലേക്ക് എന്തെങ്കിലും കൊടുക്കാൻ തിരുവിതാംകൂർ രാജാക്കൻമാർക്ക് കഴിഞെങ്കിൽ അത് അത്ഭുതം എന്നേ പറയാൻ പറ്റൂ. അമ്പലത്തിലെ സ്വത്തുക്കൾ എല്ലാം തന്നെ ചേര, ചോള, പാണ്ട്യ, പല്ലവ തുടങിയ സാമ്രാജ്യങളുടെ സംഭാവനയാണ്.ഇത്രയും എഴുതാൻ കാരണം, പലരും ചരിത്രം എന്താണന്ന് അറിയാതെ പത്മനാഭ ക്ഷേത്രതിന്റെയും സ്വത്തുകളുടെയും അവകാശികളായി തിരുവിതാക്കൂർ രാജകുടുമ്പത്തെ വാഴിച്ച്, ആനയേക്കാൾ ബഹുമാനം ആന പിണ്ടത്തോട് കാണിക്കുന്നത് കണ്ടത് കൊണ്ട് മാത്രമാണ്.