പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയും, രാജകുടുംബമാഹാത്മ്യവും, സവർണ്ണ ഹിന്ദു തള്ളുകളും

135

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയും, രാജകുടുംബമാഹാത്മ്യവും, സവർണ്ണ ഹിന്ദു തള്ളുകളും.

ആർഷഭാരത-സവർണ്ണ ഹിന്ദു-സംഘി പ്രതാപകാല കഥകളിലെ വളരെ ഉയർന്നു നിൽക്കുന്ന ഒരു എപ്പിസോഡാണ് തിരുവിതാംകൂർ രാജകുടുംബത്തിന്റെ മാഹാത്മ്യം. തിരുവനന്തപുരത്താണ് സംഘികൾക്ക് ഏറ്റവും ഹോൾഡ് എന്നറിയാമല്ലോ, സകല സംഘികളും മറ്റ് കുറേ അമാനവ അനാക്രികളും തിരുവിതാംകൂർ രാജകുടുംബത്തിന്റെ അപദാനങ്ങൾ പാടിപ്പുകഴ്ത്തുന്നത് കാണാം. ഈ മണ്ടേഷുകൾ ഇപ്പോഴും തമ്പുരാൻ, തമ്പുരാട്ടി എന്നൊക്കെ വിളിക്കുന്നതും കാണാം.
എന്താണ് യാഥാർത്ഥ്യം, ആ കാലഘട്ടത്തിലെ ഏതൊരു നാട്ടുരാജാക്കന്മാരെയും പോലെ യുദ്ധം ചെയ്തും, പിടിച്ചടക്കിയും, കൊന്നും കൊലവിളിച്ചും ഒക്കെത്തന്നെയാണ് ഈ സമ്പത്തൊക്കെ ഉണ്ടാക്കിയത്. രാജകുടുംബവും, ബ്രാഹ്മണരും, രാജകുടുംബത്തിന്റെ ആജ്ഞാനുവർത്തികളായി ചേർന്ന് നിന്നിരുന്ന നായൻമാരും താഴ്ന്ന ജാതിക്കാരെ മൃഗീയമായി ചൂഷണം ചെയ്തിരുന്നു. 1855ൽ ബ്രിട്ടീഷുകാർ ഇടപെട്ട് നിർത്തലാക്കുന്നത് വരെ അടിമത്തം പോലുമുണ്ടായിരുന്നു.
പ്രജകളുടെ മേൽ ഭീകരമായ നികുതികൾ അടിച്ചേൽപ്പിച്ചിരുന്നു, നികുതി അടക്കാത്തവരുടെ മേൽ മൃഗീയമായ ശിക്ഷകൾ ചുമത്തിയിരുന്നു. ഒരേ കുറ്റത്തിന് ഓരോ ജാതിക്കാർക്കും വേറെ, വേറെ ശിക്ഷകളായിരുന്നു. ബ്രാഹ്മണർക്ക് എന്ത് തെറ്റ് ചെയ്താലും കാര്യമായ ശിക്ഷകൾ ഒന്നുമുണ്ടായിരുന്നില്ല. അപ്പോൾ പറഞ്ഞ് വന്നത്, ഇങ്ങനെ കൊന്നും, കൊലവിളിച്ചും, തട്ടിപ്പറിച്ചും, പിടിച്ചടക്കിയും, ഭീഷണിപ്പെടുത്തിയും, പിടിച്ച് പറിച്ചും ഉണ്ടാക്കിയതാണ് ആ നിലവറയിലുള്ളതിൽ ഭൂരിഭാഗവും, അല്ലാതെ തിരുവിതാംകൂർ രാജകുടുംബത്തിന് പദ്മനാഭ സ്വാമി ആകാശത്ത് നിന്ന് കെട്ടിയിറക്കി കൊടുത്തതൊന്നുമല്ല. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ പൂർവ്വികരുടെയെല്ലാം ചോരയും, വിയർപ്പും പുരണ്ട സ്വത്താണത്. ഈ നാട്ടിലെ എല്ലാ പൗരൻമാർക്കും അതിൽ തുല്ല്യ അവകാശമുണ്ട്, അല്ലാതെ ചില സവർണ്ണ ഹിന്ദുക്കൾ പറയുന്നത് പോലെ അത് ദൈവത്തിന്റെയുമല്ല, രാജകുടുംബത്തിന്റെയുമല്ല, ഹിന്ദുക്കളുടെയുമല്ല.ഈ വിഷയം വിശദമായി മനസ്സിലാക്കാൻ ഈ പ്രസന്റേഷനുകൾ കാണാവുന്നതാണ്.