ബെൽജിയത്തിലെ പെയ്റി ഡെയ്സ ( pairi daiza resort ) എന്ന മൃഗശാല റിസോർട്ടിൽ മൃഗങ്ങളുടെ ആവാസവ്യവസ്ഥയിൽ മനുഷ്യർക്കും പങ്കുചേരാം .

അറിവ് തേടുന്ന പാവം പ്രവാസി

കട്ടിയുള്ള ഒരു ചില്ലുകൂടാരത്തിന് അപ്പുറത്ത് മൃഗങ്ങളും ഇപ്പുറത്ത് മനുഷ്യരും. പേടിക്കേണ്ട, കരടിയും കടുവയുമൊന്നും നമ്മളെ ഉപദ്രവിക്കാൻ വരില്ല. നമ്മുടെ വളരെയടുത്ത് വരെ എത്താൻ അവയ്ക്ക് കഴിയുമെങ്കിലും കട്ടിയുള്ള ചില്ലുപാളി ഉള്ളതുകൊണ്ട് നമ്മെ ഒന്നും ചെയ്യാൻ കഴിയില്ല. കിടക്കയിൽ കിടന്നുകൊണ്ട് നമുക്ക് അവയുടെ ചലനങ്ങൾ വീക്ഷിക്കാം, ഫോട്ടോ എടുക്കാം. അങ്ങനെ പലതും സാധ്യമാകും. ശരിക്കും പറഞ്ഞാൽ ഒരു മൃഗശാലയിൽ കിടന്ന അനുഭവം!

ബെൽജിയത്തിലെ ബ്രഗ്ലേറ്റ് എന്ന സ്ഥലത്താണ് വിവിധ മൃഗങ്ങളുടെ ആവാസവ്യവസ്ഥയെ പുനർനിർമിച്ചുകൊണ്ടുള്ള ഈ ഹോട്ടൽ റിസോർട്ട് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒരു മൃഗശാലയ്ക്ക് സമാനമായ ആവാസവ്യവസ്ഥയും , റിസോർട്ടും നിർമിച്ചുകൊണ്ട് മൃഗസ്നേഹികൾക്കും യാത്രികർക്കുമെല്ലാം പുതിയ അനുഭവം കൊണ്ടുവരുന്നു പെയ്റി ഡെയ്സ.

എട്ട് വ്യത്യസ്തമായ തീമുകളിൽ 100 മുറികൾ പെയ്റി ഡെയ്സയിലുണ്ട്. ദി ലാസ്റ്റ് ഫ്രോണ്ടിയർ, ലാൻഡ് ഓഫ് കോൾഡ് എന്നിവ അവയിൽ ചില തീമുകളാണ്. ലാൻഡ് ഓഫ് കോൾഡ് മഞ്ഞുള്ള ഒരു മുറിയിൽ കിടക്കുന്ന അനുഭൂതിയുളവാക്കുന്നു. വാൾറസുകൾക്കും , ധ്രുവക്കരടിക്കുമൊപ്പം സമയം പങ്കിടാം. സൈബീരിയൻ കടുവ, പോളാർ കരടി, സീൽ, പെൻഗ്വിൻ, കടൽസിംഹങ്ങൾ എന്നിങ്ങനെ പല മൃഗങ്ങളും നിങ്ങൾ താമസിക്കുന്ന മുറിയുടെ ജനാലയ്ക്കടുത്ത് വന്നുനിൽക്കും.തുടർച്ചയായി മൂന്നു വർഷം (2018 – 2020) യൂറോപ്പിലെ മികച്ച മൃഗശാലയ്ക്കുള്ള ഡയമണ്ട് തീംപാർക്ക് അവാർഡ് ലഭിച്ചത് പെയ്റി ഡെയ്സക്കാണ്.

**

You May Also Like

ഐഫോൺ ലൈഫ്-സേവിംഗ് സാറ്റലൈറ്റ് ഫീച്ചർ അടുത്ത വർഷം കൂടുതൽ രാജ്യങ്ങളിൽ ലോഞ്ച് ചെയ്യുന്നു

ആളുകളെ കണ്ടെത്തുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സഹായിക്കുന്ന ആപ്പിളിന്റെ ഐഫോൺ സാറ്റലൈറ്റ് ഫീച്ചർ അടുത്ത വർഷം ലോകമെമ്പാടുമുള്ള…

ഫോസിലുകളെ കുറിച്ച് നിങ്ങളറിയാത്ത, അത്ഭുതപ്പെടുത്തുന്ന അറിവുകൾ

ജീവാശ്മം Augustus Morris ( 1 ) ഫോസിലായി തീരുകയെന്നുള്ളത് എളുപ്പമുള്ള കാര്യമല്ല . ദ്രവിച്ച്…

തിരുവനന്തപുരത്തെ മാറനല്ലൂർ പഞ്ചായത്തിലെ ഊരൂട്ടമ്പലം ഗവ.യുപി സ്കൂളിന് ‘പഞ്ചമി’യെന്ന പേര് നൽകിയതിന് പിന്നിലുള്ള ചരിത്രം

തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഊരൂട്ടമ്പലം ഗവ.യുപി സ്കൂളിന് ‘പഞ്ചമി’യെന്ന പേര് നൽകിയതിന് പിന്നിലുള്ള ചരിത്രം…

“മേഘങ്ങൾ കൂടിയിടിക്കുമ്പോൾ ഇടിമിന്നൽ ഉണ്ടാക്കുന്നു” – ഇങ്ങനെ അറിഞ്ഞാൽ മതിയോ ? വ്യക്തമായ അറിവ് ഇല്ലാത്തവർക്ക് വേണ്ടി

ഇടിമിന്നൽ നോട് ഫോബിയ ഉള്ളവരും അല്ലാതെ തന്നെ ലോജിക്കൽ ആയി അനിവാര്യമായ പേടി ഉള്ളവരും ആയവരാണ്…