രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പകൽ നക്ഷത്രങ്ങൾ. ഛായ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം എൻ. ഹരികുമാർ ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ സംവിധായകനായ രാജീവ് നാഥിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് അനൂപ് മേനോൻ ആണ്.

Gnr :- Drama
Lang :- മലയാളം
???? Story with Strong Spoilers

Yadu EZr

സിദ്ധാർത്ഥൻ എന്ന സിനിമ സംവിധായകൻറെ ഏറെ നിഗൂഢതകൾ ഒളിപ്പിച്ച ആത്മഹത്യയും വർഷങ്ങൾക്ക് ശേഷം ആ മരണത്തിലൂടെയും അയാളുടെ ജീവിതത്തിലൂടെയും സിദ്ധാർത്ഥന്റെ മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ. പോരായ്മകളിൽ നിന്നും പറഞ്ഞു തുടങ്ങാം.

2008ൽ പുറത്തിറങ്ങി ഒരു സിനിമ എന്നാൽ സ്ക്രീനിൽ അതിലും പഴഞ്ചനായാണ് ഒരുക്കിയെടുത്തിട്ടുള്ളത്. സിനിമയുടെ തുടക്കത്തിലെ കുറച്ചു രംഗങ്ങളും അതിൽ വരുന്ന പ്ലാസ്റ്റിക് പെർഫോമൻസുകളും ചെറുതല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്.അനൂപ് മേനോൻ തിരക്കഥ എഴുതി രാജീവ് നാഥ് സംവിധാനം ചെയ്ത പകൽ നക്ഷത്രങ്ങൾ രാമചന്ദ്ര ബാബുവിന്റെ സിനിമാട്ടോഗ്രാഫിയും ശ്രീനിവാസിന്റെ എഡിറ്റിങ്ങും തുടങ്ങി ഷഹബാസ് അമൻ ചെയ്ത പാട്ട് വരെ ഇഴപ്പിച്ചു പറയുന്ന ഒരു ഫെസ്റ്റിവൽ മൂഡ് കഥയിലൂടെനീളം വെച്ചാണ് കാഴ്ചയിൽ എത്തിച്ചിട്ടുള്ളത്.
”മരണത്തിൻറെ തുഞ്ചാണിതുമ്പത്ത് ഞാൻ ചെന്നിരിക്കാം,ഒന്ന് ഉന്തി തരാമോ…..” എന്ന് മോഹൻലാൽ ചോദിക്കുന്ന സംഭാഷണമുണ്ട്….

കൂടാതെ പല ഇമോഷൻസിലൂടെ സിദ്ധാർത്ഥൻ എന്ന കഥാപാത്രം സഞ്ചരിക്കുമ്പോഴും മാറിവരുന്ന പ്രകടന ചാരുതയും കൽപ്പനയോട് ഭർത്താവിൻറെ മരണം വിവരിക്കുന്ന രംഗവും ക്ലൈമാക്സിലെ ഭാര്യയോടൊത്തുള്ള രംഗവുമൊക്കെ എന്തു രസമായാണ് പുള്ളി ചെയ്തുവച്ചതെന്ന് കാണേണ്ടത് തന്നെയാണ്.ഇത്തരം സിനിമകളിൽ മോഹൻലാലിനെ കാണാൻ വല്ലാത്തൊരഴകാണ്.താര ജാഡയോ അതിൻറെ പ്രഭാവലയമോ പ്രകടനത്തിൽ കാണാത്ത കഥാപാത്രമായുള്ള നടിപ്പ്… അതിനെ പരിപൂർണ്ണതയിൽ എത്തിച്ച ലാലിന്റെ ശരീര ഭാഷ…ഇതായിരുന്നു മോഹൻലാൽ.മനുഷ്യന്മാരെ പോലെ ഫിലോസഫിയുടെ മറവില്ലാതെ സംസാരിക്കാൻ നിങ്ങൾ ഇപ്പോഴും തയ്യാറല്ല…എന്ന് മോഹൻലാലിനെ നോക്കി മറ്റൊരാൾ പറയുന്നുണ്ട്. ആ ഒരൊറ്റ ഡയലോഗിൽ സിദ്ധാർത്ഥൻ എന്ന കഥാപാത്രം പറയുന്ന സകല ഫിലോസഫിയും മയക്കുമരുന്നിനിപ്പുറം സംഭവിക്കുന്ന മാറ്റമായും ഒളിപ്പിച്ച കഥാപാത്ര ദുരൂഹതയായും പ്രേക്ഷകനിലെത്തിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.കഥയിലേക്ക് വരാം.

വലിയ ഫാൻ ഫോളോയിംങ്ങുള്ള ആർട്ട് സിനിമകളിലൂടെ പേരെടുത്ത സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ ആത്മഹത്യയും അത് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കാതെ വന്ന അയാളുടെ സുഹൃത്തുക്കളുടെ ഓർമ്മകളും പറഞ്ഞു തുടങ്ങുന്ന സിനിമ പിന്നീട് സിദ്ധന്റെ മകൻ എഴുതാൻ പോകുന്ന പുതിയ പുസ്തകം അച്ഛൻറെ ജീവിതമാണെന്നും ദുരൂഹമായ ആ മരണത്തിലേക്ക് സിദ്ധനെ നയിച്ച കാരണമറിയാനും അതിലൂടെ ചുരുളഴിയുന്ന അന്വേഷണങ്ങളും വ്യക്തികളും വെടിപ്പായി പറഞ്ഞ സിനിമയാണ് പകൽ നക്ഷത്രങ്ങൾ.

അനൂപ് മേനോൻ തിരക്കഥ എഴുതിയ ആദ്യ സിനിമ കൂടിയായ പകൽ നക്ഷത്രങ്ങൾ എന്നിലെ പ്രേക്ഷകന് അനുഭവപ്പെട്ടത് ഈ സിനിമയിലെ പല കഥാസന്ദർഭങ്ങളുടേയും സ്പിന്നോഫാണ് മറ്റു പല മേനോൻ സിനിമകൾക്കും ആധാരമായത് എന്നാണ്.

ഡാഫോൾഡിസും അവിടെ സിദ്ധന്റെ ജീവിതത്തിൽ വന്നു പോയ സുഹൃത്തുക്കളും സ്ത്രീകളും ചിലപ്പോൾ ട്രിവാൻഡ്രം ലോഡ്ജിന് കഥയായേക്കാം.ഫിലോസഫി പറയുന്ന ജീവിതത്തെ കവിത പോലെ കാണുന്ന കഥാപാത്രങ്ങൾ മേനോൻ സിനിമകളിൽ പിന്നീട് ഒരുപാട് വന്നു.സംവിധായകനും കൂട്ടരും ഒരല്പം കൂടി ശ്രമിച്ചിരുന്നെങ്കിൽ പകൽ നക്ഷത്രങ്ങൾ ഇതിനേക്കാൾ ഏറെ ചർച്ച ചെയ്യപ്പെടുമായിരുന്നു.നല്ല സിനിമകളെ പ്രമേയങ്ങളെ മറ്റ് ആസ്വാദനങ്ങൾ മാറ്റി നിർത്തി കാണാനും വിലയിരുത്താനും താല്പര്യപ്പെടുന്നവർക്ക് പകൽ നക്ഷത്രങ്ങൾ നല്ലൊരനുഭവമാകും.

Leave a Reply
You May Also Like

കരീനയ്ക്ക് ഈ ദക്ഷിണേന്ത്യൻ നായകനൊപ്പം അഭിനയിക്കാൻ താത്പര്യമെന്ന് ! “ആ സിനിമ അത്രയ്ക്ക് ഇഷ്‌ടപ്പെട്ടു”

ഭർത്താവിന്റെ മുൻ ഭാര്യയുടെ പുത്രി( step daughter) യുടെ കൂടെ അഭിനയിക്കുമോ ? ഇതാണ് കരീനയുടെ…

കാമുകന്റെ മർദനമേറ്റ് മുഖം വീർത്തു ചതഞ്ഞിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് നടി അനിഖ വിക്രമൻ

കാമുകന്റെ മർദനമേറ്റ് മുഖം വീർത്തു ചതഞ്ഞിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് മലയാള നടി…

ദിലീപിനെ ജയിലിൽ പോയി കാണാൻ കാരണം നടൻ സുരേഷ് കൃഷ്ണയെന്നു രഞ്ജിത്ത്

സംവിധായകൻ രഞ്ജിത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളാണ്. പ്രധാനമായും അവർ വിമർശിക്കുന്നത് രഞ്ജിത്തിന്റെ ‘ഡബിൾ സ്റ്റാന്റി’നെ ആണ്…

വെണ്ണതോൽക്കും ഉടലോടെ പവി പൂവപ്പ

ഒരുപാട് ആരാധകരുള്ള ഒരു അറിയപ്പെടുന്ന മോഡൽ ആണ് പവി പൂവപ്പ. ബാംഗ്ലൂർ ആണ് താരത്തിന്റെ സ്വദേശം.…