പാകിസ്ഥാനികൾ അങ്ങിനെ തീരുന്നതിൽ വളരെ സന്തോഷമുണ്ടത്രേ ചില ഇന്ത്യൻ ദേശസ്നേഹികൾക്ക്‌

107

ഒരു പാട് മനുഷ്യർ കത്തിത്തീർന്നു ഒരു പിടി ചാരമായി മാറിയപ്പോഴും ചിരിക്കുന്ന ഒരു പാട് മനുഷ്യരെ സോഷ്യൽ മീഡിയയിൽ കണ്ടു. ചോദിച്ചപ്പോൾ പറഞ്ഞത്..പാകിസ്ഥാനികൾ അങ്ങിനെ തീരുന്നതിൽ വളരെ സന്തോഷമുണ്ടെന്നാണ്.സത്യത്തിൽ എന്തെന്നില്ലാത്ത വ്യഥയാണ് തോന്നുന്നത്.. ഇത്ര മാത്രം ക്രൂരരും മനുഷ്യത്വ രഹിതരുമായി സമൂഹം മാറിക്കഴിഞ്ഞോ.പണ്ട് പണ്ട് പ്രവാസകാലത്തിൽ.. ഇന്ത്യൻ ഇൻഡിപെൻഡൻസ് ഡേയ്ക്ക് മധുരവുമായെത്തുന്ന ആലം ഭായ് എന്ന് വിളിക്കുന്ന ഒരു വയോധികനേയും അയാളുടെ പാകിസ്താനി കുടുംബത്തെയും ഞാനോർത്തു പോകുകയാണ്..

മാസങ്ങളായി കിട്ടാത്ത ശമ്പളവും അതിനെ തുടർന്നുണ്ടായ പട്ടിണിയും മാറ്റി സ്വന്തം കടയിൽ നിന്ന് യഥേഷ്ടം ഭക്ഷണമെത്തിച്ചു തന്ന് ഹമാരാ ഹിന്ദുസ്ഥാനി ഭായ് എന്ന് സ്നേഹത്തോടെ വിശേഷിപ്പിക്കുന്ന ആ മനുഷ്യരിൽ നിന്നാണ് അതിർത്തികളുടെ വ്യർത്ഥതയെ പറ്റി ഞാൻ ചിന്തിച്ചു പോയത്.ഇന്ത്യയിൽ തീവ്രവാദികൾ ആക്രമണം നടത്തി ആളുകളെ കൊല്ലുമ്പോൾ കയ്യടിക്കുന്നവരുണ്ട് പാകിസ്ഥാനിൽ.യുദ്ധത്തിനായി മുറവിളി കൂട്ടുന്നവരുണ്ട് പാകിസ്ഥാനിൽ.അതേ പോലെ തിരിച്ചും അവിടെ മനുഷ്യർ ചിതറി തെറിക്കുമ്പോൾ സന്തോഷിക്കുന്നവരുണ്ട് ഇന്ത്യയിൽ.. ഇവിടെയും യുദ്ധ ഭ്രാന്തന്മാരുണ്ട്..

പക്ഷേ ഇതൊന്നുമല്ലാത്ത എത്രയോ കോടി കോടി സാധാരണ മനുഷ്യർ ഉൾക്കൊള്ളുന്നതാണ് ഇരു രാജ്യങ്ങളും… പരസ്പരം സ്നേഹവും ബഹുമാനവുമുള്ള എത്രയോ മനുഷ്യരുടേതാണ് ഇരു രാജ്യങ്ങളും.അവർ ചെയ്യുന്നത് തന്നെ നിങ്ങളും ചെയ്യുമ്പോഴാണ് നിങ്ങളും പാക് തീവ്രവാദികളുടെ നിലവാരത്തിലേക്കെത്തുന്നത്.. അതിനി പ്രത്യേകിച്ച് എത്തിക്കേണ്ടല്ലോ അല്ലേ..?? ഇത് നിങ്ങൾക്കറിയില്ല.. നിങ്ങൾക്ക് കത്തി തീരുന്ന പിഞ്ചു കുട്ടികളുടെ മാംസം കണ്ടാലും ചിരി വരും.. വെന്തുരുകിയ മനുഷ്യരെ കാണുമ്പോൾ കയ്യടിക്കാൻ തോന്നും.പക്ഷേ.. എന്താണ് മനുഷ്യത്വം,അതിർത്തികളില്ലാതെ.. എങ്ങിനെയാണ് സാധാരണ ജനങ്ങളെ നോക്കി കാണേണ്ടത് എന്ന് രാജ്യത്തെ കാക്കുന്ന നമ്മുടെ സൈനികരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും.

പത്ത് ഇന്ത്യൻ സൈനികർ തീവ്രവാദികളാൽ കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസം ഒഴുക്കിൽ പെട്ട് അതിർത്തിക്കിപ്പുറം എത്തിയ മരണാസന്നയായ പാക് പെൺകുട്ടിക്ക് ചികിത്സ നൽകി, പുത്തനുടുപ്പുകൾ അണിയിച്ചു മധുരം നൽകി വാഗാ അതിർത്തിക്കപ്പുറം പാകിസ്താന് കൈമാറിയവരാണ് ഇന്ത്യൻ സൈന്യം.മരണത്തിലും ചിരിക്കാൻ തോന്നുന്നവർ മനുഷ്യരാവാൻ.., യഥാർത്ഥ ഭാരതീയനാവാൻ..കണ്ട് പഠിക്കേണ്ടത് നമ്മുടെ സൈന്യത്തിൽ നിന്നാണ്.അറ്റ്ലിസ്റ്റ് ഇന്ത്യൻ പ്രധാനമന്ത്രി കാണിച്ച വിവേകമെങ്കിലും ഈ ചിരിക്കുന്നവർക്കുണ്ടായിരുന്നെങ്കിൽ. എവിടെ ഉണ്ടാകാനാ അല്ലേ.. സോഷ്യൽ മീഡിയ നോക്കി മനസിലേക്ക് അന്നന്നു വിഷം കുത്തിക്കയറ്റി ദിവസം തോറും കൂടുതൽ കൂടുതൽ തീവ്രവാദി ആകാൻ മത്സരിക്കുകയല്ലേ പലരും. കറാച്ചിക്ക് സമീപമുണ്ടായ വിമാന അപകടത്തിൽ കൊല്ലപ്പെട്ട മനുഷ്യർക്ക് ആദരാഞ്ജലികൾ നേരുന്നു..

പാകിസ്ഥാനിലെ കറാച്ചിയിൽ 107 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകർന്നു വീണു എന്ന വാർത്തക്ക് പൊട്ടിച്ചിരികളോടെ ആഹ്ലാദം പങ്കിട്ട Bastards അഥവാ തന്തയില്ലാത്തവരുടെ പേര് വിവരങ്ങളും, ഫെയിസ്ബുക്ക് ഐഡികളുടെ വിവരങ്ങളുമാണ് ഇത്.ഇതിൽ പലരുടെയും പ്രൊഫൈലിൽ “ലോക സമസ്ത സുഖിനോ ഭവന്തു ” “വസുദൈവ കുടുംബകം “, “മാനവ സേവ മാധവ സേവ ” എന്നൊക്കെ കണ്ടു.ഈ പേരുകളും, ചിത്രങ്ങളും ഒന്ന് ശ്രദ്ധിച്ചോളൂ, ത്രിശൂലത്തിൽ ഗർഭം കുത്തിയെടുത്തു, ബീഫ് തിന്നതിന് തല്ലി കൊന്നു, ജയ് ശ്രീറാം വിളിക്കാത്തതിന് ചുട്ടു കൊന്നു എന്നൊക്കെയുള്ള വാർത്തകൾ കേട്ടാൽ ഈ പേരുകൾ ഒന്ന് തപ്പി നോക്കിയാൽ മതി.
പൊട്ടൻഷ്യൽ തീവ്രവാദികൾ,
**
Advertisements