Featured
ഒരു സ്വാഭാവിക വിമാന അപകടമാണന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, ഒരു പൈലറ്റിന്റെ കുറിപ്പ്
പാകിസ്ഥാനിൽ ഇന്ന് നടന്ന വിമാന അപകടത്തിന്റെ എന്റെ ഒരു ഒരു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് .ഇത് ഒരു സ്വാഭാവിക വിമാന അപകടമാണന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, A320-200 സീരീസിലെ AP- BLD എയർ ബസ്സ്, Pakistan 8303, 2005 നിർമിച്ച
117 total views

പാകിസ്ഥാനിൽ ഇന്ന് നടന്ന വിമാന അപകടത്തിന്റെ എന്റെ ഒരു ഒരു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് .ഇത് ഒരു സ്വാഭാവിക വിമാന അപകടമാണന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, A320-200 സീരീസിലെ AP- BLD എയർ ബസ്സ്, Pakistan 8303, 2005 നിർമിച്ച ഈ വിമാനം 2014 വരെ ചൈനയുടെ ഈസ്റ്റ്ണ് എയർലെൻസിൽ ആയിരുന്നു, അതിനു ശേഷം 2014ൽ പാകിസ്ഥാൻ ഈ വിമാനം വാങ്ങി റിനോവേറ്റു ചെയ്ത് ഉപയോഗിച്ച് പോരുകയാരുന്നു.91 യാത്രക്കാരും 8 ക്രൂ മെബർസും ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്, ഒരു മണിക്കൂറും നാല്പത്തി അഞ്ചു മിനുറ്റുമാണ് ലഹോറിൽ നിന്നും കറാച്ചിൽ എത്താൻ വേണ്ടി എടുക്കുന്ന സമയം. ഏകദേശം 98 പേരും മരിച്ചു എന്നാണ് പ്രാദമിക നിഗമനം. അപകടത്തിനു നാല് കാരണങ്ങളാണ് പുറത്ത് വന്നിരികുന്നത്.
- ഫ്ലൈറ്റ്ന്റെ രണ്ട് എഞ്ചിനും തകരാറിലാവുന്നു..
- ലാൻഡിംഗ് ഗിയർ തകരാറിലാവുന്നു
3.റെഡിയായോ സംവിദാനം താകരാറിലാവുന്നു
4.റഡാർ സംവിധാനം തകരാറിലാവുന്നു.
https://www.facebook.com/advperumana/videos/1180902628912131
ചില സംശയങ്ങൾ
1.ക്യാപ്റ്റന്റെ യും സഹപൈലറ്റിന്റെയും ഫ്ളൈയിങ് ഹിസ്റ്ററി ബുക്ക് പുറത്ത് വന്നിട്ടില്ല.
2. ഓരോ തവണയും ഫ്ലൈറ്റ് പറക്കുബോൾ ഏവിയേഷന്‍ അതോറിറ്റിയുടെ ഫ്ലൈറ്റ് ഫിറ്റ്നെസ്സ് സർട്ടിഫിക്കേറ്റ് നൽകണം, വെറും ഒന്നേ മുക്കാൽ മണിക്കൂർ പറന്നപൊഴേക്കും ഫ്ലൈറ്റ്ന്റെ പ്രദാനപെട്ട എല്ലാ സംവിധാനം തകരാറിൽ ആയെങ്കിൽ ഫിറ്റ്നസ് കൊടുത്തത് എന്ത് അടിസ്ഥാനത്തിൽ ആയിരിക്കും.
3. ഒരു കാരണവശാലും ഒരു പൈലറ്റും ജനവാസ മേകലയിലേക്ക് ഫ്ലൈറ്റ് ഇടിച്ചിറക്കില്ല അത് എത്തിക്സന് എതിരാണ്, അപ്പോൾ മാനിക്കാൻ കഴിയുന്നത് ഫ്ലൈറ്റ് താനേ വീണതാണ്
4.ഫ്ലൈറ്റ്ന്റെ എഞ്ചിൻ തകാരാറിലായ വിവരം ഏകദേശം 30 മിനിറ്റ് മുമ്പേ എങ്കിലും പൈലറ്റ് അറിഞ്ഞിരിക്കണം, പിന്നീട് ഒരു എഞ്ചിനിൽ മാത്രം ലോഡ് നൽകി പറന്നപ്പോൾ രണ്ടാമത്തെ എഞ്ചിനും പ്രവർത്തനരഹിതമായതാവും.
5. ലാൻഡിംഗ് പെർമിഷൻ കിട്ടി ലാന്റ് ചെയ്യാൻ നോക്കുമ്പോൾ ലാന്റിംഗ് ഗിയർ വർക്ക് ചെയ്യുന്നില്ല. ഒരു തവണ വട്ടമിടാൻ കണ്ട്രോൾ റൂം നിർദേശികുന്നു, കൂടെ റേഡിയോ താരകരാറിൽ ആവുന്നു, പിന്നീട് പൈലറ്റ് മെയ് ഡൈ മൈ ഡൈ എന്ന് അവസാന സന്ദേശം അയക്കുന്നു. അപകടം നടക്കുന്നു.
ഇത് ഒന്നും തൊണ്ട തൊടാതെ വിഴുങ്ങാൻ എനിക്ക് കഴിയുന്നില്ല. ലാഹോർനിന്നും കറാച്ചി എത്തുന്നതിന് ഇടയിൽ അഞ്ചു ഇന്റെർ നാഷണൽ എയർപോർട്ടും,6 ഡൊമസ്റ്റിക് എയർപോർട്ടും ഉണ്ടായിരുന്നു ഒരു തകാരാർ കണ്ടാൽ അവിടെ ഫ്ലൈറ്റ് ഇറക്കാമായിരുന്നു ചെയ്തില്ല. അപ്പ്രോച് ലെവൽ 2000 ഫീറ്റൽ എത്തിച് എഞ്ചിൻ ഷട്ട്ഡൗൺ ചെയ്ത്, ഫ്യുവൽ ഡംപ് ചെയ്ത് കിട്ടിയ റൺവേയിൽ അല്ലങ്കിൽ എയർപോർട്ട് ഗ്രൗണ്ടിൽ നേരിട്ട് ടൈൽ ലാന്റ് ചെയ്യാമായിരുന്നു, വട്ടമിടാന്‍ നില്കാതെ അതും ചെയ്തില്ല. അപ്രോച്ചിൽ വെച്ചാണ് എല്ലാ തകരാറും ഒരുമിച് കണ്ടത് എങ്കിൽ വിമാനം പറത്തിയത് ഒരു പൈലറ്റ് അല്ല, ഇനി ആണെകിൽ അപകടം തിരിച്ചറിഞ്ഞ പൈലറ്റ് വിജനമായ പ്രദേശത്തേയ്ക്ക് ഫ്ലൈറ്റ് മൂവ് ചെയ്യാൻ ശ്രമിച്ചില്ല.ആകെ മൊത്തം ടോട്ടൽ ഒരു ഹൈജാക്ക് മണം അടിക്കുന്നു.
(പൈലറ്റ് ആണ് ലേഖകൻ)
118 total views, 1 views today