കമ്പിയും സിമന്റും ഇല്ലാതെ പണിത പാലാരിവട്ടം പാലം ഒരു ടൂറിസം സാധ്യതയാണ്

0
554

കേംബ്രിഡ്ജിൽ വളരെ പ്രശസ്തമായ ഒരു ചെറിയ പാലമുണ്ട്. പേര്, മാത്തമറ്റിക്കൽ ബ്രിഡ്ജ്. ഇതിന്റെ പ്രശസ്തിക്ക് കാരണം ഒരു ഐതിഹ്യമാണ്. മരത്തടികൾ പരസ്പരം താങ്ങി നിർത്തുന്ന രീതിയിൽ ഈ പാലം ആദ്യമുണ്ടാക്കിയത് ഐസക്ക് ന്യൂട്ടൺ ആണത്രേ. ഓരോ തടിക്കഷണവും അടുത്ത തടിക്കഷണത്തെ താങ്ങാൻ ആവശ്യമായ ബലം കൃത്യമായി കണക്കാക്കി രൂപകൽപന ചെയ്തതുകൊണ്ട് തടികൾ തമ്മിൽ സ്ക്രൂവോ ആണിയോ ഉപയോഗിച്ച് യോജിപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പിൽക്കാലത്ത് പാലത്തിന്റെ രഹസ്യം അറിയാൻ വിദ്യാർത്ഥികൾ തടിക്കഷണങ്ങൾ അഴിച്ചു നീക്കുകയും, അതുകഴിഞ്ഞ് പഴയതുപോലെ വയ്ക്കാൻ ആർക്കും പറ്റാത്തതുകൊണ്ട് വലിയ ആണികൾ ഉപയോഗിക്കുകയുമായിരുന്നു.

കഥ ശരിയാണോ തെറ്റാണോ എന്നറിയില്ല. പക്ഷേ, പാലം കാണാൻ ഒരുപാടു ടൂറിസ്റ്റുകൾ വരുന്നുണ്ട്. വരുന്നവരെല്ലാം ആണിയും സ്ക്രൂവുമില്ലാതെ പാലം പണിത ന്യൂട്ടന്റെ കൂർമബുദ്ധിയെ പ്രകീർത്തിക്കുന്നു.

അതുപോലെ, കമ്പിയും സിമന്റും ഇല്ലാതെ പണിത പാലാരിവട്ടം പാലവും ഒരു ടൂറിസം സാധ്യതയാണ്!!!

(കടപ്പാട് )