ബാല്യത്തിൽ തന്നെ ചിറകറ്റു വീണ പക്ഷി- പാലാരിവട്ടം മേൽപ്പാലം

50

500ലധികം വിള്ളലുകൾ, അലമെന്റിൽ 26ഓളം ചരിവുകൾ, പ്രാഥമിക കൺസ്ട്രെക്ക്ഷൻ പ്രോട്ടോകോളിൽ ഉള്ള കമ്പിയും മെറ്റലും പോലും ഇല്ലാതെ പണിത പാലം എന്ന് രാജ്യത്തെ പരമോന്നത കോടതി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയത് കൊണ്ട് മാത്രം കോടതി പൊളിച്ചു പണിയാൻ അനുമതി കൊടുത്തു..

ബാല്യത്തിലെ ചിറകറ്റു വീണ പക്ഷി-പാലാരിവട്ടം മേൽപ്പാലം

2016 ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ ആഴ്ച ഒരു സുഹൃത്തിനൊപ്പം അദ്ദേഹത്തിന്റെ കാറിൽ ഒബ്‌റോൺ മാൾ ഭാഗത്ത് നിന്നും വൈറ്റിലക്ക് പോകുന്നു.പാടിവട്ടം സിഗ്‌നലിൽ കിടക്കാതെ പുതിയ ഫ്ലൈ ഓവർ വഴിയാണ് പോക്ക്.ഉദ്ഘാടനം ചെയ്തിട്ട് ഏതാനും മണിക്കൂറുകളേ ആയിട്ടുള്ളു.ഏതാണ്ട് പാലത്തിന്റെ മധ്യത്തിൽ എത്തിയപ്പോൾ തന്നെ സുഹൃത്തായ ചേട്ടൻ പറഞ്ഞു ഡാ അഖിലേ ഇതുടനെ തന്നെ താഴെപ്പോകും.അന്ന് ഞാനത് സമ്മതിച്ചില്ലെങ്കിലും പിന്നീട് ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്കും ഒട്ടുമിക്ക കൊച്ചിക്കാർക്കും മനസിലായി ഈ പാലം അധിക കാലം നിലനിൽക്കില്ല എന്ന്.പക്ഷെ അത് നിർമ്മിച്ച സർക്കാരോ അത് ഉദ്ഘാടനം ചെയ്ത സർക്കാരോ അതേക്കുറിച്ച് ഒരു അക്ഷരം മിണ്ടിയില്ല എന്ന് മാത്രമല്ല അതിന്റെ മേൽ ആരോപണം വരുന്നത് വരെ നിശബ്ദമായിരുന്നു എന്നതാണ്.CM to open Palarivattom flyover - The Hinduനിരവധി നിയമപോരാട്ടങ്ങളും ഹൈക്കോടതിയിലെ വിധിയും കടന്ന് ഇന്ന് സുപ്രീം കോടതി പാലം പൊളിച്ചു പണിയാൻ സർക്കാരിന് നിർദേശം നൽകുമ്പോൾ ഒരു ചോദ്യം മനസിൽ അവശേഷിക്കുന്നു പണിത പാലത്തിന് ചിലവായ പണം ആര് സഹിക്കും,ഇനി പണിയാനുള്ള പാലത്തിന്റെ പണം ആര് സഹിക്കും.അഴിമതിയാരോപണങ്ങൾ ഇല്ലാത്ത ഒരു പദ്ധതി പോലും കേരളത്തിലില്ല എന്ന സ്ഥിതി വന്നിരിക്കുന്നു.രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കൊള്ളയടിക്കാനുള്ള ബാങ്കുകളായി മാറിയിരിക്കുന്നു കേരളത്തിലെ പദ്ധതികൾ.ഓരോ പദ്ധതികളിലും അഴിമതി നടത്താനുള്ള സാധ്യതകൾ മാത്രമാണ് അധികാരികൾ കണ്ണ് വക്കുന്നത്.സഹികെട്ട ജനം എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിക്കാൻ പോലും പറ്റില്ല. RIP പാലാരിവട്ടം ഫ്ലൈ ഓവർ.

Previous articleനാസയെ നയിച്ച നാസി
Next articleമാസ്കിരിക്കേണ്ടിടത്തു മാസ്കിരുന്നില്ലെങ്കിൽ !
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.