പാലത്തായി കേസിലെ ക്രൈം ബ്രാഞ്ചിന്റെ ഒത്ത് കളി അവസാനിപ്പിക്കുക
പാലത്തായിയിൽ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടിയെ നിരവധി തവണ ചോദ്യം ചെയ്യലിന് വിധേയമാക്കി മാനസിക പീഡനം നടത്തിയിട്ടും ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടി കൂടാൻ ലോക്കൽ പൊലീസിന് കഴിയാതെ വന്ന ഘട്ടത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്നാണ് പ്രതി പത്മരാജനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവുന്നത് . പ്രതിക്ക് ഒളിച്ചു താമസിക്കാൻ സഹായം നൽകിയത് പൊലീസിലുള്ളവർ ആണെന്ന തെളിവുകൾ പുറത്ത് വന്നിട്ടും അവർക്കെതിരെ നടപടി എടുക്കാൻ ഇത് വരെ ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകാൻ വകുപ്പ് മന്ത്രി തയ്യാറായിട്ടില്ല എന്നതും ദുരൂഹമാണ് . ക്രൈം ബ്രാഞ്ചിന് കേസ് കൈ മാറിയത് കൊണ്ട് നീതി നടപ്പിലാവും എന്ന വിശദീകരണമാണ് സർക്കാർ നൽകിയത് എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസങ്ങൾ പിന്നീടാൻ ഒരുങ്ങുന്ന വേളയിൽ പോലും കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിനും കഴിഞ്ഞിട്ടില്ല . ഇരയുടെ മൊഴി അടക്കമുള്ള പ്രധാന തെളിവുകൾ ഉണ്ടായിട്ടും . പോക്സോ ആക്റ്റ് പ്രകാരമുള്ള കേസായിട്ടും കുറ്റപത്രം സമർപ്പിക്കുന്നതിൽ ക്രൈം ബ്രാഞ്ച് കാണിക്കുന്ന അനാസ്ഥ പ്രതിയെ സഹായിക്കാൻ ആണെന്നത് തന്നെയാണ് മുൻ കാല അനുഭവങ്ങൾ തെളിയിക്കുന്നത് . പീഡിപ്പിക്കപ്പെട്ട പെൺ കുട്ടിയുടെ പത്മരാജൻ മറ്റുള്ള ഒരാൾക്ക് കൈ മാറി എന്ന വെളിപ്പെടുത്തൽ പുറത്ത് വന്നിട്ടും അതെ പറ്റിയുള്ള അന്വേഷണവും ഗൗരവമായി നടന്നിട്ടില്ല . ഈ അവസ്ഥയിൽ മുന്നോട്ട് പോയാൽ പ്രതി പത്മരാജൻ ഹൈകോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജി അടുത്ത ആഴ്ച്ച പരിഗണിക്കാൻ ഇരിക്കെ ജാമ്യം ലഭിക്കുന്നത്തിലേക്ക് ആണ് കാര്യങ്ങൾ പോവുന്നത് . ഇരയുടെ രക്ഷിതാക്കൾ ജാമ്യ ഹരജിക്ക് എതിരെ ഹൈകോടതിയിൽ എതിർത്ത് രംഗത്ത് വന്നത് കൊണ്ട് മാത്രം പ്രതിക്ക് ജാമ്യം ലഭിക്കാതെ ഇരിക്കാൻ സാധ്യതയില്ല . കൃത്യമായ തെളിവുകളും സാക്ഷി മൊഴികളും ലഭ്യമായിട്ടും കുറ്റപത്രം സമർപ്പിക്കാൻ മടിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ ദുരൂഹ നിലപാടിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ട് . അത് കൊണ്ട് വരുന്ന ദിനങ്ങൾ നിർണ്ണായകമാണ് . പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉയർന്ന പ്രതിഷേധത്തെക്കാൾ ശക്തമായ പ്രതിഷേധം തന്നെ ഉയരേണ്ടതുണ്ട്
ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കും വരെ പ്രതിഷേധം തുടരുക . ജാമ്യം ലഭിച്ചാൽ പ്രതി പത്മരാജൻ കേസിൽ നിന്നും ലളിതമായി രക്ഷപ്പെടുമെന്ന കാര്യം മറക്കാതെ ഇരിക്കുക