“പപ്പൻ മാഷ് സ്കൂളിൽ വരണ്ടായിരുന്നു, എന്നെ വല്ലാണ്ട് ഇടങ്ങേറാക്കും…”ആ നിഷ്കളങ്കബാല്യത്തിന്റെ വാക്കുകൾ

95

Femi✍️

നിയമം നോക്കുകുത്തിയാകുമ്പോൾ

“പപ്പൻ മാഷ് സ്കൂളിൽ വരണ്ടായിരുന്നു. എന്നെ വല്ലാണ്ട് ഇടങ്ങേറാക്കും…”ഇങ്ങനെ പറയുന്ന ആ നിഷ്കളങ്കബാല്യത്തിന്റെ വാക്കുകൾ കേട്ട് നിങ്ങളുടെ കർണ്ണപുടങ്ങൾ വിറക്കുന്നില്ലേ സുഹൃത്തുക്കളെ. 2020 ജനുവരി 11ന് സ്കൂളിലെ ബാത്‌റൂമിൽ വച്ചു അദ്ധ്യാപകൻ എന്നുവിളിക്കുന്ന നരാധമനിൽ നിന്നു ക്രൂരത ഏൽക്കേണ്ടി വന്ന മകൾ. “ഈ നടന്നത് എന്തെങ്കിലും പുറത്തു നീ വീട്ടിൽ പോയി പറഞ്ഞാൽ നിന്റെ ഉമ്മയെ ഞാൻ ആദ്യം കൊല്ലും ” സഹപാഠിവീട്ടിൽ പറയാം എന്ന് പറഞ്ഞപ്പോൾ ആ കുഞ്ഞിന്റെ കാതിൽ മുഴങ്ങിയ വാക്കുകൾ. ഉപ്പയില്ലാത്ത എനിക്ക് ഉമ്മ മാത്രമല്ലേ ഉളളൂ അതുകൂടെ നഷ്ടമാവുമോ എന്ന ഭയം. പുറത്തു പറയാൻ കഴിയാതെ വേദന അനുഭവിച്ച ദിനങ്ങൾ ഊഹിക്കാൻ പോലും കഴിയുന്നില്ല. 3തവണ കൂടി ആ കുഞ്ഞിന്റെ ശരീരം കഴുകൻ കശക്കി എറിഞ്ഞു.

രക്ത സ്രാവം കണ്ടതിനെ തുടർന്നുള്ള ഉമ്മയുടെ അന്വേഷണത്തിൽ ആണ് പീഡന വിവരം പുറത്ത് വന്നത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ നടന്ന പരിശോധനയിൽ കുട്ടി പീഡിപ്പിക്കപെട്ടിട്ടുണ്ടെന്നു മനസിലാവുകയും 2020 മാർച്ച്‌ 16ന് തലശ്ശേരി dysp ക്ക് പരാതി കൊടുക്കുകയും ചെയ്തു. ഒരുമാസക്കാലം കണ്മുന്നിൽ ഉള്ളപ്രതിക്ക് വേണ്ടി ഇരുട്ടിൽ തപ്പി police. പരാതി പിൻവലിപ്പിക്കാൻ ആവുന്നത്ര ചരട് വലിക്കു ചുക്കാൻ പിടിച്ചിട്ടും നടന്നില്ല ജനരോഷം പ്രതിയുടെ അറസ്റ്റിൽ കലാശിച്ചു. ആ കുഞ്ഞുമോള് പ്രതിയുടെ പേര് പറഞ്ഞിട്ടും സഹപാഠി മജിസ്‌ട്രേട്ടിനു മുന്നിൽ നേരിട്ട് പറഞ്ഞിട്ടും നീതിയുടെ കാവലാളുകൾക്ക് പോരായിരുന്നോ.

അതെങ്ങനെ സ്വപ്നതേരിലേറി മുന്നിലും പിന്നിലും ഓടുന്ന ഏമാൻ മാർക്ക് ഇത്തരം കേസിൽ വ്യക്തമായ കുറ്റപത്രം സമർപ്പിക്കാൻ സമയമില്ല. പത്തു വയസുകാരിയെ പീഡിപ്പിച്ചവന് എതിരെ പോക്സോ നിയമം എഴുതി പിടിപ്പിക്കാൻ പോലും സമയം ഇല്ല.
അധികാരത്തിന്റെ കൊഴുപ്പിൽ അർമാദിച്ചു ഇത്തരം ക്രൂരതകൾ കാട്ടികൂട്ടുന്ന തെമ്മാടികൾക്ക് കുടപിടിക്കാനോ one man show കാണിച്ചു കയ്യടി വാങ്ങിക്കാനോ അല്ല ജയിപ്പിച്ചു വിട്ടത്. നീതിയും നിയമവും നടപ്പിലാക്കാൻ ആണ്. കുതന്ത്രങ്ങളും ആളെമയക്കുന്ന ചെപ്പടിവിദ്യക്കാർക്ക് വേണ്ടിയല്ലാതെ ഈ മോൾക് വേണ്ടി ആയിരുന്നു തെരുവിൽ നിങ്ങൾ അണിനിരന്നത് എങ്കിൽ “പ്രഹസന കോമരങ്ങളെ “നിങ്ങൾക്ക് പിറകിൽ ജാതി മത പാർട്ടി ഭേദമന്യേ കേരളജനത മുഴുവനും നിലനിന്നേനെ.

ഇപ്പോഴും മാഷ് പ്രതിയല്ല. മാഷേ ചതിച്ചതാ എന്ന് പറയുന്ന പാർട്ടിയോട്,പ്രിയ സുഹൃത്തുക്കളെ അധികാരികളുടെ നിരുത്തരവാദ പ്രവർത്തി മൂലം തല കുനിഞ്ഞുനിൽക്കുന്ന ഒരു ഉമ്മയും മകളും നമുക്ക് മുന്നിൽ ഉണ്ട്. അതുപോലെ ഒരു മോള് നമ്മുടെ വീട്ടിലും കുടുംബങ്ങളിലും ഉണ്ടെന്ന ബോധത്തോടെ പ്രതികരിക്കുക. അടഞ്ഞ കണ്ണുകൾ ശരിയുടെ ദിശയിൽ സഞ്ചരിക്കും വരെ.