ഈ അദ്ധ്യാപകൻ സമൂഹത്തിന് തന്നെ അപമാനമാണ്, അയാൾക്ക് അർഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ട്

56

ഒരു പിഞ്ചു കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി.നേതാവായ അധ്യാപകനെ രക്ഷപ്പെടുത്തരുത് എന്ന് സർക്കാരിനോട് ആവശ്യപ്പെടാം (ഫേസ്ബുക് കാമ്പയിൻ)

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും കൂത്തുപറമ്പ്‌ എം.എൽ.എ കൂടിയായ ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെയും അടിയന്തര ശ്രദ്ധയ്ക്ക്.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽപ്പെട്ട പാലത്തായിയിൽ ഒരു നാലാം ക്ലാസുകാരിയായ പെൺകുട്ടിയെ അതേ സ്കൂളിലെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ പ്രതിഷേധം കത്തിയപ്പോൾ പോക്‌സോ കേസ് ...വകുപ്പുകൾ ഒഴിവാക്കി പകരം ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 ,82 എന്നീ വകുപ്പുകളും I PC 323,324 വകുപ്പുകളും മാത്രം ചേർത്ത് കുറ്റപത്രം നല്കി പ്രതിക്ക് ജാമ്യം കിട്ടിയ സംഭവം ഈ കേസ് അട്ടിമറിക്കപ്പെടുന്നു എന്നതിന്റെ തെളിവാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.പോക്സോ നിയമത്തിലെ 5 f, 5 l, 5 m ,6 എന്നീ വകുപ്പുകൾ ചേർത്ത് റിമാൻറ് ചെയ്യപ്പെട്ട കേസിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച്.ജൂലൈ 14ന് പോക്സോ കോടതിയിൽ സമർപ്പിച്ച ദുർബലമായ കുറ്റപത്രമാണ് ജാമ്യം ലഭിക്കാൻ ഇടവരുത്തിയത്. പോക്സോ വകുപ്പ് ഒഴിവാക്കി പകരം ജുവൈനൽ ജസ്റ്റിസ് ആക്ട് മാത്രം ചേർത്ത് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതിന് തെളിവില്ല എന്ന രീതിയിൽ സമർപ്പിച്ച കുറ്റപത്രം സാമാന്യ നീതിയുടെ നിഷേധമാണ്. കുട്ടിയുടെ മാനസിക നില ശരിയില്ലാത്തതിനാൽ മൊഴിയെടുക്കാൻ കഴിയില്ല എന്നാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ച നിലപാട്. കുട്ടിയുടെ മാനസിക നില പരിശോധിക്കാൻ ക്രൈംബ്രാഞ്ച് ഏതെങ്കിലും വൈദ്യ പരിശോധന നടത്തിയതായി അറിവില്ല . അതിനാൽഇത് കൃത്രിമമായി സൃഷ്ടിച്ച ന്യായവും ബി.ജെ.പി.നേതാവു കൂടിയായ പ്രതിയെ രക്ഷിക്കാനുള്ള ശ്രമവുമാണെന്ന് ഞങ്ങൾ കരുതുന്നു.

മാർച്ച് 16ന് ചൈൽഡ് ലൈനിൽ പരാതിപ്പെട്ടതിന് ശേഷം മാർച്ച് 17 ന് പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും. മാർച്ച് 18 ന് തന്നെ കുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുകയും അന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ കുട്ടി മൊഴി കൊടുക്കുകയും ചെയ്തിട്ടുണ്ട്. ആ മൊഴി പീഡനം ഉറപ്പാക്കുന്നതാണ്.പാലത്തായി കേസില്‍ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം മറികടന്നാണ് കുറ്റപത്രം സമര്‍പിച്ചത് എന്ന് ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിന് തൊട്ടുപിന്നാലെയാണ് ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയത്. കുട്ടിയുടെ മൊഴിയെടുക്കാത്തതിനാലാണ് കുറ്റപത്രം വൈകുന്നതെന്ന വിശദീകരണം ക്രൈബ്രാഞ്ച് നടത്തിയിരുന്നു എങ്കിലും മെഡിക്കല്‍ റെക്കോര്‍ഡ്‌സ്, കുട്ടിയുടെ ആദ്യമൊഴി, സാക്ഷി മൊഴി ഇവയൊക്കെ മതി പോക്‌സോ ചുമത്താൻ എന്നായിരുന്നു ലഭിച്ച നിയമോപദേശം. എന്നിട്ടും ജുവൈനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ മാത്രം ചുമത്തി കുറ്റപത്രം തയ്യാറാക്കുകയാണ് ക്രൈം ബ്രാഞ്ച് ചെയ്തത്.ഇത് പ്രതിയെ രക്ഷിക്കാനാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.കേരളത്തിലെ ജനങ്ങൾ സംഘടിതമായി എതിർക്കുകയും ശക്തമായ പ്രതിരോധങ്ങൾ തീർക്കുകയും ചെയ്തിട്ടുപോലും സംസ്ഥാന സർക്കാർ ഈ കേസിൽ ഒരു ജാഗ്രതയും പുലർത്തിയില്ല.

വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ നടന്ന ഒരു കേസും മന്ത്രിക്ക് നേരിട്ട് അറിവുള്ള ഒരു സംഭവവുമായിട്ട് പോലും കുട്ടിക്ക് നീതി ഉറപ്പാക്കുന്നതിൽ വന്ന വീഴ്ച അത്യന്തം ഗൗരവമുള്ളതാണ്.കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐ.ജി.ശ്രീജിത്ത്, അന്വേഷണം പൂർത്തിയാകാത്ത ഈ കേസിൽ അന്വേഷണോദ്യോഗസ്ഥർക്കു മാത്രം ലഭ്യമായ വിവരങ്ങൾ ഫോണിൽ വിശദീകരിച്ചു നല്കുന്ന ഓഡിയോ കേൾക്കാനിടയായി.ഇത് നഗ്നമായ നിയമ ലംഘനവും പോക്സോ വകുപ്പിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതുമാണ്.ഈ ഉദ്യോഗസ്ഥനെ കേസന്വേഷണച്ചുമതലയിൽ നിന്ന് മാറ്റണമെന്നും പുതിയ അന്വേഷണ സംഘത്തെ ഇതിനായി ‘നിയോഗിക്കാൻ സർക്കാർ തയ്യാറാവണമെന്നും സത്യസന്ധമായ അന്വേഷണം നടക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

എന്നാൽ ആരോഗ്യവകുപ്പുമന്ത്രി ശൈലജ ടീച്ചർ പറയുന്നത് ഇങ്ങനെയാണ്

“കുറേ ദിവസങ്ങളായി പാലത്തായി കേസുമായി ബന്ധപ്പെട്ട് ചിലർ രാഷ്ട്രീയ പ്രേരിതവും വ്യക്തിഹത്യാപരവുമായ പരാമർശം നടത്തിക്കൊണ്ട് പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച നിജസ്ഥിതി നാട്ടിലെ ബഹുജനങ്ങൾ അറിയേണ്ടതുണ്ടെന്ന് കരുതുന്നു.

എൻ്റെ നിയോജക മണ്ഡലത്തിലെ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ തന്നെ പ്രശ്നത്തില്‍ എംഎൽഎ എന്ന നിലയിൽ ഇടപെടാന്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ Kerala Governor on Twitter: "Hon'ble Governor Shri. Arif Mohammed ...തിരക്കിനിടയിലും ഞാൻ സമയം കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ അമ്മാവനും, ആക്ഷൻ കമ്മിറ്റി ചെയർമാനും, മറ്റു കമ്മിറ്റി അംഗങ്ങളും ഡി. വൈ. എസ്. പിയുടെ മുന്നിൽ പരാതി ബോധിപ്പിക്കാൻ നിൽക്കുകയായിരുന്നു. അവരുടെ മുന്നിൽ വച്ച് തന്നെ ഡി.വൈ.എസ്.പിയോട് ആ കേസിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് പ്രതിയുടെ അറസ്റ്റ് വൈകുന്നു എന്ന് കണ്ടപ്പോൾ ഇക്കാര്യം ബഹു. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ലോക്കൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണം ഉയർന്നപ്പോൾ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച് അന്വേഷണം ശക്തമാക്കാൻ ഗവൺമെൻ്റ് തീരുമാനിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിക്കുന്ന സമയത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടപ്പോൾ ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇടക്കാല കുറ്റപത്രം സമർപ്പിക്കുകയാണെന്നും പോക്സോ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും അറിയിച്ചു.

ഒരു പാവപ്പെട്ട പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസിൽ ആർഎസ്എസ്കാരനായ പ്രതിക്കു വേണ്ടി ഞാൻ നിലകൊണ്ടു എന്ന അപവാദപ്രചാരണം എന്നെ വ്യക്തിപരമായി അറിയുന്ന ആരും വിശ്വസിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇത്തരം കേസിൽ പ്രതിയായ അദ്ധ്യാപകൻ സമൂഹത്തിന് തന്നെ അപമാനമാണ്. അയാൾക്ക് അർഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ട്.

സർക്കാർ ഇക്കാര്യത്തിൽ നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നതാണ്. പെൺകുട്ടിയുടെ കുടുംബവുമായി വീണ്ടും ബന്ധപ്പെട്ടിരുന്നു. ആ കുട്ടിയുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും വനിതാ ശിശു വികസന വകുപ്പ് മന്ത്രി എന്ന നിലയിൽ സ്വീകരിക്കും.”