വിദേശത്തു തന്റെ പേരക്കുട്ടി ജോലിചെയ്യുന്ന കമ്പനിയുടെ ഉടമസ്ഥൻ തന്നെ കൈകൂപ്പി നിന്നപ്പോൾ പേരക്കുട്ടിയുടെ ജോലിഭാരം കുറയ്ക്കാമോ എന്ന് അപേക്ഷിച്ചൊരു മന്ത്രി നമുക്കുണ്ടായിരുന്നു

126

2006 ഇടത്‌ പക്ഷ ഭരണ കാലം തൃശൂരിലെ ഒരു കല്യാണ വീടാണു രംഗം. പോലീസും പരിവാരവങ്ങളുമില്ലാതെ ചുവന്ന ബീക്കൺ ലൈറ്റ്‌ വച്ചൊരു കാർ കല്യാണ വീടിന്റെ മുന്നിൽ വന്ന് നിറുത്തി. കല്യാണത്തിന്ന് വന്നത്‌ കേരള സംസ്ഥാനം ഭരിച്ച്‌ കൊണ്ടിരിക്കുന്ന ഒരു മന്ത്രിയായിരുന്നു മന്ത്രിയിറങ്ങിയതോടെ പരിചയം പുതുക്കാൻ ആളുകൾ ചുറ്റും കൂടി ഹസ്തദാനം ചെയ്തവരിൽ ഒരു പ്രമുഖ പ്രവാസി വ്യവസായിയും ഉണ്ടായിരുന്നു .സംസാരിക്കുന്നതിനിടക്ക്‌ വ്യവസായിയോട്‌ മന്ത്രി പറഞ്ഞു ഗൾഫിൽ ഉള്ള നിങ്ങളുടെ കമ്പനിയിലാണു എന്റെ പേരകുട്ടി ജോലി ചെയ്യുന്നത്‌. ‘എന്റെ കമ്പനിയിലൊ..’ വിശ്വാസം വരാതെ വ്യവസായി മുഖം ചുളിച്ചു .അതെ നിങ്ങളുടെ കമ്പനിയിൽ.. ഫോൺ വിളിക്കുമ്പോൾ ഒക്കെ കുറച്ച്‌ ഭാരള്ള സാധനങ്ങൾ പൊക്കലാണു വല്യുപ്പ പണി കുറച്ച്‌ ഭുദ്ധിമുട്ടാണു എന്നവൻ പറയുന്നു .ഭാരം കുറവ്‌ ഉള്ള വല്ലോടുത്തേക്കും ഓനെ മാറ്റാൻ പറ്റൊ ? ഒന്നും മിണ്ടാതെ വ്യവസായി കുറച്ച്‌ നേരം മന്ത്രിയുടെ മുഖത്തേക്ക്‌ നോക്കി നിന്നത്രെ .

ഒരു കോൺഗ്രെസുകാരൻ മന്ത്രിയായാൽ ആ മണ്ഡലത്തിലെ മുഴുവൻ ഖദർ ധാരികളും കിട്ടുന്നതിന്റെ വിഹിതം പറ്റി ജീവിക്കുന്ന കാഴ്ചകളുള്ള നമ്മുടെ നാട്ടിൽ മരുഭൂമിയിൽ അധ്വാനിക്കുന്ന തന്റെ പേര കുട്ടിയുടെ തലയിൽ വച്ച്‌ കൊടുക്കുന്ന  ഭാരം കുറക്കാമൊ എന്ന സങ്കട ഹരജി ബോധിപ്പിച്ച ആ മന്ത്രി മറ്റാരും ആയിരുന്നില്ല അത്‌ ഞങ്ങളുടെ സഖാവായിരുന്നു.

ഞങ്ങളുടെ പാലോളി സഖാവ്‌ 5 കൊല്ലം കേരളം ഭരിച്ച്‌ മന്ത്രി മന്ദിരത്തിൽ നിന്ന് പടിയിറങ്ങുമ്പോൾഒരു കറുത്ത സ്യൂട്ട്ക്കേസിൽ 2 ജോഡി ഡ്രെസുകളുമായി മലപ്പുറത്തേക്ക്‌ വണ്ടി കയറിയ അതേ പാലോളി തന്നെ .പൊന്നാനിയിൽ വികസന പെരുമഴ പെയ്യിച്ച ശേഷം നാമ നിർദ്ദേശപത്രിക സമർപ്പിച്ച്‌ കയ്യും കെട്ടിയിരുന്നാൽ 20000 വോട്ടിന്ന് ജയിക്കുമായിരുന്നിട്ടും മണ്ഡലത്തിലെ മുഴുവൻ ജനങ്ങളും രാഷ്ട്രിയ ഭേദമന്യേ മത്സരിക്കണം സഖാവേ എന്ന് സ്നേഹ പൂർവ്വം നിർബന്ധിച്ചിട്ടും എനിക്ക്‌ വയസായെടൊ പുതിയ ആൾകാർ വരട്ടെ എന്ന് പറഞ്ഞ ത്യാഗശാലി.പാലോളി എന്നത്‌ ഞങ്ങൾ സഖാക്കൾക്ക് വെറുമൊരു പേരല്ല ഞങ്ങളുടെ വികാരമാണത്‌.ഇല്ല സഖാവേ അങ്ങുയർത്തിയ ഈ ചൊങ്കൊടി താഴുകില്ല താഴ്തുകില്ല ജീവനുള്ള നാൾ വരെ.പ്രിയ സഖാവേ അങ്ങയെ ഹൃദയത്തോട്‌ ചേർത്തൊന്ന് അഭിവാദ്യം ചെയ്യുന്നു, ഹൃദയ തുടിപ്പിൽ നിന്നുമൊരു ലാൽ സലാം.

(കടപ്പാട് )

Advertisements