Suresh Varieth

1800 കളിൽ ഒരു ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ നയിച്ച ഗോത്രവർഗക്കാരൻ ജോണി മല്ലാഗിനെയും, വെള്ളക്കാരിലും സ്വന്തം നാട്ടിലെ പ്രമാണിമാരിലും നിന്ന് അദ്ദേഹത്തിനു നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെയും പറ്റി “22 വാരയിലെ ചരിത്രത്തിലൂടെ” ആദ്യഭാഗത്തിൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയ്ക്കുമുണ്ട് ചരിത്രത്തിൽ അങ്ങനെയൊരു പേര്, അല്ല ഒരു കുടുംബം. 1900 ആദ്യകാലത്തെ ഏറ്റവും മികച്ച ക്രിക്കറ്റർമാർ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്‌ കളിച്ച ആദ്യ ദളിത് വിഭാഗക്കാർ. പൽവങ്കർ സഹോദരർ.

Palwankar Baloo
Palwankar Baloo

പൽവങ്കർ ബാലു, ശിവ് റാം, ഗൺപത്, വിത്തൽ സഹോദരൻമാർ നാലു പേരും ക്രിക്കറ്റിനെ പ്രണയിച്ചവരായിരുന്നു. മഹാരാഷ്ട്രയിലെ ധാർവാഡിനടുത്തുള്ള പൽവാനിയിൽ ജനിച്ചതിനാൽ പേരിനൊപ്പം ‘പൽവങ്കർ ‘ എന്നു ചേർത്തു. ബ്രിട്ടീഷ് പട്ടാളത്തിൽ ശിപായിയായിരുന്ന പിതാവിൻ്റെ രണ്ടാമത്തെ മകൻ ശിവറാം ജനിച്ചത് ഗുജറാത്തിലെ ഭുജിലായിരുന്നു. ബോംബെ ബെറാർ ലും തുടർന്ന് സെൻട്രൽ റെയിൽവേയിലും ജോലി ചെയ്ത മൂത്തയാൾ ബാലു, പൂനെയിൽ ഗ്രൗണ്ടിനെ പരിപാലിക്കലും ചെയ്തു പോന്നു. ബ്രിട്ടീഷ് ജിംഖാന ടീമിനായി അവരുടെ പരിശീലന സമയത്ത് തൻ്റെ ഇടം കൈ സ്പിൻ പരീക്ഷിച്ചിരുന്ന ബാലുവിനെ കണ്ടെത്തിയത് കേണൽ ജോൺ ഗ്രെഗ് ആണ്. സ്പിൻ ബൗളിങ്ങ് പരിശീലിപ്പിക്കാനും ബാലുവിനെ പൂനെ ഹിന്ദൂസ് ടീമിൽ കളിപ്പിക്കാൻ മുൻകയ്യെടുത്തതും ഗ്രെഗ് തന്നെ. 1896 ൽ ബാലു ബോംബെ ഹിന്ദു ടീമിലെത്തി. അവർക്കായി വിവിധ ടൂർണമെൻ്റുകളിലും റെയിൽവേക്കായി കോർപ്പറേറ്റ് ടൂർണമെൻറിലും പങ്കെടുത്തു.

1911 ൽ പട്യാല മഹാരാജ് നയിച്ച ഓൾ ഇന്ത്യ ടീമിനൊപ്പം ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ബാലു 114 വിക്കറ്റുകളാണ് അവിടെ നേടിയത്. ശിവറാമും ടീമിൽ അംഗമായിരുന്നു. “ഇന്ത്യയുടെ വിൽഫ്രഡ് റോഡ്സ് ” എന്നാണ് ബ്രിട്ടീഷുകാർ ബാലുവിനെ വിശേഷിപ്പിച്ചത്. 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 179 വിക്കറ്റുകളാണ് കരിയറിൽ ബാലു നേടിയത്.ജാതി വ്യവസ്ഥ കൊടി കുത്തി വാണിരുന്നതു കൊണ്ടു തന്നെ പൽവങ്കർ സഹോദരർക്ക് വിവേചനം നേരിടേണ്ടി വന്നിരുന്നു. ചായ സമയത്തും ഉച്ചഭക്ഷണത്തിനും പവലിയനു പുറത്ത് പ്രത്യേകമായി, അതും ദളിത് വിഭാഗക്കാരാണ് ഇവർക്ക് പ്രത്യേക പാത്രത്തിൽ ഭക്ഷണം നൽകിയിരുന്നത്. ശുചീകരണത്തിനുള്ള വെള്ളവും പ്രത്യേക പാത്രത്തിലായിരുന്നു.

പൽവങ്കർ ശിവറാം ആവട്ടെ ഓഫ് സ്പിൻ ഓൾറൗണ്ടറായാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിറഞ്ഞു നിന്നത്. ബാലുവിനൊപ്പം ഇംഗ്ലീഷ് പര്യടനത്തിൽ ശിവറാമുമുണ്ടായിരുന്നു. ബാലു ടീമിൽ നിന്ന് മാറിനിൽക്കൽ പ്രഖ്യാപിച്ച ( ടീമിലെ സീനിയറായിട്ടും ജാതിയുടെ പേരിൽ ബാലുവിന് ഒരിക്കലും ക്യാപ്റ്റൻസി ലഭിച്ചിട്ടില്ല) 1916 ൽ ഹിന്ദൂസ് ടീമിൻ്റെ നിലവിലെ ക്യാപ്റ്റൻ എം.ഡി പൈ അസുഖം കാരണം പിൻമാറിയപ്പോൾ ബ്രാഹ്മണ സമുദായാംഗവും താരതമ്യേന പുതുമുഖവുമായ ഡി.ബി ദേവ്ധറിലാണ് വന്നു ചേർന്നത്.

പ്രതിഷേധാത്മകമായി ശിവറാമും സഹോദരൻ വിത്തലും ഏതാനും പേരും ടീമിൽ തുടരാൻ വിസമ്മതിച്ചു. തൊട്ടുകൂടായ്മക്കെതിരെ പ്രതിഷേധിച്ചിരുന്നവരുടെ പിന്തുണയോടെ ഹിന്ദൂസ് ടീമിന് പെറ്റീഷൻ സമർപ്പിച്ചു. എം ഡി പൈ തിരിച്ചെത്തി വീണ്ടും ക്യാപ്റ്റനായി, സഹോദരങ്ങൾ ടീമിൽ കളി തുടർന്നു.ഇന്ത്യയിൽ ഒരു സ്പോർട്സ് ടീമിൻ്റെ ആദ്യ ദളിത് ക്യാപ്റ്റനായി പിന്നീട് പൽവങ്കർ വിത്തൽ. മൊഹമ്മദൻസ്,യൂറോപ്യൻസ് ടീമുകൾക്കെതിരെ ഹിന്ദൂസിനെ വിജയത്തിലെത്തിച്ചത് വിത്തലിൻ്റെ ക്യാപ്റ്റൻസിയിലാണ്. 44 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തിന് അഞ്ച് സെഞ്ചുറികളുണ്ട്.ഇവരുടെ സഹോദരൻ ഗൺപതും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സജീവമായിരുന്നു.

You May Also Like

തുടര്‍ച്ചയായ നാല് തോല്‍വികളില്‍ നിന്നും ച്യാമ്പന്‍ പട്ടത്തിലേയ്ക്കുള്ള യാത്ര: മുംബൈ നല്‍കുന്ന കൂട്ടായ്മയുടെ മാതൃക

ഐ.പി.എല്‍. 2015 കിരീടധാരണത്തിലേയ്ക്ക് മുംബൈ ഇന്ത്യന്‍സിനെ നയിച്ച കളി വഴികളിലൂടെ ഒരു യാത്ര.

ജിജോണിന്റെ അപമാനം – ലോകകപ്പ് നിയമങ്ങൾ എന്നെന്നേക്കുമായി മാറ്റിമറിച്ച മത്സരത്തെ കുറിച്ച്

“ഇവിടെ നടക്കുന്നത് അപമാനകരമാണ്, ഫുട്ബോളുമായി ഒരു ബന്ധവുമില്ല. “. ഓസ്ട്രിയൻ കമന്റേറ്റർ റോബർട്ട് സീഗർ ഈ കാഴ്ചയിൽ വിലപിക്കുകയും കാഴ്ചക്കാരോട് അവരുടെ ടെലിവിഷൻ സെറ്റുകൾ ഓഫ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

നാസി ജർമ്മൻ കൊടും ക്രുരതയുടെ ബാക്കിപത്രമായിരുന്നു ആ കോടതികളിൽ മുഴങ്ങിക്കേട്ടത്

എട്ടു മാസമായി നടന്നു പോന്നിരുന്ന ഈ കേസിന്റെ വാദം അവസാനിച്ചു കഴിഞ്ഞു. പതിനായിരം പേജുകൾ അടങ്ങിയ തെളിവുകൾ കോടതി സസൂഷ്മം പഠിച്ചതിന്റെ വെളിച്ചത്തിൽ ഇന്നിവിടെ വിധി പ്രസ്താവിക്കുകയാണ്. “

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

ഹൈദരാബാദ് സംക്ഷിപ്ത ചരിത്രം. ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, സൗത്ത് ഇന്ത്യ. ക്രോഡീകരണം: – റാഫി എം.എസ്.എം മുഹമ്മദ്,…