മഹാഭാരതത്തിലെ പാണ്ഡവർ അവരുടെ വനവാസ (പ്രവാസം) സമയത്ത് ഒരു ടോർച്ചായി ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു സസ്യമാണ് പാണ്ഡവര ബട്ടി അഥവാ പാണ്ഡവരുടെ ടോർച്ച്. പുതിയ തളിർ ഇലയുടെ അഗ്രത്തിൽ ഒരു തുള്ളി എണ്ണ ഒഴിച്ചു കത്തിച്ചാൽ അത് ഒരു തരം തിരി പോലെ കത്താൻ തുടങ്ങുന്നു.

ശാസ്ത്രീയനാമം: Callicarpa tomentosa). ഫ്രഞ്ച് മൾബറി, കമ്പിളി മലയൻ ലിലാക്ക്, വെൽവെറ്റി ബ്യൂട്ടിബെറി, നായ് കുമ്പിൾ, ഉമത്തേക്ക്‌, തിൻപെരിവേലം, എന്ന പേരിലും ഇവ അറിയപ്പെടുന്നു. കഠിനമായ വരൾ‌ച്ചയെ അതിജീവിക്കുന്ന ഈ ചെറുമരം തീയിൽ നശിച്ചു പോകില്ല. അതിനാൽ ഇവയെ കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വച്ചു പിടിപ്പിക്കുന്നു.

ഇന്ത്യയിലും ശ്രീലങ്കയിലും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഈ സസ്യം അയ്യനാർ ക്ഷേത്രം, തമിഴ്‌നാട്ടിലെ ഭൈരവർ ക്ഷേത്രം എന്നിവ പോലെ പല ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലും തിരി പോലെ ഉപയോഗപ്പെടുത്തുന്നു. ഒരു ഔഷധ സസ്യമായ ഇതിന്റെ പട്ട വെറ്റില ആയി ഉപയോഗിക്കാറുണ്ട്.

You May Also Like

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ടൈ… 14th December 1960

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ടൈ… 14th December 1960 Suresh Varieth ടൈ- ക്രിക്കറ്റിലെ ഏറ്റവും…

എന്താണ് നോക്റ്റിലൂസന്റ് മേഘങ്ങൾ ?

ഭൂമിയുടെ ഉത്തരധ്രുവത്തിലും , ദക്ഷിണ ധ്രുവത്തിലുമാണ് സാധാരണയായി നൊക്റ്റിലൂസെന്റ് മേഘങ്ങൾ കാണാനാവു ന്നത്. പൊതുവേ വേനൽക്കാലത്തിന്റെ ആരംഭത്തിലാണ് ഇത്തരം മേഘങ്ങൾ രൂപീകൃതമാകുന്നത്.

കോമ്പസ് കണ്ടുപിടിക്കുന്നതുവരെ ഈ ജീവിയുമായി ബന്ധപ്പെട്ടൊരു അന്ധവിശ്വാസം നിലനിന്നു, എന്താണത് ?

പഴയകാലത്ത് കടൽ സഞ്ചാരികൾ ദിശ മനസിലാക്കാനുള്ള പ്രാകൃത വടക്ക് നോക്കി യന്ത്രമായി കുട്ടിത്തേവാങ്കുകളെയായിരുന്നു ഉപയോഗിച്ചിരുന്നത്. സൂര്യന്…

ഈ ഗ്രാമത്തിൽ പത്തുവർഷമായി ആൺകുട്ടികൾ ജനിക്കുന്നേയില്ല, അതിനുപിന്നിലെ ദുരൂഹത എന്താണ് ?

ആൺകുഞ്ഞുങ്ങൾ ജനിക്കാത്ത ഗ്രാമം അറിവ് തേടുന്ന പാവം പ്രവാസി ജനിക്കുന്ന കുട്ടികൾ വരാനിരിക്കുന്ന തലമുറയുടെ വളർച്ചയേയും,…